ബോളിവുഡിൽ നിന്നു ഹോളിവുഡിൽ ചുവടുറപ്പിച്ച താരമാണ് പ്രിയങ്ക .ക്വാൻട്ടിക്കോ എന്ന റിയാലിറ്റി ഷോയിലൂടെ ഹോളിവുഡിൽ ശ്രദ്ധ നേടിയ താകം അടുത്തവർഷം പുറത്തിറങ്ങുന്ന സേത്ത് ഗോൾഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായും എത്തുകയാണ്. ബോളിവുഡ് വിട്ട് ഹോളിവുഡിൽ ചേക്കേറാനൊരുങ്ങുകയാണ് പ്രിയങ്ക എന്ന വാർത്തകൾ വന്നതിന് പിന്നാലെ നടിയുടെ പുതിയ പ്രണയവും ചർച്ചയാകുകയാണ്.

ഹോളിവുഡ് താരം ടോം ഹിഡിൽസ്റ്റണുമായി നടി പ്രണയിത്തിലാണെന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നത്്. എമ്മി അവാർഡ് നിശയിൽ ഇരുവരും അടുത്തിടപഴകിയതാണ് പുതിയ വാർത്തകൾക്കു കാരണം. അവാർഡ് നിശയിൽ ഇവരുവരും പരസ്പരം ചുംബിച്ചു എന്നും സെൽഫി എടുത്തു എന്നും ചില മാദ്ധ്യമങ്ങൾ പറയുന്നു.

തോർ ദ ഡാർക്ക് വേൾഡ്, ഒൺലി ലവേഴ്സ് ലെഫ്റ്റ് അലൈവ് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം കാഴ്ച വച്ച താരമാണു ടോം ഹിഡിൽസ്റ്റൺ. പോപ്പ് ഗായികയായ ടെയ്ലർ സ്വിഫ്റ്റുമായുള്ള ബന്ധം ടോം ഉപേക്ഷിച്ചതു കുറച്ചു നാളുകൾക്ക് മുമ്പാണ്. ചുവപ്പ് നിറമുള്ള ഗൗൺ അണിഞ്ഞായിരുന്നു പ്രിയങ്ക ലോസ് ആഞ്ചലസിൽ നടന്ന എമ്മി അവാർഡ് നിശയിൽ എത്തിയത്

പ്രിയങ്ക ചോപ്ര 2003 ൽ പുറത്തിറങ്ങിയ ഹീറോ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയങ്ക ചോപ്ര. പിന്നീട് ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളിൽ പ്രിയങ്ക മുഖ്യവേഷത്തിലെത്തി. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ,ഫിലീംഫെയർ അവാർഡ് എന്നിവയുൾപ്പെടെ ഒട്ടേറെ അവാർഡുകൾ പ്രിയങ്കയ്ക്കു ലഭിച്ചിട്ടുണ്ട്. ക്വാൻട്ടിക്കോ എന്ന ഷോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡ് പ്രേക്ഷകർക്ക് പരിചിതയായത്. താരത്തിന്റെ ഹോളിവുഡ് കന്നിചിത്രം ബേ വാച്ച് അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുകയാണ്.