- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോമച്ചനെ മോചിച്ചത് മോചനദ്രവ്യം നൽകിയെന്ന് റിപ്പോർട്ട്; 240കോടി ചോദിച്ചപ്പോൾ നൽകിയത് 64 കോടി രൂപ; മലയാളി വൈദികനായി ഒമാൻ ഭരണാധികാരിയോട് നേരിട്ട് അഭ്യർത്ഥിച്ചത് മാർപ്പാപ്പ; ഐസിസ് തീവ്രവാദികളുമായി ആശയ വിനിമയം നടത്തിയത് സുൽത്താൻ ഖാബൂസ് ബിൻ സഈദും; ഇന്ത്യൻ എംബസി പോലും മോചന വാർത്ത കേട്ട് ഞെട്ടി: ഫാ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമായത് ആറുമാസത്തെ പരിശ്രമത്തിനൊടുവിൽ
ന്യൂഡൽഹി: ഇറാഖിൽ ഐസിസ് ഭീകരരുടെ തടവിൽ അകപ്പെട്ട 19 മലയാളി നഴ്‌സുമാർ മോചിതരായതിലെ സങ്കീർണ്ണതകൾ പറഞ്ഞ് ഫലിപ്പിച്ചാണ് ടേക് ഓഫ് എന്ന സിനിമ വിജയപഥത്തിലെത്തിയത്. 2014ൽ ഇറാഖിലെ മൊസൂളിൽ അകപ്പെട്ടുപോയ മലയാളി നഴ്‌സുമാരെ തിരികെ കേരളത്തിലത്തെിച്ചതിന്റെ ക്രഡിറ്റ് ഉമ്മൻ ചാണ്ടിയോ കേന്ദ്ര സർക്കാരോ, അജ്ഞാതനായ 'ആ ബിസിനസുകാരനോ' എന്ന ചർച്ചകൾക്ക് വിരമാമിടുന്നതായിരുന്നു ടേക് ഓഫ് സിനിമ. ഇതിലെ നാടകീയതകൾ നിറഞ്ഞ മോചനമാണ് ഫാദർ ടോം ഉഴുന്നാലിന്റേത്. തീവ്രവാദികളുമായി നേരട്ട് ഒമാൻ സർക്കാർ സംസാരിച്ചു. മോചനദ്രവമായി ആവശ്യപ്പെട്ടത് മൂന്ന് കോടി ഡോളറാണ്(ഏതാണ് 240 കോടി രൂപ) ആവശ്യപ്പെട്ടത്. ഇതിൽ ഒരു കോടി ഡോളർ(64 കോടി രൂപ) ഐസിസ് തീവ്രവാദികൾക്ക് ഒമാൻ സർക്കാർ വഴി കൈമാറിയെന്നാണ് സൂചന. ഇത് വത്തിക്കാനാണോ കേന്ദ്ര സർക്കാരാണോ നൽകിയതെന്ന് സ്ഥിരീകരണമില്ല. ഇക്കാര്യം ആരും പുറത്തു പറയുകയുമില്ല. ഏതായാലും വത്തിക്കാന്റെ ഇടപടിലിൽ ഒമാൻ നടത്തിയ നീക്കമാണ് ഫലം കാണുന്നത്. ഒന്നര വർഷത്തെ നരകയാതനയ്ക്കു ശേഷമാണ് വൈദികന് ഭീകരർ പിടിയിൽ നിന്ന് മോചനം ലഭിക്
ന്യൂഡൽഹി: ഇറാഖിൽ ഐസിസ് ഭീകരരുടെ തടവിൽ അകപ്പെട്ട 19 മലയാളി നഴ്‌സുമാർ മോചിതരായതിലെ സങ്കീർണ്ണതകൾ പറഞ്ഞ് ഫലിപ്പിച്ചാണ് ടേക് ഓഫ് എന്ന സിനിമ വിജയപഥത്തിലെത്തിയത്. 2014ൽ ഇറാഖിലെ മൊസൂളിൽ അകപ്പെട്ടുപോയ മലയാളി നഴ്‌സുമാരെ തിരികെ കേരളത്തിലത്തെിച്ചതിന്റെ ക്രഡിറ്റ് ഉമ്മൻ ചാണ്ടിയോ കേന്ദ്ര സർക്കാരോ, അജ്ഞാതനായ 'ആ ബിസിനസുകാരനോ' എന്ന ചർച്ചകൾക്ക് വിരമാമിടുന്നതായിരുന്നു ടേക് ഓഫ് സിനിമ. ഇതിലെ നാടകീയതകൾ നിറഞ്ഞ മോചനമാണ് ഫാദർ ടോം ഉഴുന്നാലിന്റേത്.
