- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TIPS & TRICKS
ടോൺസിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനിൽക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം; ഫലപ്രദമായി ചികിത്സിക്കാത്ത ടോൺസിലൈറ്റിസും ആവർത്തിച്ചുണ്ടാകുന്ന ടോൺസിലൈറ്റിസും നിരവധി സങ്കീർണതകൾക്ക് വഴിയൊരുക്കാറുണ്ട്; ടോൺസിലൈറ്റിസിനെ ചെറുക്കാം വിദഗ്ദ്ധ ചികിത്സയിലൂടെ; ഡോക്ടർ ടിപ്സ്
സാധാരണഗതിയിൽ ടോൺസിലുകൾ അണുക്കളെ തടഞ്ഞുനിർത്തി അവയെ നശിപ്പിച്ചോ നിർവീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. എന്നാൽ, ഈ പ്രതിരോധ നടപടികളുടെ താളം ചിലപ്പോൾ തെറ്റാറുണ്ട്. അണുക്കൾ കൂട്ടത്തോടെ എത്തി ആക്രമണത്തിന്റെ ശക്തി കൂടുമ്പോൾ ടോൺസിലുകൾ കീഴടങ്ങുന്നു. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോൺസിൽ ഗ്രന്ഥിയിൽ ഉണ്ടാകുന്ന അണുബാധ ആണ് ടോൺസിലൈറ്റിസ്. മുതിർന്നവരിൽ 'തുണ്ഡികേരി' എന്നും ശിശുക്കളിൽ 'താലുകണ്ഡകം' എന്ന പേരും ടോൺസിലൈറ്റിസിനുണ്ട്. ടോൺസിലൈറ്റിസ് മുതിർന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയിൽ ശ്രദ്ധയിൽപ്പെടാതെയിരിക്കുന്ന ടോൺസിലുകൾ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും. ടോൺസിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനിൽക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം. വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്. ശരീരത്തിന്റെ അകത്തും പുറത്തും അണുബാധക്കനുകൂലമായ സാഹചര്യം ഒരുങ്ങുന്നതോടെ രോഗം എളുപ്പം പിടിപെടുന്നു. അണുക്കൾ ടോൺസിൽ ഗ്
സാധാരണഗതിയിൽ ടോൺസിലുകൾ അണുക്കളെ തടഞ്ഞുനിർത്തി അവയെ നശിപ്പിച്ചോ നിർവീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. എന്നാൽ, ഈ പ്രതിരോധ നടപടികളുടെ താളം ചിലപ്പോൾ തെറ്റാറുണ്ട്. അണുക്കൾ കൂട്ടത്തോടെ എത്തി ആക്രമണത്തിന്റെ ശക്തി കൂടുമ്പോൾ ടോൺസിലുകൾ കീഴടങ്ങുന്നു. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോൺസിൽ ഗ്രന്ഥിയിൽ ഉണ്ടാകുന്ന അണുബാധ ആണ് ടോൺസിലൈറ്റിസ്.
മുതിർന്നവരിൽ 'തുണ്ഡികേരി' എന്നും ശിശുക്കളിൽ 'താലുകണ്ഡകം' എന്ന പേരും ടോൺസിലൈറ്റിസിനുണ്ട്. ടോൺസിലൈറ്റിസ് മുതിർന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയിൽ ശ്രദ്ധയിൽപ്പെടാതെയിരിക്കുന്ന ടോൺസിലുകൾ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും. ടോൺസിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനിൽക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം. വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്.
ശരീരത്തിന്റെ അകത്തും പുറത്തും അണുബാധക്കനുകൂലമായ സാഹചര്യം ഒരുങ്ങുന്നതോടെ രോഗം എളുപ്പം പിടിപെടുന്നു. അണുക്കൾ ടോൺസിൽ ഗ്രന്ഥിയുടെ ഉപരിതലത്തിൽ അടിഞ്ഞുകൂടി അണുബാധക്കിടയാക്കും. ഫലപ്രദമായി ചികിത്സിക്കാത്ത ടോൺസിലൈറ്റിസും ആവർത്തിച്ചുണ്ടാകുന്ന ടോൺസിലൈറ്റിസും നിരവധി സങ്കീർണതകൾക്ക് വഴിയൊരുക്കാറുണ്ട്. അക്യൂട്ട് ടോൺസിലൈറ്റിസ് ഒരാഴ്‌ച്ച തുർച്ചയ് മരുന്ന് എടുക്കുന്നതിലൂടെ മാറ്റാനാകും. എന്നാൽ ക്രോണിക് ടോൺസിലൈറ്റിസ് ഒരുപക്ഷെ സർ്ജറിയിലൂടെ മാത്രമേ മാറ്റാനാകു എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.