- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാവിഞ്ചിയുടെ പെയിന്റിങ്ങിന്റെ പേരിൽ തെരുവിൽ ഇറങ്ങാൻ നാണമില്ലേ? ഹനുമാൻ സ്വാമിയുടെ ലൈംഗികാവയവം വരച്ചാൽ മതനിന്ദ ആകുന്നതെങ്ങനെ? ഗുരുദേവന്റെ ഫോട്ടോഷോപ്പു ചെയ്ത ചിത്രം മാറ്റി വരച്ചാൽ ആരെയാണു മുറിവേൽപ്പിക്കുന്നത്? ദൈവങ്ങളുടെ പേരിൽ കുരു പൊട്ടുന്ന ഭീരുക്കളോടു ചില കാര്യങ്ങൾ
മത വികാരങ്ങൾ വ്രണപ്പെടുത്താതെ സൂക്ഷിക്കേണ്ടത് ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അതു ഉറപ്പു വരുത്താൻ ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. എന്നാൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം മതവികാരം പൊട്ടി ഒലിക്കാൻ തുടങ്ങുകയും ആ വികാരങ്ങളുടെ പേരിൽ ചിലർ കലാപം നടത്തുകയും ചെയ്താൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ അവരെ നേരിടാൻ ആണ് മികച്ച ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്. ഒരു മനുഷ്യൻ അവന്റെ ജീവിതത്തിലെ ഏറ്റവും അത്യന്തികമായ ശരിയായി കരുതുന്ന പേഴ്സണൽ ലിബേർട്ടിയിലേയ്ക്കുള്ള കടന്നു കയറ്റമായി ഈ വികാരം പൊട്ടിയൊലിക്കുന്ന നിലയിലേക്ക് വരുമ്പോൾ ആണ് ഉറച്ച നിലപാടുകൾ ആവശ്യമായി വരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിന്റെ പൊതുബോധം ചർച്ച ചെയ്യുന്നത് നിർഭാഗ്യവശാൽ ഇങ്ങനെ പൊട്ടിയൊലിക്കുന്ന ചില നാറുന്ന ചാലംങ്ങളുടെ കുറിച്ചാണ്. മലയാളത്തിന് ഒട്ടേറെ നല്ല സിനിമകൾ നൽകിയ കമൽ എന്ന സംവിധായകനെ കമാലുദ്ദീൻ ആക്കിയുള്ള പ്രചാരണമാണ് ഇതിൽ ഏറ്റവും നാണ കെട്ട ഒന്ന്. ഭാഷപോഷിണി എന്ന സാഹിത്യ വാരികയിൽ പ്രസിദ്ധീകരിച്ച ഒരു പഴയ പെയ്ന്റിങ്ങിന്റെ ചിത
മത വികാരങ്ങൾ വ്രണപ്പെടുത്താതെ സൂക്ഷിക്കേണ്ടത് ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അതു ഉറപ്പു വരുത്താൻ ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. എന്നാൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം മതവികാരം പൊട്ടി ഒലിക്കാൻ തുടങ്ങുകയും ആ വികാരങ്ങളുടെ പേരിൽ ചിലർ കലാപം നടത്തുകയും ചെയ്താൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ അവരെ നേരിടാൻ ആണ് മികച്ച ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്. ഒരു മനുഷ്യൻ അവന്റെ ജീവിതത്തിലെ ഏറ്റവും അത്യന്തികമായ ശരിയായി കരുതുന്ന പേഴ്സണൽ ലിബേർട്ടിയിലേയ്ക്കുള്ള കടന്നു കയറ്റമായി ഈ വികാരം പൊട്ടിയൊലിക്കുന്ന നിലയിലേക്ക് വരുമ്പോൾ ആണ് ഉറച്ച നിലപാടുകൾ ആവശ്യമായി വരുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിന്റെ പൊതുബോധം ചർച്ച ചെയ്യുന്നത് നിർഭാഗ്യവശാൽ ഇങ്ങനെ പൊട്ടിയൊലിക്കുന്ന ചില നാറുന്ന ചാലംങ്ങളുടെ കുറിച്ചാണ്. മലയാളത്തിന് ഒട്ടേറെ നല്ല സിനിമകൾ നൽകിയ കമൽ എന്ന സംവിധായകനെ കമാലുദ്ദീൻ ആക്കിയുള്ള പ്രചാരണമാണ് ഇതിൽ ഏറ്റവും നാണ കെട്ട ഒന്ന്. ഭാഷപോഷിണി എന്ന സാഹിത്യ വാരികയിൽ പ്രസിദ്ധീകരിച്ച ഒരു പഴയ പെയ്ന്റിങ്ങിന്റെ ചിത്രവും ഒരു പഴയ ശിൽപ്പത്തിന്റെ ചിത്രവുമാണ് മറ്റൊരു വിവാദത്തിന് കാരണമായത്. പതിനായിരം കോപ്പി പോലും അടിക്കാത്ത ഭാഷപോഷിണിയിൽ വന്ന ചിത്രങ്ങൾ വിവാദമായത് പോലും അതു മനോരമ പിൻവലിച്ചപ്പോൾ മാത്രമാണ്.