തീവ്രവാദികളുമായി നേരട്ട് ഒമാൻ സർക്കാർ സംസാരിച്ചു. മോചനദ്രവമായി ആവശ്യപ്പെട്ടത് മൂന്ന് കോടി ഡോളറാണ്(ഏതാണ് 240 കോടി രൂപ) ആവശ്യപ്പെട്ടത്. ഇതിൽ ഒരു കോടി ഡോളർ(64 കോടി രൂപ) ഐസിസ് തീവ്രവാദികൾക്ക് ഒമാൻ സർക്കാർ വഴി കൈമാറിയെന്നാണ് സൂചന. ഇത് വത്തിക്കാനാണോ കേന്ദ്ര സർക്കാരാണോ നൽകിയതെന്ന് സ്ഥിരീകരണമില്ല. ഇക്കാര്യം ആരും പുറത്തു പറയുകയുമില്ല. ഏതായാലും വത്തിക്കാന്റെ ഇടപടിലിൽ ഒമാൻ നടത്തിയ നീക്കമാണ് ഫലം കാണുന്നത്. ഒന്നര വർഷത്തെ നരകയാതനയ്ക്കു ശേഷമാണ് വൈദികന് ഭീകരർ പിടിയിൽ നിന്ന് മോചനം ലഭിക്കുന്നത്. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് മോചനം. ഒമാൻ രാജാവ് നേരിട്ട് ഇടപെട്ടാണ് മോചനമെന്ന് റിപ്പോർട്ടുണ്ട്. ഒമാനിലെ രാജകൊട്ടാരത്തിൽ നിന്നുള്ള ഫാ.ടോമിന്റെ ചിത്രവും വാർത്ത ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ നേരത്തെ അറബ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.
സലേഷ്യൻ സഭാംഗമായ ഫാ.ടോം പാലാ രാമപുരം സ്വദേശിയാണ്. യെമനിൽ ഭാരതസർക്കാരിന് എംബസി ഇല്ലാത്തതിനാൽ ഫാ.ടോമിന്റെ കാര്യത്തിൽ ഇടപെടാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. യെമനിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ജിബൂട്ടിയിലാണ് ഇന്ത്യയുടെ കാര്യാലയം പ്രവർത്തിച്ചിരുന്നത്. ഇതിനിടെ മലയാളിയായ വൈദികന്റെ മോചനത്തിന് വത്തിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം എത്തി. ഇതോടെ ഗൾഫിലെ ബിഷപ്പുമാരെല്ലാം ഒരുമിച്ച് ഇടപെടൽ നടത്തി. ഇതിന്റെ ഫലമായിരുന്നു ഉഴുന്നാലിന്റെ മോചനം.
ഭീകരരിൽ നിന്ന് മോചിതനായതിൽ ദൈവത്തിന് നന്ദിയെന്ന് ടോം ഉഴുന്നാൽ പ്രതികരിച്ചിരുന്നു. തന്റെ മോചനത്തിനായി പരിശ്രമിച്ച ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദിന് നന്ദിയറിക്കുന്നതായും അദ്ദേഹത്തിന് എല്ലാ ആയൂരാരോഗ്യവും നേരുന്നതായും ഉഴുന്നാൽ പറഞ്ഞു. തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാർത്ഥിച്ച എല്ലാ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹോദരി സഹോദരന്മാർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇതിൽ നിന്ന് തന്നെ ഒമാൻ സർക്കാരാണ് ഹീറോയെന്നും വ്യക്തമാണ്. ചൊവ്വാഴ്ച ഒമാൻ റോയൽ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ യെമനിൽ നിന്ന് മസ്‌കറ്റിലെത്തിച്ചത്. ഫാദറിന്റെ മോചനത്തിന് ഒമാൻ സർക്കാർ എടുത്ത കരുതലിന് തെളിവാണ് ഇത്. മാർപ്പാപ്പയുടെ പ്രത്യേക ഇടപെടലും ഇതിന് സഹയാകമായി. ഒമാൻ രാജാവിനെ മാർപ്പാപ്പ പലതവണ ബന്ധപ്പെട്ടുവെന്നും സൂചനയുണ്ട്.
ഭീകരർ മോചിപ്പിതോടെ ഫാ.ടോം ഒമാൻ സർക്കാരിന്റെ സഹായത്തോടെ മസ്‌ക്കറ്റിൽ എത്തിച്ചേർത്തു. രാവിലെയാണ് മസ്‌ക്കറ്റിൽ എത്തിയത്. ഇക്കാര്യം ഒമാനിലെ പ്രധാന വാർത്താ ഏജൻസികളെല്ലാം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് ഫാ.ടോമിനെ ഭീകർ തട്ടിക്കൊണ്ടുപോയത്. അതിനു ശേഷം പല തവണ വീഡിയോ സന്ദേശത്തിലൂടെ തന്റെ മോചനത്തിനായി അദ്ദേഹം സർക്കാരിന്റെയും സഭയുടെയും ഇടപെടൽ യാചിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായും കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കൾ പല തവണ ഫാ.ടോമിന്റെ മോചനത്തിനായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായതെന്നാണ് ഒമാൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
ഉഴുന്നാലിനെ വത്തിക്കനിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ട്. പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് മസ്‌ക്കറ്റിൽ നിന്ന് അദ്ദേഹത്തെ കൊണ്ടുപോയിരിക്കുന്നത്. വത്തിക്കാനിലേക്കാണോ ഡൽഹിയിലേക്കാണോ കൊണ്ടുപോയതെന്ന് കൃത്യമായി വിവരമില്ല. വൈദികന്റെ മോചനത്തിനായി വത്തിക്കാന്റെ അഭ്യർത്ഥന മാനിച്ചാണ് ഒമാൻ സുൽത്താൻ ഇടപെട്ടതെന്ന് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ ഭരണകൂടം യെമനീസ് അധികൃതരുമായി ബന്ധപ്പെട്ടാണ് മോചനം സാധ്യമായതെന്നും ഒരു സർക്കാർ പ്രതിനിധി ടൈംസ് ഓഫ് ഒമാനോട് പ്രതികരിച്ചു.
