- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ജനങ്ങൾ ജനിതകപരമായി ഹിന്ദുക്കളെന്ന് ബിഹാറിലെ ആർഎസ്എസ് നേതാവ്; ഇന്ത്യയിൽ മതന്യൂനപക്ഷ വിഭാഗമില്ലെന്നും പരാമർശം
നാഗ്പൂർ: മോഹൻ ഭാഗവതിനു പിന്നാലെ ഇന്ത്യയിൽ ജനിച്ചവരെല്ലാം ജനിതകപരമായി ഹിന്ദുക്കളാണെന്ന പ്രസ്താവനയുമായി ബിഹാറിൽ നിന്നുള്ള ആർഎസ്എസ് നേതാവ്. ഇന്ത്യയിൽ മതന്യൂനപക്ഷ വിഭാഗമില്ലെന്ന് ബിഹാറിലെ ആർഎസ്എസ് പ്രചാരക് ദത്താത്രേയ ഹൊസബലെ പറഞ്ഞു. നാഗ്പൂരിൽ നടക്കുന്ന ആർഎസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ സമ്മേളനത്തിനിടെയാണ് പ്രചാരക്കിന്റെ അ

നാഗ്പൂർ: മോഹൻ ഭാഗവതിനു പിന്നാലെ ഇന്ത്യയിൽ ജനിച്ചവരെല്ലാം ജനിതകപരമായി ഹിന്ദുക്കളാണെന്ന പ്രസ്താവനയുമായി ബിഹാറിൽ നിന്നുള്ള ആർഎസ്എസ് നേതാവ്. ഇന്ത്യയിൽ മതന്യൂനപക്ഷ വിഭാഗമില്ലെന്ന് ബിഹാറിലെ ആർഎസ്എസ് പ്രചാരക് ദത്താത്രേയ ഹൊസബലെ പറഞ്ഞു.
നാഗ്പൂരിൽ നടക്കുന്ന ആർഎസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ സമ്മേളനത്തിനിടെയാണ് പ്രചാരക്കിന്റെ അഭിപ്രായ പ്രകടനം. രാജ്യത്തെ ജനങ്ങളെല്ലാം സാംസ്‌കാരികപരമായും ദേശീയപരമായും ജനിതകപരമായും ഹിന്ദുക്കളാണെന്നും ഹൊസബലെ പറഞ്ഞു.
നിങ്ങൾ ആരേയാണ് ന്യൂനപക്ഷമെന്ന് വിളിക്കുന്നത്? ഞങ്ങൾ ആരെയും ന്യൂനപക്ഷമായി പരിഗണിക്കുന്നില്ല. രാജ്യത്ത് ന്യൂനപക്ഷമില്ലാത്തതിനാൽ ന്യൂനപക്ഷമെന്ന ആശയവും ഇല്ല. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന് മോഹൻ ഭാഗവത് നേരത്തെ പലതവണ പറഞ്ഞതാണ്. അവരത് അംഗീകരിച്ചാലും ഇല്ലെങ്കിലും സാസംസ്‌ക്കാരികമായും ദേശീയമായും എന്തിനേറെ ഡിഎൻഎയിൽ പോലും അവർ ഹിന്ദുക്കളാണെന്നും ഹൊസബലെ പറഞ്ഞു.
ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന് ആർഎസ്എസ് സർസംഘ് ചാലകായ മോഹൻ ഭാഗവത് നേരത്തെ പറഞ്ഞിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഹൊസബലെയുടെയും പ്രസ്താവന.

