- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് അപ്രതീക്ഷിത മെഡൽ പ്രതീക്ഷ; വനിതകളുടെ ഡിസ്‌കസ് ത്രോയിൽ കമൽപ്രീത് കൗർ ഫൈനലിൽ; സീമ പുനിയ പുറത്ത്
ടോക്യോ: അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് അപ്രതീക്ഷിത മെഡൽ പ്രതീക്ഷ. വനിതകളുടെ ഡിസ്‌കസ് ത്രോയിൽ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ കമൽപ്രീത് കൗർ. യോഗ്യതാ മാർക്കായ 64 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനക്കാരിയായണ് താരം ഫൈനൽ ബർത്ത് ഉറപ്പിച്ചത്. സീമ പൂനിയയെ പ്രതീക്ഷിച്ച മത്സരത്തിലാണ് കൗർ അപ്രതീക്ഷിത കുതിപ്പു നടത്തിയത്.
യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ അവസാന ശ്രമത്തിലാണ് കമൽപ്രീത് 64 മീറ്റർ എറിഞ്ഞത്. ആദ്യ ശ്രമത്തിൽ 60.29 മീറ്റർ എറിഞ്ഞ താരം രണ്ടാം ശ്രമത്തിൽ 63.97 മീറ്റർ കണ്ടെത്തി. കമൽപ്രീത് അടക്കം രണ്ടു താരങ്ങൾ മാത്രമാണ് യോഗ്യതാ മാർക്കായ 64 മീറ്റർ എറിഞ്ഞത്.
അതേസമയം ഇതേയിനത്തിൽ മത്സരിച്ച ഇന്ത്യയുടെ സീമ പുനിയക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. 60.57 മീറ്റർ മാത്രമെറിഞ്ഞ താരം 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ 12 പേർക്കാണ് ഫൈനലിന് യോഗ്യത. തിങ്കളാഴ്ചയാണ് ഫൈനൽ.
സ്പോർട്സ് ഡെസ്ക്