- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിംപിക്സ് സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് സമനിലക്കുരുക്ക്; കോപ്പ അമേരിക്ക ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത് ദക്ഷിണ കൊറിയ; സോളിൽ നടന്ന മത്സരത്തിൽ ആതിഥേയർ ഒപ്പമെത്തിയത് ഇൻജറി ടൈമിൽ നേടിയ ഗോളിൽ
സോൾ: ടോക്കിയോ ഒളിംപിക്സിന് തിരശീല ഉയരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് സമനില കുരുക്ക്. സോളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ദക്ഷിണ കൊറിയയാണ് കോപ്പ അമേരിക്ക ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത്.
നിശ്ചിത സമയത്ത് 2 - 1ന് മുന്നിലായിരുന്ന അർജന്റീനയെ, ഇൻജറി ടൈമിൽ നേടിയ ഗോളിലാണ് ദക്ഷിണ കൊറിയ സമനിലയിൽ തളച്ചത്. 2012ൽ ലണ്ടനിൽ നടന്ന ഒളിംപിക്സിൽ വെങ്കലം നേടിയ ടീമാണ് ദക്ഷിണ കൊറിയ.
അർജന്റീനയ്ക്കായി അലക്സിസ് മാക് അലിസ്റ്റർ (12), കാർലോസ് വലൻസ്വേല (55) എന്നിവർ ഗോൾ നേടി. ദക്ഷിണ കൊറിയയുടെ ഗോളുകൾ ലീ ഡോങ് ജിയോങ് (35), ഉം വോൻ സാങ് (90പ്ലസ് ടു) എന്നിവർ നേടി.
[GOAL] ????????대한민국 1-1 ????????아르헨티나
- 대한축구협회(KFA) (@theKFA) July 13, 2021
전반 35분, 우리에게는 이동경의 왼발이 있습니다.
환상적인 중거리 슛으로 경기를 원점으로 돌립니다!#대한민국 #축구 #올림픽대표팀 #김학범호 #도쿄올림픽 #Tokyo2020 pic.twitter.com/b9qWLDgIwB
ഒളിംപിക്സിൽ ന്യൂസീലൻഡ്, ഹോണ്ടുറാസ്, റുമാനിയ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ദക്ഷിണ കൊറിയ. ജൂലൈ 22ന് ന്യൂസീലൻഡിന് എതിരെയാണ് ദക്ഷിണ കൊറിയയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ ഈജിപ്ത്, സ്പെയിൻ, ഓസ്ട്രേലിയ എന്നിവർക്കൊപ്പമാണ് അർജന്റീന.
ജൂലൈ 22ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. ആകെയുള്ള നാലു ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ടു സ്ഥാനക്കാരാണ് ക്വാർട്ടറിലേക്ക് മുന്നേറുക.
സ്പോർട്സ് ഡെസ്ക്