- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ അവസരം കുറഞ്ഞപ്പോൾ സെക്‌സ് റാക്കറ്റുമായി കൈകോർത്തു; ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് ബോളിവുഡ് നടി റിച്ച സക്സേന അറസ്റ്റിൽ
ഹൈദരാബാദ്: സിനിമാ ലോകത്ത് ശോഭിക്കാൻ ശ്രമിച്ചെങ്കിലും എങ്ങുമെത്താതെ ജീവിതം ഹോമിക്കപ്പെട്ടവർ നിരവധിയാണ്. എന്നാൽ, സിനിമയിൽ തലകാണിച്ച ശേഷം കിട്ടിയ അവസരം മുതലാക്കി സെക്‌സ് റാക്കറ്റിൽ പങ്കാളികളാകുന്നവരും മറ്റൊരു കുട്ടരാണ്. അത്തരത്തിൽ സിനിമയിൽ ക്ലച്ചു പിടിക്കാതെ പോയപ്പോൾ സെക്‌സ് റാക്കറ്റിനൊപ്പം ചേർന്ന നടി അറസ്റ്റിലായി. സിനിമയിലൂടെ വന്ന പ്രശസ്തി ദുരുപയോഗം ചെയ്ത നടി റിച്ച സക്‌സെനയാണ് അറസ്റ്റിലായത്. പെൺവാണിഭ കേസിൽ ഹൈദരാബാദിലെ ഒരു ഹോട്ടലിൽ വച്ചാണ് റിച്ചയും സംഘവും അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് സംഭവിച്ചത്. കഴിഞ്ഞ ദിവസമാണ് റിച്ച അസോസിയേറ്റിനൊപ്പം മുംബൈയിൽ നിന്ന് ഹൈദരാബാദിൽ എത്തിയത്. സെക്‌സ്‌റാക്കറ്റിന്റെ വിവരം ലഭിച്ച പൊലീസ് ഹൈദരാബാദിലെ താജ് ഡെക്കാൻ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് റിച്ച സക്‌സെനയും സംഘവും അറസ്റ്റിലായത്. ഇതേ റെയ്ഡിൽ ഒരു ബംഗാളി നടിയും അറസ്റ്റിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കോസ്റ്റിയൂം ഡിസൈനറെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പഞ്ജഗുത്ത സ്റ്റേഷനിലേക്കയച്ചു. അറസ്റ്റിലായ ബംഗാ
ഹൈദരാബാദ്: സിനിമാ ലോകത്ത് ശോഭിക്കാൻ ശ്രമിച്ചെങ്കിലും എങ്ങുമെത്താതെ ജീവിതം ഹോമിക്കപ്പെട്ടവർ നിരവധിയാണ്. എന്നാൽ, സിനിമയിൽ തലകാണിച്ച ശേഷം കിട്ടിയ അവസരം മുതലാക്കി സെക്‌സ് റാക്കറ്റിൽ പങ്കാളികളാകുന്നവരും മറ്റൊരു കുട്ടരാണ്. അത്തരത്തിൽ സിനിമയിൽ ക്ലച്ചു പിടിക്കാതെ പോയപ്പോൾ സെക്‌സ് റാക്കറ്റിനൊപ്പം ചേർന്ന നടി അറസ്റ്റിലായി.
സിനിമയിലൂടെ വന്ന പ്രശസ്തി ദുരുപയോഗം ചെയ്ത നടി റിച്ച സക്‌സെനയാണ് അറസ്റ്റിലായത്. പെൺവാണിഭ കേസിൽ ഹൈദരാബാദിലെ ഒരു ഹോട്ടലിൽ വച്ചാണ് റിച്ചയും സംഘവും അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് സംഭവിച്ചത്. കഴിഞ്ഞ ദിവസമാണ് റിച്ച അസോസിയേറ്റിനൊപ്പം മുംബൈയിൽ നിന്ന് ഹൈദരാബാദിൽ എത്തിയത്.
സെക്‌സ്‌റാക്കറ്റിന്റെ വിവരം ലഭിച്ച പൊലീസ് ഹൈദരാബാദിലെ താജ് ഡെക്കാൻ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് റിച്ച സക്‌സെനയും സംഘവും അറസ്റ്റിലായത്. ഇതേ റെയ്ഡിൽ ഒരു ബംഗാളി നടിയും അറസ്റ്റിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കോസ്റ്റിയൂം ഡിസൈനറെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പഞ്ജഗുത്ത സ്റ്റേഷനിലേക്കയച്ചു. അറസ്റ്റിലായ ബംഗാളി നടിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിന് പിന്നിൽ വലിയ സംഘമുണ്ടെന്നാണ് പൊലീസ് നിഗമനം.
ബോളിവുഡിൽ കുഞ്ഞു കുഞ്ഞു വേഷങ്ങൾ ചെയ്ത റിച്ച തെലുങ്കിലും തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജൂൺ 1:43 എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ അത്രയ്ക്കധികം ശ്രദ്ധിക്കപ്പെടാൻ റിച്ചയ്ക്ക് സാധിച്ചിരുന്നില്ല.