- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ടൈറ്റാനിക്കിനും അത് സംഭവിക്കുന്നു; ജാക്കും റോസും ഇനി ബംഗാളി സംസാരിക്കും; ചിത്രം ബംഗാളിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി രാജ് ചക്രബർത്തി; വിശ്വവിഖ്യാത പ്രണയജോഡികളാവാൻ ദേവും രുക്മിണി മൈത്തരയും; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ
മുംബൈ: വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്ന ഒരു പലക കഷ്ണത്തിൽ കയറി കിടക്കുകയാണ് റോസ് വാതിലിൽ പിടിച്ച് തോളറ്റം വരെ വെള്ളത്തിൽ ജാക് നിൽക്കുന്നു. ഒടുവിൽ തണുത്ത് വിറച്ച് ജാക് മരിക്കുന്നു. ഇന്നും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ആ രംഗം ഒന്ന് ബംഗാളിയിൽ ചെയ്യുന്നത് ആലോചിച്ച് നോക്കൂ. അങ്ങനെ ഒരു സംഭവം നടക്കാൻ പോവുകയാണ്. 1997 ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് ബംഗാളി ഭാഷയിലേക്ക് ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജാക്കും റോസുമായി ലിയൊണാഡോ ഡികാപ്രിയോയും റോസായി കൈറ്റ് വിൻസ്‌ലെറ്റിനേയും മറന്നേക്കൂ ഇനി ബംഗാളിയിൽ ദേവും രുക്മിണി മൈത്തരയെയുമാണ് പുതിയ ജാക്കും റോസും. ബംഗാളി സംവിധായകനായ രാജ് ചക്രബർത്തിയാണ് ചിത്രം ഒരുക്കുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സംവിധായകനേയും നടനേയും ട്രോളി സിനിമാപ്രേമികളും രംഗത്തെത്തി. ഇരുവരേയും പരിഹസിച്ചും വിമർശിച്ചും സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ നിറഞ്ഞിരിക്കുകയാണ്.സിനിമയെ കൊല്ലരുതെന്നും അതൊരു ക്ലാസിക് ആണെന്നുമാണ് പ്രേക്ഷകർ പറയുന്നത്.
മുംബൈ: വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്ന ഒരു പലക കഷ്ണത്തിൽ കയറി കിടക്കുകയാണ് റോസ് വാതിലിൽ പിടിച്ച് തോളറ്റം വരെ വെള്ളത്തിൽ ജാക് നിൽക്കുന്നു. ഒടുവിൽ തണുത്ത് വിറച്ച് ജാക് മരിക്കുന്നു. ഇന്നും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ആ രംഗം ഒന്ന് ബംഗാളിയിൽ ചെയ്യുന്നത് ആലോചിച്ച് നോക്കൂ.
അങ്ങനെ ഒരു സംഭവം നടക്കാൻ പോവുകയാണ്. 1997 ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് ബംഗാളി ഭാഷയിലേക്ക് ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജാക്കും റോസുമായി ലിയൊണാഡോ ഡികാപ്രിയോയും റോസായി കൈറ്റ് വിൻസ്‌ലെറ്റിനേയും മറന്നേക്കൂ ഇനി ബംഗാളിയിൽ ദേവും രുക്മിണി മൈത്തരയെയുമാണ് പുതിയ ജാക്കും റോസും.
ബംഗാളി സംവിധായകനായ രാജ് ചക്രബർത്തിയാണ് ചിത്രം ഒരുക്കുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സംവിധായകനേയും നടനേയും ട്രോളി സിനിമാപ്രേമികളും രംഗത്തെത്തി. ഇരുവരേയും പരിഹസിച്ചും വിമർശിച്ചും സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ നിറഞ്ഞിരിക്കുകയാണ്.സിനിമയെ കൊല്ലരുതെന്നും അതൊരു ക്ലാസിക് ആണെന്നുമാണ് പ്രേക്ഷകർ പറയുന്നത്.