2016 മാർച്ച് നാലിനാണ് ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് മൂന്നു തവണ ഫാ.ടോമിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ടേക് ഓഫ് സിനിമയ്ക്ക് സമാനമായി ഒമാൻ ഭരണാധികാരി ഐസിസുമായി നേരിട്ട് ആശയ വിനിമയം നടത്തി. ഇത് ഫലം കാണുകയും ചെയ്തു. മോചന ദ്രവ്യം നൽകിയും ഫാദറിനെ മോചിപ്പിക്കാൻ തീരുമാനമെടുത്തതും വത്തിക്കാനാണ്. അതീവ രഹസ്യമായി എല്ലാ ചർച്ചകളും സൂക്ഷിച്ചു. അതുകൊണ്ട് കൂടിയാണ് മോചനവുമായി ബന്ധപ്പെട്ട വിവരമൊന്നും ഫാദർ മസ്‌കറ്റിലെത്തുന്നതു വരെ പുറത്തുവരാത്തത്.
ഒമാനിലെ ഇന്ത്യൻ എംബസിക്ക് പോലും ഇതുസംബന്ധിച്ച വിവരമില്ലായിരുന്നു. അതുകൊണ്ട് തന്നെ വിദേശകാര്യ മന്ത്രാലയത്തിനും ഈ ഡീലിനെ കുറിച്ച് അറിവില്ലായിരുന്നുവെന്ന് വ്യക്തമാണ്. വലിയ അവകാശവാദങ്ങൾ ഇന്ത്യ നടത്തുന്നുമില്ല. എന്നാൽ കേരളത്തിലെ സഭാ പ്രതിനിധികളെല്ലാം പുകഴ്‌ത്തുന്നത് കേന്ദ്ര സർക്കാരിനെയാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ നിർണ്ണായകമായെന്നും അവർ പറയുന്നു. 2016 മാർച്ച് നാലിനാണ് ഭീകരർ ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോയത്. വിമത വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളിൽ ഒളിവിൽ പാർപ്പിച്ചിരുന്ന ഫാദർ ടോമിനെ ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് ആർക്കും വ്യക്തതയില്ലായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതും ഒമാൻ സർക്കാരായിരുന്നു. അതിന് ശേഷമാണ് ചർച്ച നടത്തിയതും.
ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ചെയാണ് ഫാ. ടോം ഒഴുന്നാൽ മോചിതനായത്. ഉച്ചയ്ക് ശേഷം മൂന്നു മണിയോടെ ഒമാൻ മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യെമനിൽ നിന്ന് അദ്ദേഹത്തെ മസ്‌ക്കറ്റിലെത്തിച്ചതായും ഒമാൻ ഒബ്സർവർ റിപ്പോർട്ടു ചെയ്തു. വാർത്ത പുറത്ത് വന്ന് അരമണിക്കൂറിന് ശേഷമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. വിവരം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ട്വീറ്റ് ചെയ്തു. കോട്ടയം രാമപുരം സ്വദേശിയാണ് ടോമി ജോർജ് എന്ന് പേരുള്ള ഫാദർ ടോം. 2016 മാർച്ച് നാലിന് ഏദനിലെ വയോധികസദനത്തിൽ നടന്ന ആക്രമണത്തിനിടെയാണ് പള്ളിയിലെ പുരോഹിതനായ ഫാദർ ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാല് സന്ന്യാസിനിമാർ കൊല്ലപ്പെട്ടു. ഇവരിൽ സിസ്റ്റർ സിസിലി മിഞ്ജി ഇന്ത്യക്കാരിയാണ്.
സംഭവം നടന്നതിനുശേഷം ഫാദറുമായി എന്തെങ്കിലും തരത്തിൽ ആശയവിനിമയം നടത്താൻ ആർക്കും സാധിച്ചിരുന്നില്ല.. മോചനത്തിനായി സഭയോ കേന്ദ്ര സർക്കാരോ മുന്നാട്ടുവരുന്നില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള ഫാദർ ടോമിന്റെ വീഡിയോ ക്രിസ്മസ് ദിനത്തിൽ യൂട്യൂബ് വഴി പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും ക്രിസ്ത്യൻ നേതൃത്വവും ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോയിൽ അദ്ദേഹം ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതോടെയാണ് വത്തിക്കാൻ ശക്തമായ ഇടപെടൽ നടത്തിയത്.