സിനിമാ പ്രേമകളെയും സിനിമാ ലോകത്തെയും ഒരു പോലെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു ടൈറ്റാനിക്. ലോകത്ത് ഏറ്റവും അധികം ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങളിലൊന്ന് വിശേഷണവും ടൈറ്റാനിക്കിന് മാത്രം സ്വന്തമാണ്. ചിത്രത്തിലെ കഥാപാത്രങ്ങളായ ജാക്കും റോസും ഇന്നും ഏവരുടെയും മനസിൽ നിറഞ്ഞ് നില്ക്കുന്ന കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ ചിത്രം വീണ്ടും റിലിസീനൊരുങ്ങുകയാണ്. വീണ്ടും റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി പുറത്ത് വിട്ട ട്രെയിലർ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ടൈറ്റാനിക് പുറത്തിറക്കിയതിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് സിനിമ വീണ്ടും വരാൻ പോവുന്നത്.നിലവിൽ സിനിമകളിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർത്തായിരിക്കും ടൈറ്റാനിക്ക് തിയേറ്ററുകളിലെത്തുക. ഡോൽബി അറ്റ്മോസ് സൗണ്ട് സിസ്റ്റത്തിലേക്ക് സിനിമ റീമിക്സ് ചെയ്തിട്ടുണ്ട്. ഡിസംബർ ഒന്നിനാണ് സിനിമ വീണ്ടും പ്രദർശനത്തിനെത്തുന്നതെന്നാണ് ട്രെയിലറിൽ പറയുന്നത്.

ലോകത്തിലേക്കും വെച്ച് ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് ടൈറ്റാനിക്കിന്. ജെയിംസ് കാമറൂണിന്റെ തന്നെ അവതാറാണ് ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രം. 2ഡി 3ഡി പതിപ്പുകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതെന്ന് ജെയിംസ് കാമറൂൺ പ്രസ്താവനയിൽ അറിയിച്ചു.

ജെയിംസ് കാമറൂണിന്റെ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലിയനാർഡോ ഡി കാപ്രിയോയും കേറ്റ് വിൻസ്ലെറ്റുമാണ്. 11 ഓസ്‌കാർ പുരസ്‌കാരങ്ങളായിരുന്നു ചിത്രം നേടിയത്. 1912 ന്യൂയോർക്കിലേക്ക് യാത്രതിരിച്ച കപ്പൽ സമുദ്രത്തിലെ മഞ്ഞുപാളിയിൽ ഇടിച്ച് തകർന്ന കഥയാണ് ചിത്രം പറയുന്നത്.