- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയുടെ പ്രസംഗം പഠിച്ചപ്പോൾ സ്ത്രീ സമൂഹത്തെ അവഹേളിക്കുന്ന യാതൊന്നുമില്ലെന്ന് വ്യക്തമായി; പ്രതിഷേധങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ; ഞങ്ങൾക്ക് പറയാനുള്ളത് ഇനി പാർട്ടി ഫോറത്തിൽ പറയും: മൂന്നാർ പ്രസംഗത്തിൽ ടിഎൻ സീമ മറുനാടനോട്
മൂന്നാർ : മൂന്നാറിൽ സ്്ത്രീകളെ വിഷമിപ്പിക്കുന്ന തരത്തിൽ മന്ത്രി മണിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും പരാമാർശം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തെറ്റുതന്നെയാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് ടി എൻ സീമ എം പി മറുനാടനോട്. മൂന്നാർ കൈയേറ്റ വിഷയത്തിൽ വൈദ്യൂതി പെമ്പിളൈഒരുമയെ അപമാനിക്കുന്ന തരത്തിൽ മണി പ്രസംഗം നടത്തിയെന്നാണ് ആദ്യഘട്ടങ്ങളിൽ പ്രചരിച്ചിരുന്നത്. ഈ സമയത്ത് ഞാൻ ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. വാർത്തയുടെ വിശദാശംങ്ങൾ അറിയാൻ കഴിഞ്ഞിരുന്നില്ല. ഓൺലൈൻ വാർത്തയിലൂടെയാണ് ഞാൻ വിവാദ പരാമർശം അറിഞ്ഞത്. അതുക്കൊണ്ടാണ് മന്ത്രി മണിയുടെ പ്രസ്താവനയ്ക്കെതിരെ ഞങ്ങൾ നിലപാടെടുത്തത്. എന്നാൽ മന്ത്രിയുടെ പ്രസംഗം വിശദമായി പഠിച്ചപ്പോൾ അതിൽ സ്ത്രീ സമൂഹത്തെ അവഹേളിക്കുന്ന തരത്തിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്നാർ കൈയേറ്റ വിഷയത്തിൽ വൈദ്യൂതി പെമ്പിളൈഒരുമയെ അപമാനിക്കുന്ന തരത്തിൽ മണി പ്രസംഗം നടത്തിയെന്നാണ് ആദ്യഘട്ടങ്ങളിൽ പ്രചരിച്ചിരുന്നത്. ഈ സമയത്ത് ഞാൻ ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. വാർത്തയുടെ വിശദാശംങ്ങൾ അറിയാ
മൂന്നാർ : മൂന്നാറിൽ സ്്ത്രീകളെ വിഷമിപ്പിക്കുന്ന തരത്തിൽ മന്ത്രി മണിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും പരാമാർശം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തെറ്റുതന്നെയാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് ടി എൻ സീമ എം പി മറുനാടനോട്.
