- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ചർച്ചയ്ക്കിടെ തൃണമൂൽ നേതാവിന്റെ അശ്ലീല ആംഗ്യം; അർണാബ് ഗോസ്വാമിയെ നടുവിരൽ ഉയർത്തിക്കാട്ടിയത് മഹാ മോയ്ത്ര
ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ ഉത്തരം മുട്ടിയ തൃണമൂൽ കോൺഗ്രസ് നേതാവ് അവതാരകനെതിരെ അശ്ലീല ആംഗ്യം കാണിച്ചു. ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് അവതാരകൻ അർണാബ് ഗോസ്വാമിക്കെതിരെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി മഹ്‌വ മോയ്ത്ര നടുവിരൽ ഉയർത്തിക്കാട്ടിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകനെ തല്ലിയ സംഭവത്തിൽ വധശ്രമത്ത
ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ ഉത്തരം മുട്ടിയ തൃണമൂൽ കോൺഗ്രസ് നേതാവ് അവതാരകനെതിരെ അശ്ലീല ആംഗ്യം കാണിച്ചു. ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് അവതാരകൻ അർണാബ് ഗോസ്വാമിക്കെതിരെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി മഹ്‌വ മോയ്ത്ര നടുവിരൽ ഉയർത്തിക്കാട്ടിയത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകനെ തല്ലിയ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തിനെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് പ്രകോപിതയായ മോയ്ത്ര നടുവിരൽ ഉയർത്തിക്കാട്ടിയത്. തന്റെ ഭാഗം വിശദീകരിക്കാൻ സമയം അനുവദിക്കില്ലെന്നു കാട്ടിയാണ് മോയ്ത്ര ചാനൽ ക്യാമറയ്ക്കു മുന്നിൽവച്ച് അവതാരകനെ നടുവിരൽ ഉയർത്തിക്കാട്ടിയത്.
ടൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് കൂടിയാണ് അധിക്ഷേപത്തിന് ഇരയായ അർണാബ് ഗോസ്വാമി. അർണാഭിനെ വിഡ്ഢിയെന്നു വിളിച്ച് പരിഹസിച്ച മോയ്ത്ര ചർച്ച വൺമാൻ ഷോ ആണെന്നും ആക്ഷേപിച്ചു.
ഒരു വാചകം പോലും മുഴുമുപ്പിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സഹികെട്ട മോയ്ത്ര 'അർണാബ്, നിങ്ങൾ തനിയെ സംസാരിച്ചുകൊള്ളു. വേറെ ആരെയും താങ്കളുടെ പരിപാടിയിലേക്കു വിളിക്കരുത്' എന്ന് പറയുകയും ചെയ്തു. തുടർന്നാണ് ഇതൊരു വൺമാൻ ഷോയാണെന്നു പറഞ്ഞശേഷം നടുവിരൽ ഉയർത്തിക്കാട്ടിയത്.