മെൽബൺ :-ഓസ്‌ട്രേലിയായിലെ ആദ്യത്തെ മലയാളീ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ടോം ജോസഫിന് മെൽബണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൗരസ്വീകരണം നടത്തപ്പെടുന്നു.മെൽബണിലെ വിറ്റൽസീ കൗൺസിലിലാണ് കുട്ടനാട് സ്വദേശിയായ ടോം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത

്വെള്ളിയാഴ്ച വൈകീട്ട് 6- മണിക്ക് അദ്ദേഹം കൗൺസിൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഔപചാരികമായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു.മെൽബണിലെ ഡാൻഡിനോംഗിൽ 8-ാം തീയതി ഞായറാഴ്ച വൈകീട്ട് 6ന് കേരള ന്യൂസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.

പങ്കെടുക്കുവാൻ താൽപര്യം ഉള്ളവർ വൈകിട്ട് 176 - Stud Road, Dandenong ലുള്ള Dock - ഓഡിറ്റേറിയത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.