- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്സ് ഗോദയിൽ ഇന്ത്യക്ക് കനത്ത നിരാശ; ഗുസ്തിയിൽ ബജ്രംഗ് പൂനിയ സെമിയിൽ തോറ്റു; ഇനി വെങ്കല മെഡൽ പോരാട്ടം
ടോക്യോ: ഒളിമ്പിക് ഗുസ്തിയിൽ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലിൽ ഇന്ത്യയുടെ ബജ്‌റംഗ് പുനിയക്ക് സെമിയിൽ തോൽവി. അസർബൈജാന്റെ ഹാജി അലിയേവാണ് സെമിയിൽ ബജ്രംഗിനെ തോൽപ്പിച്ചത്. 12- 5നാണ് അസർബൈജാൻ താരത്തിന്റെ വിജയം. ഇനി വെങ്കല മെഡൽ പോരാട്ടത്തിനായി ബജ്രംഗ് വീണ്ടും കളത്തിലിറങ്ങും.ഒളിമ്പിക്‌സ് ഗോദയിൽ ഇന്ത്യയ്ക്ക് കനത്ത നിരാശ സമ്മാനിക്കുന്ന മത്സരഫലമാണ് പുനിയയുടെ തോൽവി.
എഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലുൾപ്പടെ മെഡൽ നേടിയ ബജ്‌റംഗ് പുനിയ ടോക്കിയോവിൽ ഇന്ത്യക്ക് സ്വർണം കൊണ്ടുവരുമെന്നാണ് രാജ്യം പ്രതീക്ഷിച്ചത്.എന്നാൽ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി പുനിയക്ക് സെമിയിൽ കാലിടറി.ഇതിനു മുൻപ് 2019ൽ പ്രോ റെസ്ലിങ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ അസർബൈജാൻ താരത്തിനെതിരെ 86ന് വിജയിച്ച ബജ്രംഗ് പൂനിയയ്ക്ക്, ഇത്തവണ അതേ പ്രകടനം പുറത്തെടുക്കാനായില്ല. റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവും മൂന്നു തവണ ലോക ചാംപ്യനുമായ താരമാണ് ഹാജി അലിയേവ്. ക്വാർട്ടറിൽ കസഖ്സ്ഥാന്റെ ദൗലത്ത് നിയാസ്‌ബെക്കോവിനെ 91ന് മറികടന്നാണ് അലിയേവ് സെമിയിലെത്തിയത്.
നേരത്തെ, അവസാന മിനിറ്റുവരെ പിന്നിൽനിന്ന ശേഷം തകർപ്പൻ തിരിച്ചുവരവിലൂടെ എതിരാളിയെ വീഴ്‌ത്തിയാണ് ബജ്രംഗ് പുനിയ സെമിയിൽ കടന്നത്. ക്വാർട്ടറിൽ ഇറാന്റെ മൊർത്തേസ ഗിയാസിയെയാണ് ബജ്രംഗ് വീഴ്‌ത്തിയത്. കിർഗിസ്ഥാന്റെ എൽനാസർ അക്മാറ്റലിയേവിനെ പ്രീക്വാർട്ടറിൽ വീഴ്‌ത്തിയാണ് ബജ്രംഗ് ക്വാർട്ടറിലെത്തിയത്.ഒളിമ്പിക്സ് ഗുസ്തി ചരിത്രത്തിൽ രാജ്യത്തിന്റെ ഏഴാം മെഡൽ ഉറപ്പിക്കാനായിരുന്നു ബജ്‌റംഗ് പുനിയ ഗോദയിലിറങ്ങിയത്. എന്നാൽ അസർബൈജാൻ താരം തുടക്കത്തിൽ തന്നെ മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.
ഷൂട്ടിങ്ങ് കഴിഞ്ഞാൽ 7 താരങ്ങളുമായി ഉറച്ച മെഡൽ പ്രതീക്ഷയുമായാണ് ഇന്ത്യൻ സംഘം ടോക്കിയോവിലെ ഗോദയിലേക്കെത്തിയത്.എന്നാൽ രവികുമാറിനൊഴികെ മാറ്റാർക്കും തന്നെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല.സ്വർണം പോലും പ്രതീക്ഷിച്ച ഗോദയിൽ നിന്നും ആകെ നേടാനായത് ഒരു വെള്ളിമാത്രമാണ്.ഉറച്ച് പ്രതീക്ഷയായിരുന്ന വിനയ് ഫോഗാട്ടും എങ്ങുമെത്താതെ പോയി.
സ്പോർട്സ് ഡെസ്ക്