ഈ മൂന്നു വിവാദങ്ങളിലും കേരളം എത്രമാത്രം അധഃപതിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമായി മാറുകയാണ്. സുഡാപ്പികൾ എന്നും സംഘികൾ എന്നും കമ്മികൾ എന്നും പേരിട്ടു വിളിക്കപ്പെടുന്ന സോഷ്യൽ മീഡിയായിലെ മൂന്നു വിഭാഗവും ഏതാണ്ട് ഒരേ മനസ്സോടെ തന്നെ നഗ്‌നമായ ഈ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നിൽക്കുന്നു എന്നതാണ് ഏറ്റവും ലജ്ജാകരം. സംഘികൾ എന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ഈ വിവാദത്തിനു പിന്നിൽ എങ്കിലും സുഡാപ്പികൾ എന്നു വിശേഷിപ്പിക്കപ്പെടുന്നവർ മൗനം പാലിക്കുന്നത് പൊതുവെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏറ്റവും ബഹളം വയ്ക്കുന്നത് അക്കൂട്ടർ ആയതുകൊണ്ടാണ്.
ഏറ്റവും ലജ്ജാകരമായ അവസ്ഥ കമ്മികൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന സോഷ്യൽ മീഡിയായിലെ ഇടത് അനുകൂലികളുടെ മൗനമാണ്. പ്രതി സ്ഥാനത്ത് നിൽക്കുന്നത് മനോരമ ആയതുകൊണ്ട് അവർ കടുത്ത മൗനം പാലിക്കുന്നു. എന്നു മാത്രമല്ല സമാനമായ ഒരു സാഹചര്യത്തിൽ മനോരമ എടുത്ത നിലപാട് ഇടത് പക്ഷത്തിന് ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല ഉണ്ടാക്കിയത് എന്നതും ഇതിന് കാരണമായി കാണാം. ശ്രീനാരയണ ഗുരുവിനെ കുരിശിൽ തറച്ചു എന്ന പേരിൽ വെള്ളപ്പള്ളിയും കൂട്ടരും തെരഞ്ഞെടുപ്പ് കാലത്ത് ലഹള ഉണ്ടാക്കിയത് ഇടത് റാലിയിൽ നടത്തിയ പ്രതീക്താമകമായ ഒരു ടാബ്ലോയെ മനോരമ വിവാദമാക്കിയപ്പോൾ ആയിരുന്നു.
സംഘികളുടെയും കമ്മികളുടെയും സുഡാപ്പികളുടെയും കാര്യം കളഞ്ഞാലും നിഷ്പക്ഷർ എന്നു പറയുന്ന ഒരു വിഭാഗവും ഇതിനെതിരെ നിലപാട് എടുക്കുന്നുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം അല്ല ഇതു തന്തയില്ലായ്മയാണ് എന്നു പറഞ്ഞാണ് ഈ നിഷ്പക്ഷർ രംഗത്തുള്ളത്. എന്തിന് മതവികാരം വ്രണപ്പെടുത്തുന്നു, മതങ്ങളെയും വിശ്വാസങ്ങളെയും വെറുതെ വിട്ടു കൂടെ എന്നാണ് ഈ നിഷ്പക്ഷർ ചോദിക്കുന്നത്. എന്നാൽ ഇവരാരും എന്താണ് ഈ വിഷയങ്ങളിലെ മത വികാരം എന്നു മാത്രം വ്യക്തമാക്കുന്നില്ല. അതേ സമയം കമൽ കമാലുദ്ദീനാണ് അവരുടെ പ്രശ്നം എന്നു ഇവർ പറയാതെ പറയുകയും ചെയ്യുന്നു.
