- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെട്ടിനരത്തലിൽ ഒപ്പം നിന്ന സഖാവ് മരാരിക്കുളത്ത് കാലുവാരി; മുഖ്യമന്ത്രി മോഹം തകർന്നപ്പോൾ പരസ്യ പോരിനിറങ്ങി പുന്നപ്ര സമരനായകൻ; പുറത്തു നിന്ന എതിരാളിയെ ഒപ്പം കൂട്ടി ആലുപ്പഴയിൽ കരുത്ത് കാട്ടിയ പിണറായിയുടെ തന്ത്രവും; കൃഷ്ണപിള്ള സ്മാരകത്തിൽ പ്രതികാരത്തിനിറങ്ങിയപ്പോൾ അടിതെറ്റി കഞ്ഞിക്കുഴിയിലെ മുതിർന്ന സഖാവ്; ആഞ്ചലോസിന്റെ വഴിയെ വലതു കമ്മ്യൂണിസ്റ്റായി വിഎസിന്റെ രാഷ്ട്രീയ ശത്രു; ടികെ പളനി സി.പി.എം വിടുന്നത് അവഗണനയുടെ പാരമ്യത്തിൽ
ആലപ്പുഴ: കഞ്ഞിക്കുഴിയിലെ മുതിർന്ന സി.പി.എം നേതാവ് ടി.കെ. പളനി ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുണ്ടെന്ന് കരുതിയ നേതാവ്. കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിൽ ആരോപണ പ്രത്യാരോപണങ്ങളുമായി വി എസ് അച്യൂതാനന്ദനെതിരെ പോരിനിറങ്ങിയ ടികെ പളനിക്ക് തുണയായിരുന്നത് സിപിഎമ്മിലെ ഔദ്യോഗിക പക്ഷമായിരുന്നു. ആലപ്പുഴയിലെ വി എസ് പക്ഷത്തെ ഒതുക്കാൻ ഉപയോഗിച്ച വജ്രായുധം. ഈ നേതാവാണ് സിപിഐയിലേക്ക് ചുവടുമാറുന്നത്. ടിജെ ആഞ്ചോലോസിന് ശേഷം സിപിഎമ്മിനെ വിട്ട് വലതു കമ്മ്യൂണിസ്റ്റാകുന്ന ആലപ്പുഴയിലെ നേതാവ്. പാർട്ടിയിലെ വിഎസിന്റെ ശക്തനായ വിമർശകനാണ് ഇതോടെ പുറത്തേക്ക് പോകുന്നത്. പാർട്ടിയിൽ നിന്ന് നേരിടുന്ന നിരന്തര അവഗണനയെ തുടർന്ന് താൻ സിപിഐയിൽ ചേരുമെന്ന് പളനി പറഞ്ഞു. ഉൾപ്പാർട്ടി ജനാധിപത്യം പാർട്ടിയിൽ ഇല്ലാതായി. താൻ പാർട്ടി വിടട്ടെയെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. ആശ്രിതത്വമാണ് സിപിഎമ്മിന് വേണ്ടത്. അതിന് നിൽക്കാത്തവർക്ക് അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗത്വം പുതു
ആലപ്പുഴ: കഞ്ഞിക്കുഴിയിലെ മുതിർന്ന സി.പി.എം നേതാവ് ടി.കെ. പളനി ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുണ്ടെന്ന് കരുതിയ നേതാവ്. കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിൽ ആരോപണ പ്രത്യാരോപണങ്ങളുമായി വി എസ് അച്യൂതാനന്ദനെതിരെ പോരിനിറങ്ങിയ ടികെ പളനിക്ക് തുണയായിരുന്നത് സിപിഎമ്മിലെ ഔദ്യോഗിക പക്ഷമായിരുന്നു. ആലപ്പുഴയിലെ വി എസ് പക്ഷത്തെ ഒതുക്കാൻ ഉപയോഗിച്ച വജ്രായുധം. ഈ നേതാവാണ് സിപിഐയിലേക്ക് ചുവടുമാറുന്നത്. ടിജെ ആഞ്ചോലോസിന് ശേഷം സിപിഎമ്മിനെ വിട്ട് വലതു കമ്മ്യൂണിസ്റ്റാകുന്ന ആലപ്പുഴയിലെ നേതാവ്. പാർട്ടിയിലെ വിഎസിന്റെ ശക്തനായ വിമർശകനാണ് ഇതോടെ പുറത്തേക്ക് പോകുന്നത്.
പാർട്ടിയിൽ നിന്ന് നേരിടുന്ന നിരന്തര അവഗണനയെ തുടർന്ന് താൻ സിപിഐയിൽ ചേരുമെന്ന് പളനി പറഞ്ഞു. ഉൾപ്പാർട്ടി ജനാധിപത്യം പാർട്ടിയിൽ ഇല്ലാതായി. താൻ പാർട്ടി വിടട്ടെയെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. ആശ്രിതത്വമാണ് സിപിഎമ്മിന് വേണ്ടത്. അതിന് നിൽക്കാത്തവർക്ക് അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗത്വം പുതുക്കാൻ പോലും നേതാക്കൾ തന്നെ സമീപിച്ചിട്ടില്ല. താൻ സിപിഐയിൽ ചേരുന്ന കാര്യം സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചെങ്കൊടിക്ക് കീഴിൽ തന്നെ പ്രവർത്തിക്കണമെന്നുള്ളതു കൊണ്ടാണ് സിപിഐയിലേക്ക് പോകുന്നതെന്നും ടി.കെ.പളനി അറിയിച്ചു. അങ്ങനെ പളനി പടിയിറങ്ങുകയാണ്.
കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ നേരത്തെ വി എസ് അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി ടി.കെ.പളനി രംഗത്തെത്തിയിരുന്നു. ജില്ലാ സെക്രട്ടറിക്കെതിരെയും പളനി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പളനിയുടെ ആരോപണങ്ങളെ സി.പി.എം പിന്നീട് തിരുത്തി. ഇതോടെയാണ് പളനിയും സിപിഎമ്മും എതിരാകുന്നത്. വി എസ്. അച്യുതാനന്ദനും കഞ്ഞിക്കുഴിയിലെ മുതിർന്ന നേതാവ് ടി.കെ. പളനിയും തമ്മിലുള്ള വിരോധത്തിനു 18 വർഷത്തിന്റെ പഴക്കം.
1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഴയ മാരാരിക്കുളം മണ്ഡലത്തിൽ വി എസ്. തോറ്റപ്പോൾ മുതലുള്ള പോരാണ് മറനീക്കി പുറത്തുവന്നത്. 1996ൽ വി എസ് മാരാരിക്കുളത്തുനിന്നു മത്സരിച്ചപ്പോൾ അന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.പളനിക്കും അന്തരിച്ച സി.കെ.ഭാസ്‌കരനുമായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുഖ്യചുമതല. ജയിച്ചാൽ വി എസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. ജെ. ഫ്രാൻസീസിനോട് അപ്രതീക്ഷിതമായി വി എസ് തോറ്റു. തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്ന പളനി പാർട്ടി നടപടിക്കു വിധേയനായി പത്തുവർഷത്തോളം പാർട്ടിക്കു പുറത്തുനിൽക്കേണ്ടിവന്നു.
പിന്നീട് ഏതാനും വർഷങ്ങൾക്കുമുമ്പാണു പളനിയെ പാർട്ടി തിരിച്ചെടുത്തത്. മാരാരിക്കുളം തെരഞ്ഞെടുപ്പ് സമയത്ത് വി എസ് പക്ഷക്കാരനായിരുന്ന പി.സാബു പാർട്ടിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പളനി പുറത്താക്കപ്പെട്ടത്. പി.സാബു കൃഷ്ണപിള്ള സ്മാരകം തകർത്തകേസിലെ രണ്ടാം പ്രതിയായിരുന്നു. ലതീഷ് ബി ചന്ദ്രനും പി.സാബുവുമടക്കം കേസിൽ പ്രതികളാക്കപ്പെട്ട അഞ്ചുപേരും വി എസ് അനുകൂലികളുമാണ്. ഇതോടെ പളനി പോരിനിറങ്ങി. നേരത്തെ പളനിയെ പാർട്ടിയിൽ വീണ്ടും സജീവമാക്കുന്നതിനെ വി എസ് എതിർത്തിരുന്നു. എന്നാൽ വിഎസിനോടുള്ള വിരോധം തീർക്കാൻ പിണറായിയുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. അപ്പോഴും പളനിയും വിഎസും ശത്രുക്കളായി തുടർന്നു.
ഒരു കാലത്ത് വിഎസിന്റെ വിശ്വസ്തനായിരുന്നു പളനി. വെട്ടിനിരത്തലിനും മറ്റും കൂടെ നിന്ന സഖാവ്. എന്നാൽ സി.പി.എം-സിഐടിയു പോര് രൂക്ഷമായിരിക്കുമ്പോൾ പളനി അതീവ രഹസ്യമായി കൂറുമാറി. ഇതായിരുന്നു മാരിക്കുളത്ത് വിഎസിന് അടിതെറ്റാനുള്ള കാരണം. ഉറച്ച കോട്ടയിലെ വിഎസിന്റെ തോൽവി സിപിഎമ്മിനെ ഞെട്ടിച്ചു. കോൺഗ്രസ് പോലും പ്രതീക്ഷിക്കാത്തതായിരുന്നു ഈ അട്ടിമറി. ഇതിന് പിന്നിൽ പളനിയാണെന്ന് വി എസ് തിരിച്ചറിഞ്ഞു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ആലപ്പുഴയിലെ വിഭാഗിയതയ്ക്ക് പുതിയ മാനം നൽകുന്നതായിരുന്നു ഇത്. പിന്നീട് വിഎസിനെ ഒതുക്കാൻ പളനിയെ തന്നെ ഔദ്യോഗിക പക്ഷം ഉപയോഗിക്കുകയും ചെയ്തു. എന്നാൽ പുതിയ സമവാക്യങ്ങൾ ആലപ്പുഴയിലെത്തിയപ്പോൾ പളനിയെ ഒഴിവാക്കി.
ടി.കെ. പളനി പാർട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും കാലങ്ങളായി പാർട്ടി വിരുദ്ധ പ്രവർത്തനവുമായി നടക്കുകയായിരുന്നു അദ്ദേഹമെന്നുമാണ് നേതാവിന്റെ സിപിഐയിൽ ചേരലിനോട് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാൻ പ്രതികരിച്ചു. പളനി സിപിഐയിൽ പോയെങ്കിൽ അത് അവർ അനുഭവിച്ചോളും. നേരത്തെ തന്നെ പാർട്ടി വിടാൻ തീരുമാനിച്ചയാളാണ് പളനി. അദ്ദേഹത്തെ അനുനയിപ്പിച്ച് പാർട്ടിയിൽ നിറുത്തേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും പോകുന്നതിൽ ദുഃഖമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.