- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മാഷ് ബ്ലോക്ക് ചെയ്യാൻ ഉയർന്നുചാടിയ ടോം ജോസഫ് അടിതെറ്റി കോർട്ടിലേക്ക് വീണു; മുട്ടിന് സാരമായ പരിക്ക്: കളിക്കളം വിട്ടേക്കും
കോന്നി: ദേശീയ ക്ലബ്ബ് വോളിയുടെ സെമിഫൈനൽ മത്സരത്തിനിടെ അർജുന അവാർഡ് ജേതാവ് ടോം ജോസഫിന് വീണ് പരിക്ക്. ബി.പി.സി.എല്ലും എച്ച്.എസ്.ഐ.ഐ.ഡി.സി.യും തമ്മിലുള്ള മത്സരത്തിനിടെയാണ് ബി.പി.സി.എൽ. താരമായ ടോം ജോസഫിന് പരിക്കേറ്റത്. എതിരാളികളുടെ സ്മാഷ് ബ്ലോക്ക് ചെയ്യുന്നതിനായി ഉയർന്നു ചാടിയപ്പോൾ മറുകോർട്ടിലേക്ക് വീഴുകയായിരുന്നു. വീഴ്‌ച്ചയിൽ കാൽമുട്
കോന്നി: ദേശീയ ക്ലബ്ബ് വോളിയുടെ സെമിഫൈനൽ മത്സരത്തിനിടെ അർജുന അവാർഡ് ജേതാവ് ടോം ജോസഫിന് വീണ് പരിക്ക്. ബി.പി.സി.എല്ലും എച്ച്.എസ്.ഐ.ഐ.ഡി.സി.യും തമ്മിലുള്ള മത്സരത്തിനിടെയാണ് ബി.പി.സി.എൽ. താരമായ ടോം ജോസഫിന് പരിക്കേറ്റത്.
എതിരാളികളുടെ സ്മാഷ് ബ്ലോക്ക് ചെയ്യുന്നതിനായി ഉയർന്നു ചാടിയപ്പോൾ മറുകോർട്ടിലേക്ക് വീഴുകയായിരുന്നു. വീഴ്‌ച്ചയിൽ കാൽമുട്ടിന് സാരമായി പരിക്കേറ്റു. ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. കാൽമുട്ടിന് സാരമായി പരിക്കുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
വർഷങ്ങളോളം ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ടോം ജോസഫ് അടുത്തിടെയാണ് അർജുന അവാർഡ് നേടിയത്. ഇപ്പോൾ കാൽമുട്ടിന് പരിക്കേറ്റ സാഹചര്യത്തിൽ അദ്ദേഹം കളിക്കളം വിട്ടേക്കുമെന്നും സൂചനയുണ്ട. നിലവിലെ സാഹചര്യത്തിൽ കാൽമുട്ടിനേറ്റ പരിക്ക് ഭേദമാകാൻ മാസങ്ങളോളം സമയം എടുക്കും. കളിക്കളത്തിൽ നിന്നും വിരമിക്കാൻ ആലോചിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇക്കഴിഞ്ഞ ദേശീയ ഗെയിംസിൽ മെഡൽ നേടിയ കേരളാ പുരുഷ വോളിബോൾ ടീമിലും ടോം ജോസഫ് അംഗമായിരുന്നു.
കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ ടോം ജോസഫ് മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്. 1995ൽ കോഴിക്കോട് സായ് പരിശീലന കേന്ദ്രത്തിലേക്ക് ടോം തെരഞ്ഞെടുക്കപ്പെട്ടു. 1997ൽ ഇന്ത്യൻ ജൂനിയർ ടീമിൽ എത്തിയ ടോം ജോസഫ് രണ്ടു വർഷം കൊണ്ടു തന്നെ സീനിയർ ഇന്ത്യൻ ടീമിലും സ്ഥാനം നേടി. രണ്ട് ഏഷ്യൻ ഗെയിംസ്, നാല് ഏഷ്യൻ ചാമ്പ്യൻഷിപ്പ്, 2009ൽ ടെഹ്‌റാനിൽ നടന്ന ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാമത്സരം തുടങ്ങി നിരവധി മൽസരളിൽ കളിച്ചിട്ടടുണ്ട്. 2014ലാണ് അർജുന അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്.