ദ്യം പീഡിപ്പിച്ചപ്പോൾ മിണ്ടിയില്ല പോലും.. മിണ്ടിയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ?? അത് മനസ്സിലാവണമെങ്കിൽ ഈ സന്യാസി സമൂഹത്തിന്റെ ജീവിതം കൂടി അല്പം മനസ്സിലാക്കണം..

പണ്ടൊക്കെ ഏഴും എട്ടും മക്കൾ ഉള്ള വീടുകൾ.. മക്കളെ പഠിപ്പിക്കുവാനും ചെലവ് നടത്താനും പാടുപെടുന്ന മാതാപിതാക്കൾ പലപ്പോഴും ഓർത്തുകാണും.. ഒരാൾ മഠത്തിൽ പോകട്ടെ.. ചില പെൺകുട്ടികൾ എങ്കിലും ഓർത്തു കാണും ഞാൻ മഠത്തിൽ പോയി എങ്കിലും ഈ ദാരിദ്ര്യം അല്പം കുറയട്ടെ എന്ന്.. അതിനുമപ്പുറം കൃത്യമായ ദൈവവിളി എന്ന് കരുതി പോയവരും. പക്ഷേ ഇവരൊക്കെ പോയപ്പോൾ എല്ലാം ഉപേഷിച്ചു ആണ് പോയത്.. വീട് ഉപേക്ഷിച്ചു, മാതാപിതാക്കളെ, സഹോദരങ്ങളെ ഒക്കെ ഉപേക്ഷിച്ചു പോയവർ പതിയെ പതിയെ അവർക്ക് അന്യരായി തീരുകയും ചെയ്തു . വർഷത്തിൽ ഒരിക്കൽ, ചിലപ്പോൾ രണ്ടും മൂന്നും വർഷത്തിലൊരിക്കൽ വീട് സന്ദർശിക്കുന്നവർ... വീട്ടുകാർക്ക് ഒരു കൊന്തയ്ക്കും ഈശോപടത്തിനും അപ്പുറം മറ്റൊന്നും നൽകാൻ കഴിവില്ലാത്തവർ.. കോൺവന്റിന്റെ മതില്‌കെട്ടുകള്ക്കുള്ളിൽ ജീവിതം തടവിലാക്കിയവർ.. മേലധികാരികൾ പറയുന്നതിന് അപ്പുറം മറുത്തൊന്നും ചെയ്യാൻ സാധിക്കാത്തവർ അല്ലെങ്കിൽ ചെയ്യാൻ വിലക്കുള്ളവർ.. സമൂഹത്തിലെ ഏതെങ്കിലും നിയമസംവിധാനങ്ങളോടോ അധികാര സ്ഥാപനങ്ങളോടോ ഒരുതരത്തിലും ബന്ധമില്ലാത്തവർ.. പഠിപ്പിക്കുന്നതിന് അപ്പുറം ഉള്ള മറ്റൊരു ലോകത്തെ അറിയാത്തവർ.. ഒരു കന്യാസ്ത്രീയുടെ യാത്ര ഒരു oneway ട്രാഫിക് പോലെ ആണ്.. തിരിച്ചു വരാൻ വഴിയില്ലാത്ത യാത്ര..

ആരെയാണ് അവർ എതിർക്കേണ്ടത്? അധികാരത്തിന്റെ മൂർത്തീഭാവത്തെ.. ആജ്ഞാപിച്ചാൽ അടിയൻ എന്ന് വിളിച്ചു മുന്നിൽ നിൽക്കുന്ന പ്രജകളും നിയമപാലകരും ഭരണാധികാരികളും ഉള്ള ഒരുവനോട്... ഒരു വാക്കിൽ അവരെ നിശ്ശബ്ദയാക്കാൻ കഴിവുള്ളവനോട്..

ഇനി അവർ ആദ്യമേ പ്രതികരിച്ചു എന്ന് കരുതുക .. എന്താകുമായിരുന്നു അവസ്ഥ... പത്തും പതിനഞ്ചും പീഡനങ്ങളുടെ തെളിവുകൾ നശിപ്പിക്കാൻ കഴിവുള്ളവർക്ക് ഒരു തെളിവ് ഇല്ലാതാക്കാൻ ആണോ ബുദ്ധിമുട്ട്? അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി.. നിനക്ക് ഷമിച്ചുകൂടെ എന്നായിരിക്കും ഉപദേശങ്ങൾ.. ഇനി അതൊന്നും വകവയ്ക്കാതെ പ്രതികരിച്ചു സഭാവസ്ത്രം ഊരി പുറത്തു വന്നാൽ ആര് സംരക്ഷിക്കും അവളെ? മഠം ചാടി എന്ന പേര് വിളിച്ചു ആക്ഷേപിക്കില്ലേ സഭയും സമൂഹവും കുടുബവും? മിക്കവരുടെയും മാതാപിതാക്കൾ ഒക്കെ മരിച്ചു മണ്മറഞ്ഞു കാണും.. എത്ര സഹോദരങ്ങൾ കാണും അവളെ സംരക്ഷിക്കാൻ? അല്ലെങ്കിൽ സ്വന്തം ജീവിതം കരുപിടിപ്പിക്കുന്നതിനിടയിൽ ആ സഹോദരന് പറ്റുമോ ഇവളെ കൂടി സംരക്ഷിക്കാൻ.. അല്ലെങ്കിൽ ഇനിയൊരു കുടുംബ ജീവിതം ഇവൾക്കുണ്ടാകുമോ? കല്ലെറിയുന്ന സമൂഹം ഇത് കാണണം.. എല്ലാ വഴികളും അടഞ്ഞൊരു ലോകമാണ് പുറത്തേക്കു വരുന്ന ഒരു സന്യാസിനിയെ കാത്തിരിക്കുന്നത് .. അങ്ങനെ ഒരു ലോകത്തേയ്ക്ക് വരാൻ അവൾക്കാകുമോ.. ശ്രമിച്ചു കാണും പിടിച്ചു നില്കാൻ.. തകർന്ന ശരീരവും മനസ്സുമായി... അതിന്റെ പേരിൽ അവളെ കല്ലെറിയാതിരിക്കുക.. അത്രയെങ്കിലും മനസാഷി നമ്മൾ കാട്ടേണ്ടിയിരിക്കുന്നു.. അവൾക്കൊപ്പം പിന്തുണയുമായി എത്തിയ സന്യാസിനിമാരെ പോലും അവഹേളിക്കുന്ന അവസ്ഥ .. എന്നിട്ടാണ് പറയുന്നത് ആദ്യമേ പ്രതികരിച്ചില്ല എന്ന്..

മാപ്പ് നൽകില്ല പിതാക്കന്മാരെ നിങ്ങൾക്ക്.. ആ സ്ത്രീയുടെ കണ്ണീരിൽ ഒലിച്ചു പോകും നിങ്ങളുടെ അധികാരത്തൊപ്പിയും അംശവടിയും..
എന്റെ ആലയം നിങ്ങൾ കച്ചവടക്കാരുടെയും കവർച്ചക്കാരുടെയും താവളം ആക്കി എന്ന് പറഞ്ഞു ചമ്മട്ടി ഏന്തി വരുന്നവൻ നിങ്ങളുടെ അരമനകളുടെ പടിവാതിൽക്കൽ എത്തിയിരിക്കും..