- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോക്സിങ്ങിൽ കനത്ത തിരിച്ചടി; ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം അമിത് പാംഗൽ പുറത്ത്; തോൽവി കൊളംബിയൻ താരത്തോട്
ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ ബോക്‌സിങ് റിങിൽ നിന്നും ഇന്ന് ഇന്ത്യയ്ക്ക് തിരിച്ചടിയുടെ വാർത്ത. ടോക്യോയിലെ മെഡൽ പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടിയായി ഇന്ത്യയുടെ ഒന്നാം നമ്പർ താരം പുറത്തായി. ബോക്സിങ്ങിൽ 52 കിലോ വിഭാഗത്തിൽ അമിത് പാംഗൽ പ്രീക്വാർട്ടറിൽ പുറത്തായി.
കൊളംബിയയുടെ യുബെർജൻ മാർടിനസിനോട് തോറ്റാണ് ലോക ഒന്നാം നമ്പർ താരം പുറത്തായത്. 4-1 എന്ന സ്ലിറ്റ് ഡിസിഷനിലാണ് കൊളംബിയൻ താരത്തിന്റെ ജയം.
റിയോയിലെ വെള്ളി മെഡൽ ജേതാവിനെതിരെ ആദ്യ റൗണ്ടിൽ അമിത് ജയം പിടിച്ചു. എന്നാൽ ശക്തമായി തിരിച്ചെത്തിയ കൊളംബിയൻ താരം അവസാന രണ്ട് റൗണ്ടിലും ജയം പിടിച്ച് ഇന്ത്യൻ താരത്തിന്റെ മെഡൽ പ്രതീക്ഷകൾ തല്ലിക്കെടുത്തി.
സ്പോർട്സ് ഡെസ്ക്
Next Story