മനോരമ ക്ഷമ പറഞ്ഞതോടെ മാന്യമായി അവസാനിപ്പിച്ചു പോയ വെള്ളാപ്പള്ളിക്ക് നന്ദി പറഞ്ഞു കൊണ്ട് തന്നെ തുടങ്ങാം. തൃശൂർക്കാരനായ റിയാസ് കോമു എന്ന ശിൽപ്പി 11 വർഷം മുൻപ് നിർമ്മിച്ച വിള്ളലും പൂപ്പലുമുള്ള ശ്രീനാരായണ ഗുരുവിന്റെ ശിൽപ്പമാണു ഭാഷാപോഷിണിയിൽ കവർ ചിത്രമായി പ്രസിദ്ധീകരിച്ചത്. ലോക പ്രശ്തനായ ഈ ശിൽപ്പി നിർമ്മിച്ച വളരെ അർത്ഥപൂർണ്ണമായ ഒരു ശിൽപ്പം ഭാഷാപോഷിണിയുടെ കവർ ചിത്രമായതോടെ ഒരു വിഭാഗം ആളുകൾ വിവാദമാക്കി രംഗത്തു വരികയായിരുന്നു. മനോരമ ആയതുകൊണ്ട് അതിനു ക്ഷമ പറഞ്ഞു തലയൂരി. മറുനാടൻ ആയിരുന്നെങ്കിലും ഒരു കാരണവശാലും ക്ഷമ പറയാൻ കൂട്ടാക്കുമായിരുന്നില്ല. ഫോട്ടോഷോപ്പ് ചെയ്ത ശ്രീനാരായണ ഗുരുവിന്റെ ചിത്രങ്ങൾ മാത്രമേ കാണിക്കാൻ പാടുള്ളൂ എന്നു പറയുന്നത് മതഭീകരതയുടെ അങ്ങേയറ്റമാണ്. കാലക്രമേണെ ഗുരുദേവന്റെ ആശയങ്ങളിൽ അവരുടെ അനുയായികൾ നടത്തിയ മായം ചേർക്കൽ ഇതിലും ശക്തമായി അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല. എന്നാൽ ശിൽപ്പിയുടെ പേര് റിയാസ് കോമു എന്നതായതാണ് ഇവിടെ പ്രധാനമായും പ്രശ്നമായത്.
[BLURB#1-VL]കമലിനെ കമാലുദീനാക്കി മാറ്റിയ വിവാദത്തിന്റെ പശ്ചാത്തലം പരിശോധിച്ചാൽ ഇതു തന്നെയാണ് വ്യക്തമാകുന്നത്. കാ ബോഡിസ്കേപ്സ് എന്ന ഒരു മലയാളം സിനിമയിൽ ഹനുമാന്റെ നഗ്‌ന ചിത്രം പോസ്റ്റർ ആക്കിയതാണ് കമലിനെതിരെയുള്ള പ്രധാന കാരണം. ജയൻ കെ ചെറിയാൻ എന്നതാണ് ആ സംവിധായകന്റെ പേര് എന്നതാണ് ഇതു വിവാദമാക്കാൻ പ്രധാന കാരണം. കോടതിയിൽ പോയാണ് ഈ സംവിധായകൻ ഐഎഫ്എഫ്കെയിൽ ഈ സിനിമ അവതരിപ്പിച്ചത് എന്ന കാര്യം മറന്നാണ് ഇവർ കമലിനെതിരെ രംഗത്തു ഇറങ്ങിയത്. ദേശീയഗാന വിഷയത്തിൽ കമൽ നടത്തിയ പ്രതികരണം കൂടിയായപ്പോൾ കമാലുദീനെതിരെ സംഘപരിവാർ രംഗത്തിറങ്ങുകയായിരുന്നു.
