കുവൈറ്റ്: ഹോളി പ്രമാണിച്ച് വ്യാഴാഴ്ച ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി. ദുഃഖവെള്ളി പ്രമാണിച്ച് വെള്ളിയാഴ്ചയും എംബസി പ്രവർത്തിക്കില്ല. എന്നാൽ ഈ ദിവസങ്ങളിലെല്ലാം തന്നെ കോൺസുലാർ, വിസാ സെക്ഷനിൽ അടിയന്തിര സേവനം ലഭ്യമായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.