- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്‌സ് ഫുട്ബോളിൽ സെമി ലൈനപ്പായി; ബ്രസീലിന് എതിരാളി മെക്സിക്കോ; ജപ്പാൻ സ്പെയിനെ നേരിടും; ക്വാർട്ടറിൽ ഈജിപ്തിനെ കീഴടക്കി ബ്രസീൽ; ഐവറി കോസ്റ്റിനെ തോൽപ്പിച്ച് സ്പെയിൻ; ജപ്പാൻ ന്യൂസീലന്റിനെ മറികടന്നത് പെനാൽറ്റി ഷൂട്ടൗട്ടിൽ; മെക്സിക്കോയുടെ ജയം കൊറിയക്കെതിരെ
ടോക്യേ: ഒളിമ്പിക്‌സ് ഫുട്ബോളിൽ സെമി ലൈനപ്പായി. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന സെമി പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ മെക്സിക്കോയെ നേരിടും. രണ്ടാമത്തെ സെമിയിൽ ആതിഥേയരായ ജപ്പാൻ സ്‌പെയിനുമായി ഏറ്റുമുട്ടും.
ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ബ്രസീൽ സെമി ഫൈനലിലെത്തിയത്. 37-ാം മിനിറ്റിൽ മത്യാസ് കുൻഹയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.
ന്യൂസീലന്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ആതിഥേയർ സെമി ടിക്കറ്റെടുത്തത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമിനും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഷൂട്ടൗട്ടിൽ 4-2നായിരുന്നു ജപ്പാന്റെ വിജയം.
ഐവറികോസ്റ്റിനെ തോൽപ്പിച്ച് സ്പെയിനും സെമിയിലെത്തി. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ റാഫ മിറിന്റെ ഹാട്രിക്കിൽ 5-2നായിരുന്നു സ്പെയ്നിന്റെ വിജയം. 10-ാം മിനിറ്റിൽ എറിക് ബെല്ലിയിലൂടെ ഐവറി കോസ്റ്റ് ലീഡെടുത്തു. എന്നാൽ 30-ാം മിനിറ്റിൽ ഡാനി ഒൽമോയിലൂടെ സ്പെയിൻ തിരിച്ചടിച്ചു. 90-ാം മിനിറ്റിൽ മാക്സ് ഗ്രേഡൽ ഐവറി കോസ്റ്റിന് വീണ്ടും നൽകി.
എന്നാൽ വിട്ടുകൊടുക്കാതിരുന്ന സ്പെയ്നിനായി ഇഞ്ചുറി ടൈമിൽ റാഫ മിർ ലക്ഷ്യം കണ്ടു. ഇതോടെ നിശ്ചിത സമയത്ത് മത്സരം 2-2ന് സമനില ആയി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. അധികസമയ്ത്ത് സ്പെയിൻ മൂന്നു ഗോളടിച്ച് മത്സരം അവിസ്മരണീയമാക്കി. സൗത്തുകൊറിയയെ മൂന്നിനെതിരെ ആറു ഗോളുകൾക്ക് കീഴടക്കിയാണ് മെക്സിക്കോ സെമി ബർത്ത് ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മുന്നിട്ടു നിന്ന മെക്‌സിക്കോ രണ്ടാം പകുതിയിൽ മൂന്ന് ഗോൾ കൂടി നേടി ജയം ഉറപ്പാക്കി.