മൂന്നാർ കൈയേറ്റ വിഷയത്തിൽ വൈദ്യൂതി പെമ്പിളൈഒരുമയെ അപമാനിക്കുന്ന തരത്തിൽ മണി പ്രസംഗം നടത്തിയെന്നാണ് ആദ്യഘട്ടങ്ങളിൽ പ്രചരിച്ചിരുന്നത്. ഈ സമയത്ത് ഞാൻ ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. വാർത്തയുടെ വിശദാശംങ്ങൾ അറിയാൻ കഴിഞ്ഞിരുന്നില്ല. ഓൺലൈൻ വാർത്തയിലൂടെയാണ് ഞാൻ വിവാദ പരാമർശം അറിഞ്ഞത്. അതുക്കൊണ്ടാണ് മന്ത്രി മണിയുടെ പ്രസ്താവനയ്ക്കെതിരെ ഞങ്ങൾ നിലപാടെടുത്തത്. എന്നാൽ മന്ത്രിയുടെ പ്രസംഗം വിശദമായി പഠിച്ചപ്പോൾ അതിൽ സ്ത്രീ സമൂഹത്തെ അവഹേളിക്കുന്ന തരത്തിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മൂന്നാർ കൈയേറ്റ വിഷയത്തിൽ വൈദ്യൂതി പെമ്പിളൈഒരുമയെ അപമാനിക്കുന്ന തരത്തിൽ മണി പ്രസംഗം നടത്തിയെന്നാണ് ആദ്യഘട്ടങ്ങളിൽ പ്രചരിച്ചിരുന്നത്. ഈ സമയത്ത് ഞാൻ ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. വാർത്തയുടെ വിശദാശംങ്ങൾ അറിയാൻ കഴിഞ്ഞിരുന്നില്ല. ഓൺലൈൻ വാർത്തയിലൂടെയാണ് ഞാൻ വിവാദ പരാമർശം അറിഞ്ഞത്. അതുക്കൊണ്ടാണ് മന്ത്രി മണിയുടെ പ്രസ്താവനയ്ക്കെതിരെ ഞങ്ങൾ നിലപാടെടുത്തത്. എന്നാൽ മന്ത്രിയുടെ പ്രസംഗം വിശദമായി പഠിച്ചപ്പോൾ അതിൽ സ്ത്രീ സമൂഹത്തെ അവഹേളിക്കുന്ന തരത്തിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സുരേഷ് കുമാറിന്റെയും അനുയായികുളുടെ പേര് പരാമർശിക്കുന്നതിനിടയിൽ ഒരു പെമ്പിളൈഒരുമയെന്ന പരാമർശം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. പക്ഷെ വിവാദ പരമാർശത്തിൽ മന്ത്രി ഖേദം പ്രകടിപ്പിക്കുകയും പാർട്ടി പരിശോധിക്കുമെന്നും അറിയിച്ചു കഴിഞ്ഞു. പിന്നീട് ഒരു പ്രസ്താവന ഇറക്കുന്നത് ശരിയല്ല. പ്രതിഷേധങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. ഞങ്ങൾക്ക് പറയാനുള്ളത് ഇനി പാർട്ടി ഫോറത്തിൽ പറയും. പാർട്ടിയിൽ ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ വലിയൊരു നേതൃനിരതന്നെയുണ്ട്.
ആദ്യം മണിയെ എതിർക്കുകയും പിന്നീട് തുണയ്ക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണോ ഇക്കാര്യത്തിലെ എം പി എടുത്തിട്ടുള്ളതെന്ന ചോദ്യത്തിൽനിന്നും സീമ ഒഴിഞ്ഞുമാറി. ഇനി എല്ലാകാര്യങ്ങളും നേതാക്കൾ തീരുമാനിക്കും. മൂന്നാറിൽ സി പി എമ്മിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ ശരിയാണോയെന്ന ചോദ്യത്തിൽനിന്നും ടി എൻ സീമ ഒഴിഞ്ഞുമാറി. ഈ വിഷത്തിൽ കൂടുതൽ അഭിപ്രായങ്ങൾ പറയാൻ ഞാൻ ആളല്ല.
മണിയുടെ പ്രസംഗത്തെ നിസാരവൽക്കരിച്ച് മുഖ്യമന്ത്രി പ്രദേശിക ഭാഷ പ്രയോഗം എന്ന് പറഞ്ഞതതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തള്ളികളഞ്ഞത് ശരിയാണോയെന്ന ചോദ്യത്തിന് മറുപടിയായി ടി എൻ സീമ ഇങ്ങനെ പ്രതികരിച്ചു. ഏതൊരു പ്രശ്നവും ദിവസങ്ങൾ മുന്നോട്ടുപോകും തോറും രാഷ്ട്രീയവൽക്കരിക്കപ്പെടും. അത്തരത്തിലൊരു രാഷ്ട്രീയവൽക്കരണമാകാം എല്ലാവരും പ്രതീക്ഷിക്കുന്നത്. ഏതായാലും കേരളത്തിൽ സ്ത്രീകൾ അവഹേളിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മാത്രം.-സീമ മറുനാടനോട് പറഞ്ഞു.