സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്‌കറ്റിൽ എത്തി. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായത്. വത്തിക്കാന്റെ അഭ്യർത്ഥനയെ തുടർന്നാണ് ഒമാൻ ഈ വിഷയത്തിൽ ഇടപെട്ടത്. ഒമാനിലെ വാർത്താ മാധ്യമങ്ങളാണ് ഉഴന്നാലിന്റെ മോചനത്തിൽ ആദ്യം വാർത്ത നൽകിയത്.  തുടർന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും വാർത്ത സ്ഥിരീകരിച്ചു. മോചനത്തിൽ സന്തോഷമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ട്വീറ്റു ചെയ്തു. 

2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വയോധികസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്.

മാർച്ചിൽ യെമിനിലെ ഏദനിൽ നിന്ന് ഐസ് ഭീകർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാൽ ജീവനുവേണ്ടി യാചിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. തട്ടിക്കൊണ്ട് പോയവർ ഇന്ത്യൻ ഗവൺമെന്റ് അധികാരികളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തന്റെ മോചനത്തിനായി ഒന്നും ചെയ്തില്ലയെന്ന് അദ്ദേഹം ഈ വീഡിയോയിൽ പറഞ്ഞിരുന്നു.

താൻ യൂറോപ്പിൽ നിന്നുള്ള വൈദികൻ ആയിരുവെങ്കിൽ ഈ വിഷയം വളരെ ഗൗരവത്തോട് കൂടി എടുക്കുമായിരിന്നുവെന്നും എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഒരു വൈദികനായതുകൊണ്ടാണ് തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്യാതിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ വത്തിക്കാൻ ഗൗരവത്തോടെ വിഷയത്തിൽ ഇടപെട്ടു. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യൻ സർക്കാരും ഇടപ്പെട്ടു. ഇതിനിടെയാണ് ഒമാൻ സജീവമായി ഇടപെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നിരന്തര ഇടപെടലും നടത്തി. ഇതാണ് ഉഴുന്നാലിന്ഡറെ മോചനത്തിന് വഴിയൊരുക്കിയത്.

കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് ഏദനിൽ നിന്ന് ഫാദറിനെ ഐഎസ് ഭീകരവാദികൾ തട്ടിക്കൊണ്ട് പോയത്. ഇവിടുത്തെ സെലീഷ്യൻ സമുഹത്തിന്റെ ക്ലിനിക്കിൽ നിന്ന് ഒപ്പമുണ്ടായിരുന്ന 12 പേരെ വെടിവെച്ച് കൊന്നതിന് ശേഷമാണ് ഫാ. ടോം ഉഴന്നാലിനെ തട്ടിക്കൊണ്ട് പോയത്. പാല രാമപുരം സ്വദേശിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ഫാദറിനെ തൂക്കിലേറ്റി എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യജമാണെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ കേന്ദ്രസർക്കാർ വീണ്ടും ഇടപെടൽ ശക്തമാക്കി.