- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുപ്പി വെള്ളത്തേക്കാൾ ടേസ്റ്റ് ടോയ്‌ലറ്റ് വാട്ടറിന്; കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ഇനി റീസൈക്കിൾ ചെയ്ത ടോയ്‌ലറ്റ് വാട്ടറും
കുപ്പി വെള്ളത്തിനേക്കാളും സ്വാദിഷ്ടം ടോയ്‌ലറ്റിലെ റീസൈക്കിൾ ചെയ്ത വേസ്റ്റ് വെള്ളമെന്ന് പഠന റിപ്പോർട്ട്. പഠനത്തിൽ പങ്കെടുത്തവരിൽ കണ്ണ് കെട്ടി നടത്തിയ ടെസ്റ്റിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ മലിന ജലം റീെൈസക്കിൾ ചെയ്ത് എടുത്താൽ കുടിക്കാൻ നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ആഗോളമായി ജലക്ഷാമം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ ജനങ്ങൾ ടോയ്‌ലറ്റിൽ നിന്നും വരുന്ന ഈ പാഴാകുന്ന ജലം കുടിവെള്ളമായി ഉപയോഗിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. റീസൈക്കിൾ ചെയ്ത ടോയ്‌ലറ്റിൽ നിന്നു വരുന്ന വെള്ളം കുടുക്കുന്നത് സുരക്ഷിതമാണെന്നും ഇതിൽ ദോഷമായി ബാധിക്കുന്ന ഒന്നും ഇല്ലെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ ഈ വാർത്ത ജനങ്ങൾക്കിടയിൽ അറപ്പ് ഉളവാക്കുന്ന റിയാക്ഷനാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഭാവിയിൽ ഇതൊക്കെയാവും നമ്മുടെ ജലക്ഷാമത്തിന് പരിഹാരമാകുക എന്നും പറയുന്നു. അപ്പീറ്റൈറ്റ് എന്ന സയൻസ് മാഗസീനിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് വന്നത്. 143 പേരാണ് ഈ കണ്ണ് കെട്ടിയുള്ള പരിശോധനയിൽ പങ്കെടു
കുപ്പി വെള്ളത്തിനേക്കാളും സ്വാദിഷ്ടം ടോയ്‌ലറ്റിലെ റീസൈക്കിൾ ചെയ്ത വേസ്റ്റ് വെള്ളമെന്ന് പഠന റിപ്പോർട്ട്. പഠനത്തിൽ പങ്കെടുത്തവരിൽ കണ്ണ് കെട്ടി നടത്തിയ ടെസ്റ്റിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ മലിന ജലം റീെൈസക്കിൾ ചെയ്ത് എടുത്താൽ കുടിക്കാൻ നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ആഗോളമായി ജലക്ഷാമം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ ജനങ്ങൾ ടോയ്‌ലറ്റിൽ നിന്നും വരുന്ന ഈ പാഴാകുന്ന ജലം കുടിവെള്ളമായി ഉപയോഗിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. റീസൈക്കിൾ ചെയ്ത ടോയ്‌ലറ്റിൽ നിന്നു വരുന്ന വെള്ളം കുടുക്കുന്നത് സുരക്ഷിതമാണെന്നും ഇതിൽ ദോഷമായി ബാധിക്കുന്ന ഒന്നും ഇല്ലെന്നും ഇവർ അവകാശപ്പെടുന്നു.
എന്നാൽ ഈ വാർത്ത ജനങ്ങൾക്കിടയിൽ അറപ്പ് ഉളവാക്കുന്ന റിയാക്ഷനാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഭാവിയിൽ ഇതൊക്കെയാവും നമ്മുടെ ജലക്ഷാമത്തിന് പരിഹാരമാകുക എന്നും പറയുന്നു.
അപ്പീറ്റൈറ്റ് എന്ന സയൻസ് മാഗസീനിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് വന്നത്. 143 പേരാണ് ഈ കണ്ണ് കെട്ടിയുള്ള പരിശോധനയിൽ പങ്കെടുത്തത്. ഇവരെല്ലാം തന്നെ ഇവർക്ക് നൽകിയ ജലം ടേസ്റ്റ് ചെയ്ത് റാങ്ക് ചെയ്യാൻ അവകാശപ്പെടുക ആയിരുന്നു.
മൂന്ന് കപ്പുകളിലായി ടാപ്പ് വെള്ളം, കുപ്പി വെള്ളം, ടോയ്‌ലറ്റ് വെള്ളം എന്നിവ നൽകി. ഇതിൽ മിക്കവരും ടോയ്‌ലറ്റ് വാട്ടർ ടേസ്റ്റ് ചെയ്തതാണ് നല്ലതെന്ന് വ്യക്തമാക്കുക ആയിരുന്നു.