കൂട്ടത്തിൽ ഏറ്റവും ചൂടു പിടിച്ചതും ഏറ്റവും നാണംകെട്ടതുമായ ആരോപണം യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിനെ വികലമാക്കി എന്ന പേരിൽ മനോരമക്കെതിരെ നടക്കുന്ന ലഹളയാണ്. മനോരമയോട് ഒരു തരത്തിലും യോജിപ്പുള്ള ഒരു മാദ്ധ്യമം അല്ല മറുനാടൻ. എന്നാൽ അത് ഈ വൃത്തികേടിനെ ന്യായീകരിക്കാൻ ഒരു കാരണമല്ല. ഇതു ഏറ്റവും വൃത്തികെട്ടതാകാൻ പല കാരണങ്ങൾ ഉണ്ട്. ഒന്നാമത്തേത് താരതമ്യേന സമാധാന പ്രേമികളും മതവികാരത്തിനു അടിമപ്പെടാത്തവരുമാണ് ക്രിസ്ത്യാനികൾ എന്ന തോന്നലിനെ ഈ വിവാദം ഇല്ലാതാക്കി എന്നതാണ് പ്രധാന കാരണം. 10, 000 പേര് വായിക്കുന്ന ഒരു മാസികയിൽ വന്ന പിശക് 25 ലക്ഷം പേരു വായിക്കുന്ന ഒരു പത്രത്തിലൂടെ ഏറ്റു പറഞ്ഞു ക്ഷമ ചോദിച്ചിട്ടും വിവാദം തുടരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം.
വേറെയും കാരണങ്ങൾ ഉണ്ട് ഈ വിവാദം കേരള സമൂഹത്തിന് പ്രത്യേകിച്ചു ക്രൈസ്തവ വിശ്വാസികൾക്ക് ഏറ്റവും നാണക്കേടായി മാറാൻ. ഡാവിഞ്ചി എന്ന ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ ഒരു രംഗമാണ് അന്ത്യ അത്താഴ ചിത്രം എന്നു പോലും ഓർക്കാതെയാണ് ഇതൊരു മതവികാരമായി ഇവർ പൊക്കി പിടിക്കുന്നത്. ഡാവിഞ്ചിയുടെ വിഖ്യാതമായ പെയ്ന്റിങ്ങിന്റെ ഒരു കോപ്പി റൈറ്റും നൽകാതെ സ്വന്തമാക്കിയ വിശ്വാസികൾ അതിനു മറ്റൊരു ചിത്രകാരൻ മറ്റൊരു ഭാഷ്യം നൽകിയപ്പോൾ പൊട്ടിത്തെറിക്കുന്നത് എന്തിനാണ് എന്നു മാത്രം മനസ്സിലാകുന്നില്ല.
[BLURB#2-VR]ഒന്നാമത് ഈ ചിത്രത്തിൽ യേശു ക്രിസ്തുവോ ശിഷ്യന്മാരോ ഇല്ല. നഗ്‌ന മാറിടമുള്ള ഒരു സ്ത്രീ നടുക്കിരിക്കുകയും കന്യാസ്ത്രീകൾ ചുറ്റിനും ഇരിക്കുകയും ചെയ്യുന്ന ഒരു ചിത്രം. ഡാവിഞ്ചിയുടെ ചിത്രത്തെ അധികരിച്ചു വരച്ചതുകൊണ്ട് ആ ചിത്രത്തിലെ യേശുവിന്റെയും ശിഷ്യന്മാരുടെയും രൂപം പോലെ ആയി ടോം വട്ടക്കുഴി എന്ന ചിത്രകാരന്റെ ചിത്രവും എന്നു മാത്രം. ഇതിന്റെ പേരിൽ കുരു പൊടേണ്ട ഒരു സാഹചര്യം ഇല്ലാതിരുന്നിട്ടും മനോരമ അതു പൊളിറ്റിക്കലി കറക്റ്റ് അല്ലെന്നു തോന്നി പിൻവലിച്ചു. മനോരമയുടെ ആ ഭയം ചിലർ മുതലെടുത്തതോടെ പിൻവലിക്കലിന് ശേഷം അതൊരു വിവാദമായി മാറുകയും ചെയ്തു.
മനോരമ മാപ്പു പറയുകയും സഭാതലവനായ മാർ ആലഞ്ചേരി വിഷയം അവസാനിച്ചു എന്നു പരസ്യപ്രസ്താവന നടത്തുകയും ചെയിതിട്ടും ഈ വിഷയം ദൈനംദിനം വഷളാക്കുന്നവർക്ക് മറ്റെന്തോ അജണ്ടയുണ്ടെന്നു തീർച്ച. അതു വരും ദിവസങ്ങളിൽ വ്യക്തമാക്കാതിരിക്കില്ല. ഇപ്പോൾ മനോരമ പത്രം കത്തിച്ചും ബാനർ കെട്ടി തെരുവിൽ ഇറങ്ങിയും പ്രതിഷേധിക്കുന്നവരിൽ വൈദികരും കന്യാസ്ത്രീകളും ഒക്കെയുണ്ട് എന്നതാണ് ഏറ്റവും ലജ്ജാകരം. ക്ഷമിക്കുന്ന സ്നേഹം എന്ന മഹത്തായ ആശയം പ്രചരിപ്പിച്ച മതമാണ് ക്രിസ്തുമതം. ഒരു കരണത്തടിക്കുന്നവനെ മറു കരണം കാണിച്ചു കൊടുക്കാൻ ആണ് യേശുക്രിസ്തു പറഞ്ഞത്. ബൈബിളിലെ ഏറ്റവും വലിയ സന്ദേശവും സ്നേഹമാണ്. ശിക്ഷിക്കുന്ന ദൈവത്തിന്റെ പഴയ നിയമത്തിൽ നിന്നും ക്ഷമിക്കുന്ന ദൈവത്തിന്റെ പുതിയ നിയമത്തിലേക്കുള്ള മാറ്റം അറിയാത്തവരാണ് ഈ വെള്ളക്കുപ്പായക്കാർ എന്നത് ആരെയാണ് ലജ്ജിപ്പിക്കാത്തത്.
കുരിശിൽ കിടുന്ന കൊണ്ട് യേശു പറഞ്ഞു ദൈവമെ ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കേണം എന്നാണ്. ബൈബിളിൽ അങ്ങോളം ഇങ്ങോളം ഈ ക്ഷമയുടെ അടയാളങ്ങൾ ഏറെയുണ്ട്. സ്നേഹത്തിലൂടെ ലോകം കീഴടക്കാൻ ആണ് യേശുവും ശിഷ്യന്മാരും പഠിപ്പിച്ചത്. പുതിയ നിയമത്തിൽ ഒരിടത്തും ശിക്ഷിക്കുന്ന ദൈവം ഇല്ല. ധൂർത്ത പുത്രന്റെ ഉപമ മുതൽ ഒറ്റപ്പെട്ടു പോയ ആട്ടിൻ കുട്ടിയുടെ കഥ വരെ യേശു പറഞ്ഞു കൊടുത്തത് ക്ഷമിക്കുന്ന സ്നേഹത്തെ കുറിച്ചാണ്. ഇതറിയാത്തവരാണോ ളോഹയിട്ട ഈ ആൾ ദൈവങ്ങൾ. വിശ്വാസികളുടെ മനസ്സിലെ വിദ്വേഷത്തിന്റെ കനൽ കെടുത്തുന്നതിന് പകരം അതു ആളിക്കത്തിക്കുന്ന ഇവർ എങ്ങനെ യേശുവിന്റെ പ്രതിപുരുഷന്മാരാകും?
ഇസ്ലാമിക വിശ്വാസികൾ താരതമ്യേന അസഹിഷ്ണുക്കൾ ആണ്. അള്ളാഹു എന്ന പേരു പോലും മറ്റാരും ഉപയോഗിക്കുന്നത് ഇവരിൽ പലർക്കും ഇഷ്ടമില്ല. ഇസ്ലാമിന്റെ പേരിലാണ് സെൻട്രൽ ആഫ്രിക്കയും മദ്ധ്യ ഏഷ്യയും മുതൽ അമേരിക്കയും യൂറോപ്പും വരെ നിരപരാധികളെ ചിലർ കൊന്നൊടുക്കുന്നത്. ആ അസഹിഷ്ണുത ക്രൈസ്തവ ഹിന്ദു വിശ്വാസികൾക്കിടയിലും പടർന്നു എന്നതാണ് ഏറ്റവും ആപൽക്കരം. ഇസ്ലാമിക വിശ്വാസങ്ങളുടെയും ഖുറാന്റെയും വിട്ടുവാഴ്ചയില്ലാത്ത നിലപാടാണ് പലപ്പോഴും ഇത്തരം വ്യാഖ്യാനങ്ങൾക്കും അതനുസരിച്ചുള്ള പ്രവൃത്തിയിലേക്കും നയിക്കുന്നത്. എന്നാൽ ക്ഷമിക്കുന്ന സ്നേഹം പഠിപ്പിക്കുന്ന ക്രിസ്തുമത വിശ്വാസികളും കണ്ണാടിയെയും കല്ലിനെയും പോലും ആരാധിക്കാൻ പഠിപ്പിക്കുന്ന ഹിന്ദുമതത്തിലും വിശ്വസിക്കുന്നവർ ഇങ്ങനെ അസഹിഷ്ണുക്കളായി കൂടാ. അതു നമ്മളെ പിറകോട്ട് നടത്തുകയേയുള്ളൂ.