- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറാം ക്ലാസിൽ പഠനം നിർത്തി മുടിവെട്ട് പഠിക്കാൻ ഇറങ്ങി; ഹെൽപ്പറായി തന്ത്രമെല്ലാം പഠിച്ചു; ആസിഫലിയും വിനായകനും ആഷിഖ് അബുവും അടക്കമുള്ളവരുടെ പ്രിയ ഹെയർ സ്റ്റൈലിസ്റ്റ്; ഇന്നലെ മുന്നിലെത്തിയത് സാക്ഷാൽ ലാലേട്ടൻ; പുതു ലുക്കിൽ സൂപ്പർതാരത്തെ മാറ്റി പനമ്പള്ളി ടോണി ഗൈയിലെ ഉണ്ണി സോഷ്യൽ മീഡിയയിലെ താരമാകുമ്പോൾ
കൊച്ചി: സോഷ്യൽ മീഡിയയിൽ പറന്നു നടക്കുന്നത് മോഹൻലാലും താടി വച്ച ഒരു പയ്യനുമായുള്ള പടമാണ്. ടോണി ഗൈ എന്ന ഹെയർ സ്റ്റൈൽ സ്ഥാപനത്തിലെത്തിയതിന്റെ ആഘോഷം. പുതിയ ലുക്കിൽ ലാലിനെ കണ്ട സന്തോഷത്തിലാണ് ആരാധാകർ. ഇതോടെ കുടെയുള്ള യുവാവ് ആരെന്നെന്നും ചർച്ചയും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. അങ്ങനെ പനമ്പള്ളി ടോണി ഗൈയിലെ ഉണ്ണി സോഷ്യൽ മീഡിയയിലെ പുതിയ താരമാകുകയാണ്.
മോഹൻലാൽ നായകനായി എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ ഊട്ടി ഷെഡ്യൂൾ പൂർത്തിയായിയിരുന്നു ഊട്ടിയിൽ വച്ചു നടന്ന ഒരു പാട്ടിന്റെ ചിത്രീകരണത്തിനു ശേഷം ക്ലൈമാക്സ് ചിത്രീകരണത്തിനായി താരം കൊച്ചിയിലെത്തി. ഇതിനിടെയാണ് ഹെയർ സ്റ്റൈലിൽ ചെറിയ മാറ്റം വരുത്തുന്നത്. താടിയും വെട്ടിയൊതുക്കി. അതിന് ശേഷമാണ് മുടി വെട്ടുകാരനുമായി മോഹൻലാൽ ചിത്രമെടുത്തത്. ഇതാണ് ഫാൻസ് ഗ്രൂപ്പുകളിൽ ലാലിന്റെ പുതിയ ലുക്കായി നിറയുന്നത്. ടോണി ആൻഡ് ഗൈയിലെ ഹെയർ സ്റ്റൈലിസ്റ്റ് ഉണ്ണിയാണ് ചിത്രത്തിൽ ലാലിനൊപ്പമുള്ളത്. ലാലിനെ മേയക്പ്പ് ചെയ്യാനായതിന്റെ ത്രില്ലിലാണ് ഈ പാലാരിവട്ടത്തുകാരൻ.
പഠനത്തിൽ മിടുക്കനായിരുന്നില്ല ഹരി. അച്ഛൻ ഷിപ്പിങ് യാർഡിലെ ഡ്രൈവറും. പഠനം വേണ്ടെന്ന് വച്ച് മുടിവെട്ടുന്ന കല പഠിക്കാനാണ് ഉണ്ണി ഇറങ്ങിയത്. പലരോടൊപ്പം ഹെൽപ്പറായി. ഇതിനിടെ മുടിവെട്ടിലെ തന്ത്രങ്ങളെല്ലാം പഠിച്ചു. പിന്നെ പല സ്ഥാപനങ്ങളിൽ പണിയെടുത്തു. ഒടുവിൽ ടോണി ആൻഡ് ഗൈയിലെ ഹെയർ സ്റ്റൈലിസ്റ്റുമായി. നിരവധി സെലിബ്രട്ടികൾ ഉണ്ണിയുടെ കസ്റ്റമേഴ്സായിട്ടുണ്ട്. എങ്കിലും മോഹൻലാലിനെ പോലൊരു വ്യക്തിയെ ഹെയർ സ്റ്റൈൽ ചെയ്യാൻ കിട്ടുമെന്ന് ഉണ്ണി സ്വപ്നത്തിൽ പോലും കരുതിയില്ല. ഇതിനൊപ്പം ലാലിനൊപ്പമുള്ള ഫോട്ടോ വൈറലായതിന്റെ സന്തോഷം വേറെയും. മനോരമ ഓൺലൈൻ അടക്കം ഈ ഫോട്ടോ വാർത്തയായി.
ലാലേട്ടന്റെ മുടി വെട്ടിയതും ഒതുക്കിയതുമെല്ലാം കരുതലോടെയായിരുന്നു. മനസ്സിലെ നായകനെ അടുത്ത് കിട്ടുന്നതും ആദ്യം. എല്ലാം കഴിഞ്ഞപ്പോൾ തീർത്തും സന്തോഷത്തിലായിരുന്നു ലാൽ-ഉണ്ണി മറുനാടനോട് പ്രതികരിച്ചു. അതിന് ശേഷം ഫോട്ടോ എടുത്ത് മടക്കവും. ഫോട്ടോ വൈറലായപ്പോൾ ഉണ്ണി താരവുമായി. ആസിഫലി, ആഷിഖ് അബു, വിനായകൻ തുടങ്ങി സിനിമയിലെ പല പ്രമുഖരുടേയും സ്ഥിരം ഹെയർ സ്റ്റൈലിസ്റ്റാണ് ഉണ്ണിയെന്ന മിടുക്കൻ ഇന്ന്. ആറാം ക്ലാസിൽ പഠനം നിർത്തിയെങ്കിലും ഇന്ന് ഈ ഉണ്ണി തീർത്തും സന്തോഷവാനാണ്. പത്തു കൊല്ലമായി ഉണ്ണി ഹെയർ സ്റ്റൈൽ എന്ന കലയ്ക്കൊപ്പം യാത്ര ചെയ്യുകയാണ്.
മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ടോണി ഗൈ എന്ന ബ്രാൻഡിന്റെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് സ്ഥാപനം നടത്തുന്നത്. പനമ്പള്ളി നഗറിലെ സമീറിന്റെ കടയിലാണ് മുടി വെട്ടാൻ ലാൽ എത്തിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും സമീറായിരുന്നു. പിന്നീട് ഇത് ഫാൻസ് ഗ്രൂപ്പുകൾ ഏറ്റെടുത്തു. പുതിയ ലുക്കിൽ ലാലേട്ടൻ എന്നായിരുന്നു അവരുടെ പ്രഖ്യാപനവും അഘോഷവും. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമ ഒരാഴ്ച കൊണ്ട് ചിത്രം പൂർത്തിയാക്കി മോഹൻലാൽ അടുത്ത സിനിമയിലേക്കു കടക്കും.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് 'ആറാട്ടി'ൽ മോഹൻലാൽ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്. ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണയാണ്. പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽനിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നു; തുടർന്നുള്ള സംഭവങ്ങളാണ് 'ആറാട്ട്'. മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്.
'മൈ ഫോൺ നമ്പർ ഈസ് 2255' എന്ന 'രാജാവിന്റെ മകനി'ലെ ഡയലോഗ് ഓർമിപ്പിക്കാനായി കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസിലും ലാലാണ് അവതാരകൻ. ഈ ഷോയും ഉടൻ തുടങ്ങുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