ലശ്ശേരി മാഹി വെൽഫേർ അസോസിയേഷൻ (TMWA) അംഗങ്ങൾക്കായി നടത്തിയ ഏകദിന ഫൈവ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ സൈനൽ ആബിദ് നയിച്ച ടീം എസ് എസ് റോഡ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ താഹിർ മഷൂർ നയിച്ച ടീം ധർമ്മടത്തെ ആറു വിക്കറ്റിന് തകർത്താണ് കിരീടമുയർത്തിയത്.

ടോസ് നേടിയ ടീം എസ് എസ് റോഡ് ധർമ്മടത്തെ ബാറ്റിങ്ങിന് അയച്ചു. നിശ്ചിത അഞ്ചു ഓവറിൽ നാല്പത്തിയാറു റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ, അവസാന പന്ത് വരെ നീണ്ട പിരിമുറുക്കത്തിനൊടുവിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ എസ് എസ് റോഡ് വിജയ ലക്ഷ്യം മറികടന്നു. ഫൈനൽ മത്സരത്തിൽ മികച്ച ആൾ റൗണ്ട് പ്രകടനം കാഴ്ചവെച്ച നിജിലിനെ ഫൈനലിലെ മികച്ച താരമായി തിരഞെടുത്തു. ടൂര്ണമെന്റിലുടനീളം മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച എസ് എസ് റോഡിന്റെ മെഹ്ഫൂസിനെ തിരഞ്ഞെടുത്തു. മികച്ച ബാറ്റ്‌സ്മാൻ അവാർഡിന് ടീം ധർമ്മടത്തിന്റെ അബ്ദുൽ ഖാലിഖ് അർഹനായി.

ഉദ്ഘാടന മത്സരത്തിൽ ടീം ധർമടം 32 റൺസിന് ടീം ചൊക്ലിയെ തകർത്തു. നാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ, അഞ്ചു ഓവർ വീതമുള്ള മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലാണ് നടത്തിയത്. ആദ്യ റൗണ്ടിലെ മികച്ച പോയ്ന്റ്‌സ് നേടിയ ടീം എസ് എസ് റോഡും ടീം ധർമഠവും ഫൈനലിൽ കളിക്കാൻ യോഗ്യത നേടുകയായിരുന്നു.

നേരത്തെ ടൂർണമെന്റിന്റെ ഔദ്യാഗിക ഉത്ഘാടനം ടി.എം.ഡബ്ല്യൂ.എ പ്രസിഡണ്ട് സലീം വി. പി നിർവ്വഹിച്ചു. സൈനൽ ആബിദ് ഖിറാഅത് നിർവഹിച്ചു. അബ്ദുൽ ഖാദർ മോച്ചേരി സ്വാഗതം പറഞ്ഞു. ജനറൽ സിക്രട്ടറി അർഷദ് പി അച്ചാരത്ത് നന്ദി രേഖപ്പെടുത്തി. അബ്ദുൽ ലത്തീഫ് നടുക്കണ്ടി, അബ്ദുൽ കരീം കെ. എം, മുഹമ്മദ് അലി എ. പി. എം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഇവന്റ് കോർഡിനേറ്റർമാരായ റിജാസ് അസ്സൈൻ, ഹിഷാം മാഹി എന്നിവർ സമ്മാനദാന ചടങ്ങുകൾ നിയന്ത്രിച്ചു.