- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് ഹൊറർ മൂവി ടൈറ്റേൻ ആസ്ട്രേലിയയിൽ പ്രദർശിപ്പിച്ചപ്പോൾ ബോധംകെട്ടു വീണ് പ്രേക്ഷകർ; ഭയപ്പെടുത്തുന്ന അക്രമങ്ങളും യുവതിയും കാറുമായുള്ള സെക്സും എല്ലാം ചേർന്ന് ഞെട്ടിക്കുന്ന സിനിമ കൂടുതൽ രാജ്യങ്ങളിലേക്ക്
അതിഭയങ്കരമായ അക്രമങ്ങളും ഒപ്പം ഭയാനക ദൃശ്യങ്ങളും ചിത്രീകരിച്ച ടൈറ്റേൻ എന്ന ഫ്രഞ്ച് സിനിമ വ്യത്യസ്തമായ കാരണം കൊണ്ട് ശ്രദ്ധേയമാവുകയാണ്. ഒരു യുവതി പഴയ കാഡിലാക് കാറുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും കാറിൽ നിന്നും ഗർഭം ധരിക്കുന്നതും ഇതിവൃത്തമായ സിനിമ ആസ്ട്രേലിയയിൽ പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷകരിൽ നിരവധിപേർക്ക് ബോധക്ഷയം ഉണ്ടായതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഉടൻ തന്നെ ബ്രിട്ടനിൽ പ്രദർശനത്തിനെത്തുകയാണ്.
വ്യഴാഴ്‌ച്ച സിഡിനി ഫിലിം ഫെസ്റ്റിവലിലെ പ്രീമിയർ പ്രദർശനവേളയിലാണ് ഡസൻ കണക്കിന് പ്രേക്ഷകർ ബോധംകെട്ടുവീണതും നിരവധിപേർ ഭയം മൂലം തെയറ്റർ വിട്ട് പുറത്തുപോയതും. ഫ്രഞ്ച് സംവിധായകയായ ജൂലിയ ഡുകൗർണാവിന്റെ ടൈറ്റേൻ എന്ന ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഒരു പഴയ കാറിൽ നിന്നും ഗർഭം ധരിക്കുന്ന യുവതിയുടെ കഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സിഡ്നി ഫിലിം ഫെസ്റ്റിവലിൽ ഇതിന്റെ പ്രീമിയർ കണ്ട ഇരുപതോളം പേർ ബോധംകെട്ടുവീണതായാണ് റിപ്പോർട്ടുകൾ.
ഈ വർഷം ഡിസംബർ 31 ന് ആയിരിക്കും ഈ സിനിമ ബ്രിട്ടനിൽ പ്രദർശനത്തിനെത്തുക. നേരത്തേ ചില ഫിലിം ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു. അതിഭയങ്കരമായ വയലൻസ് സീനുകൾ അവിടെയും കാണികളിൽ പലരുടെയും കണ്ണുകൾ പൊത്തിച്ചു. പലർക്കും നാഢീ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും ഇതുകണ്ടതുവഴി ഉണ്ടായെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിട്ടും ഫ്രാൻസിലെ കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമയ്ക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്.
തീയറ്റർ വിട്ടുപുറത്തുപോയ പലരും പറയുന്നത് തീർത്തും വിചിത്രമായ ഒരു സിനിമയാണിതെന്നാണ്. ഇതേ വികാരം പലരും സമൂഹമാധ്യമങ്ങളിലും പങ്കുവയ്ക്കുന്നുണ്ട്. ചില ദൃശ്യങ്ങൾ കണ്ടിരിക്കാൻ ബുദ്ധിമുട്ടാണെന്ന് സംവിധായക തന്നെ സമ്മതിക്കുന്നു.ഡേവിഡ് ക്രോണെൻബെർഗിന്റെ ക്രാഷ് എന്ന സിനിമയുമായി ചില വിദൂര സാമ്യതകൾ ചിലർ ഈ ചിത്രത്തിന് ആരോപിക്കുന്നുണ്ട്. അതുപോലെ തന്നെ ഡേവിഡ് ലിഞ്ചിന്റെ ബ്ലൂ വെൽവെറ്റ് എന്ന ചിത്രവുമായും സമാനതകൾ ഉണ്ടെന്ന് ചിലർ പറയുന്നു.ഈ രണ്ടു ചിത്രങ്ങളും കെയ്നിൽ പ്രദർശിപ്പിച്ച ഉടനെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചവയാണ്.
കെയ്നിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിചിത്രമായ സിനിമ എന്നാണ് ചില പാശ്ചാത്യമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം വെറും വിഡ്ഢിത്തങ്ങൾ നിറഞ്ഞ സിനിമ എന്ന് ഗാർഡിയനെ പോലുള്ള മാധ്യമങ്ങളും ഇതിനെ വിശേഷിപ്പിക്കുന്നു. എന്നാൽ, സിനിമയിലെ മുഴുവൻ പാരമ്പര്യ പ്രസ്ഥാനങ്ങളേയും തള്ളിക്കളയുന്ന രീതിയാണ് സംവിധായിക അവലംബിച്ചിരിക്കുന്നതെന്ന് ഫ്രഞ്ച് മാസികയായ ലെസ് ഇന്റോക്കുപ്റ്റിബിൾസ് പറയുന്നു.
മറുനാടന് ഡെസ്ക്