- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ടിയാൻ നാളെ തിയേറ്ററുകളിൽ; പുതിയ പോസ്റ്ററുകൾ പങ്ക് വച്ച് പൃഥി
പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം ടിയാൻ റിലീസിന് ഒരുങ്ങുകയാണ്. 29ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സെൻസറിങ് വൈകിയതിനാൽ നീട്ടി വയ്ക്കുകയായിരുന്നു. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുക. ജീയെൻ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളീഗോപിയാണ് ടിയാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പൃഥിരാജ് ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചിട്ടുണ്ട്. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, മുരളീഗോപി, പത്മപ്രിയ, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ടിയാനിൽ. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദ്, മുംബൈ, പൂണെ, ബദ്രിനാഥ് എന്നിവിടങ്ങളിൽ നിന്നാണ് സിനിമ ചിത്രീകരിച്ചത്.
പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം ടിയാൻ റിലീസിന് ഒരുങ്ങുകയാണ്. 29ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സെൻസറിങ് വൈകിയതിനാൽ നീട്ടി വയ്ക്കുകയായിരുന്നു. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുക. ജീയെൻ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളീഗോപിയാണ് ടിയാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പൃഥിരാജ് ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചിട്ടുണ്ട്. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, മുരളീഗോപി, പത്മപ്രിയ, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ടിയാനിൽ. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദ്, മുംബൈ, പൂണെ, ബദ്രിനാഥ് എന്നിവിടങ്ങളിൽ നിന്നാണ് സിനിമ ചിത്രീകരിച്ചത്.
Next Story