തൊടുപുഴ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസ് സ്ഥാപക പ്രസിഡന്റ് ടോണി മാനുവേലിന്റെ പിതാവ് കലയന്താനി കളപ്പുരയ്ക്കൽ മാണി ആഗസ്തി അന്തരിച്ചു. 83 വയസായിരുന്നു. സംസ്‌കാരം 29 വ്യാഴാഴ്‌ച്ച ഉച്ചക്ക് ശേഷം 2.30 -ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ നടക്കും. ഭാര്യ: നെടിയകാട് നെല്ലംകുഴി തെയ്യാമ്മ. മക്കൾ: മോളി, സോയി, ജോളി, റോയ്, സോളി, ടോണി. മരുമക്കൾ: ലാലി, കരിമണ്ണൂർ പറയനിലം ടോമി, സുജ, കരിമണ്ണൂർ പറയനിലം മാനു, ടെസി, തൊടുപുഴ പട്ടരുമഠം പരേതനായ കുര്യാച്ചൻ.

മാണി ആഗസ്തിയുടെ നിര്യാണത്തിൽ ഡബ്‌ള്യു.എം.സി അയർലൻഡ് പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി.