- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരാക്രമണങ്ങൾ നിറഞ്ഞ ഈ ലോകത്ത് ജീവിക്കാൻ എനിക്ക് മനസ്സില്ല; ലണ്ടൻ ബോംബിൽനിന്ന് രക്ഷപ്പെട്ടയാൾ മാഞ്ചസ്റ്റർ സ്ഫോടനവാർത്തയറിഞ്ഞ് ആത്മഹത്യ ചെയ്തു
ഭീകരാക്രമണങ്ങൾ തുടരുന്ന ലോകത്ത് ജീവിക്കാൻ തനിക്ക് മനസ്സില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പന്ത്രണ്ട് വർഷംമുമ്പ് ബോംബാക്രമണത്തിൽനിന്ന് രക്ഷപ്പെട്ടയാൾ മാഞ്ചസ്റ്റർ സ്‌ഫോടനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തു. 52-കാരനായ ടോണി വാൾട്ടറാണ് ഭീകരതോടുള്ള പ്രതിഷേധ സൂചകമായി സ്വയം ജീവനൊടുക്കിയത്. മാഞ്ചസ്റ്റർ അരീനയിൽ സൽമാൻ അബേദിയെന്ന ചാവേർ പൊട്ടിത്തെറിച്ച് 22 പേർ മരിച്ച ദിവസത്തിനുശേഷം വളരെ മൂകനായി കാണപ്പെട്ട ടോണി, പിറ്റേന്ന് സ്വന്തം വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. മാഞ്ചസ്റ്റർ സ്‌ഫോടനത്തിലെ 23-ാമത്തെ ഇരയാണ് ടോണിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരതയുടെ ലോകത്ത് ജീവിക്കാൻ തനിക്കാഗ്രഹമില്ലെന്ന് ടോണി ഇടയ്ക്കിടെ പറയുമായിരുന്നുവെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി. 2005 ജൂലൈ ഏഴിനുണ്ടായ സ്‌ഫോടനത്തെ അതിജീവിച്ചയാളാണ് ടോണി. മൂന്ന് അണ്ടർ ഗ്രൗണ്ട് ട്രെയിനുകളിലും ഒരു ഡബിൾ ഡെക്കർ ബസിലുമാണ് അന്ന് സ്‌ഫോടനമുണ്ടായത്. എഡ്ജ്‌വേർ റോഡ് സ്‌റ്റേഷനിൽ ട്യൂബ് ട്രെയിനിൽ മുഹമ്മദ് സിദ്ദിഖ് ഖാൻ എന്ന തീവ്രവാദി
ഭീകരാക്രമണങ്ങൾ തുടരുന്ന ലോകത്ത് ജീവിക്കാൻ തനിക്ക് മനസ്സില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പന്ത്രണ്ട് വർഷംമുമ്പ് ബോംബാക്രമണത്തിൽനിന്ന് രക്ഷപ്പെട്ടയാൾ മാഞ്ചസ്റ്റർ സ്‌ഫോടനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തു. 52-കാരനായ ടോണി വാൾട്ടറാണ് ഭീകരതോടുള്ള പ്രതിഷേധ സൂചകമായി സ്വയം ജീവനൊടുക്കിയത്. മാഞ്ചസ്റ്റർ അരീനയിൽ സൽമാൻ അബേദിയെന്ന ചാവേർ പൊട്ടിത്തെറിച്ച് 22 പേർ മരിച്ച ദിവസത്തിനുശേഷം വളരെ മൂകനായി കാണപ്പെട്ട ടോണി, പിറ്റേന്ന് സ്വന്തം വീട്ടിൽ ജീവനൊടുക്കുകയായിരുന്നു.
മാഞ്ചസ്റ്റർ സ്‌ഫോടനത്തിലെ 23-ാമത്തെ ഇരയാണ് ടോണിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരതയുടെ ലോകത്ത് ജീവിക്കാൻ തനിക്കാഗ്രഹമില്ലെന്ന് ടോണി ഇടയ്ക്കിടെ പറയുമായിരുന്നുവെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി. 2005 ജൂലൈ ഏഴിനുണ്ടായ സ്‌ഫോടനത്തെ അതിജീവിച്ചയാളാണ് ടോണി.
മൂന്ന് അണ്ടർ ഗ്രൗണ്ട് ട്രെയിനുകളിലും ഒരു ഡബിൾ ഡെക്കർ ബസിലുമാണ് അന്ന് സ്‌ഫോടനമുണ്ടായത്. എഡ്ജ്‌വേർ റോഡ് സ്‌റ്റേഷനിൽ ട്യൂബ് ട്രെയിനിൽ മുഹമ്മദ് സിദ്ദിഖ് ഖാൻ എന്ന തീവ്രവാദി നടത്തിയ സ്‌ഫോടനത്തിൽ ടോണിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിൽ ഖാനടക്കം ഏഴുപേരാണ് മരിച്ചത്. ബോംബ് ചീൾ തറച്ചുകയറി ഗുരുതരമായി പരിക്കേറ്റ ടോണി ഏറെനാൾ ആശുപത്രിയിൽ കഴിയേണ്ടിവന്നിരുന്നു.
മാർച്ചിൽ വെസ്റ്റ്മിനിസ്റ്ററിൽ നാലുപേരുടെ മരണത്തിനിടയാക്കിയ ആക്രമണം മുതൽക്ക് ടോണി അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു മാഞ്ചസ്റ്റർ അരീനയിലെ സ്‌ഫോടനം കൂടുതൽ തളർത്തി. ലണ്ടനിലെ ഒരു നിയമസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ടോണിയുടെ മരണവിവരം സ്ഥാപനത്തിന്റെ മേധാവിയാണ് അറിയിച്ചത്. വെസ്റ്റ് മിനിസ്റ്ററിലെ ആക്രമണത്തെത്തുടർന്ന് ഏതാനും ദിവസം ടോണി ജോലിക്ക് വന്നിരുന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.