- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്സ് ബാഡ്മിന്റൺ: പി വി സിന്ധു - തായ് സു യിങ് സെമി ഫൈനൽ പുരോഗമിക്കുന്നു; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആദ്യ ഗെയിം തായ് സുവിന്; സ്‌കോർ 21 - 18
ടോക്യോ: ഒളിംപിക്സിൽ രാജ്യത്തിന്റെ പ്രതീക്ഷകൾ നെഞ്ചേറ്റി വീരോചിത പോരാട്ടവുമായി ബാഡ്മിന്റൺ താരം പി വി സിന്ധു. ബാഡ്മിന്റൺ സെമിയിൽ ലോക ഒന്നാം നമ്പർ താരം തായ് സു യിങിനെ സിന്ധു നേരിടുകയാണ്. ആദ്യ ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തായ് സു സ്വന്തമാക്കി. സ്‌കോർ 21 - 18
തായ് ലോക ഒന്നാം നമ്പർ താരമാണ് എങ്കിൽ സിന്ധു റാങ്കിംഗിൽ നിലവിൽ ഏഴാമതാണ്. സിന്ധുവിന് 26 ഉം തായ്ക്ക് 27 ഉം വയസാണ് പ്രായം.
ഇരുവരും 18 തവണയാണ് കോർട്ടിൽ നേർക്കുനേർ വന്നത്. പതിമൂന്നിലും തായ് സു ജയിച്ചു. സിന്ധുവിന്റെ പേരിൽ അഞ്ച് ജയം മാത്രമാണ് ഉള്ളത്. സ്പാനിഷ് താരവും കഴിഞ്ഞ തവണത്തെ ഗോൾഡൻ മെഡലിസ്റ്റുമായ കരോലിനാ മാരിൻ പിന്മാറിയതോടെ പ്രധാന എതിരാളി തായിയാണ് എന്ന് സിന്ധുവിന്റെ പരിശീലകൻ നേരത്തെ തുറന്നുപറഞ്ഞിരുന്നു.
അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും സിന്ധുവിന് തായിയെ തോൽപ്പിക്കാനായില്ല. 2021ൽ ഇരുവരും നേർക്കുനേർ വരുന്നത് ആദ്യമാണ് എന്നത് സവിശേഷതയാണ്. പ്രധാന ചാമ്പ്യൻഷിപ്പുകളിൽ മികവിലേക്കുയരുന്നതാണ് സിന്ധുവിന്റെ ശീലമെങ്കിൽ ലോക ചാമ്പ്യൻഷിപ്പിലോ ഒളിംപിക്സിലോ മെഡൽ ഇല്ല എന്നത് തായിയുടെ പോരായ്മ.
2016ലെ റിയോ ഒളിംപിക്സിലും 2018ലെ ലോക ടൂർ ഫൈനൽസിലും 2019ലെ ലോക ചാമ്പ്യൻഷിപ്പിലും തായി സു യിങിനെ സിന്ധു തോൽപ്പിച്ചു എന്നത് അതുകൊണ്ടുതന്നെ പ്രസക്തം. സിന്ധു ഒളിംപിക്സിൽ തുടർച്ചയായ രണ്ടാം സെമിക്ക് ഇറങ്ങുമ്പോൾ തായ് സുവിന് ക്വാർട്ടറിൽ കടക്കാൻ മൂന്ന് ഒളിംപിക്സുകൾ കളിക്കേണ്ടി വന്നു.
ടോക്കിയോയിലെ പ്രകടനം നോക്കിയാൽ സിന്ധു ഒരു ഗെയിം പോലും ഇതുവരെ വഴങ്ങിയിട്ടില്ല. അതേസമയം ഇന്റാനോണിനെതിരെ കടുത്ത പോരാട്ടം അതിജീവിച്ചാണ് തായ് സു വരുന്നത്. എന്നാൽ ബൈ ലഭിച്ചതിനാൽ സിന്ധുവിനേക്കാൾ ഒരു മത്സരം കുറവാണ് തായ്പേയി താരം കളിച്ചതെന്ന പ്രത്യേകതയുണ്ട്.
സ്പോർട്സ് ഡെസ്ക്