- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ടൂൾകിറ്റ് ആരോപണം: രണ്ട് കോൺഗ്രസ് നേതാക്കൾക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്; കേസ് അന്വേഷിക്കുന്നത് ഛത്തീസ്ഗഡ് പൊലീസെന്ന് നേതാക്കൾ
ന്യൂഡൽഹി: കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരേ കോൺഗ്രസ് പാർട്ടി ടൂൾകിറ്റ് നിർമ്മിച്ചെന്ന ആരോപണത്തിൽ രണ്ടുകോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്.
ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ട്വിറ്റർ ഇന്ത്യക്കെതിരേ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്ക് സമാനമായ നോട്ടീസ് അയച്ചത്.
ബിജെപി വക്താവ് സംബിത് പത്രയ്ക്കെതിരേ പരാതി നൽകിയ കോൺഗ്രസ് നേതാക്കളാ രാജീവ് ഗൗഡ, രോഹൻ ഗുപ്ത എന്നിവർക്കെതിരേയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ തങ്ങളുടെ കേസ് അന്വേഷിക്കുന്നത് ഛത്തീസ്ഗഡ് പൊലീസാണെന്നും വിഷയം അവിടെ കൈകാര്യം ചെയ്യുമെന്നും നേതാക്കൾ ഡൽഹി പൊലീസിനെ അറിയിച്ചു.
സംബിത് പത്രയുടെ ട്വീറ്റിന് ട്വിറ്റർ നൽകിയ ടാഗിനെ തുടർന്നാണ് സ്പെഷ്യൽ സെൽ ട്വിറ്റർ ഇന്ത്യക്ക് കത്തയച്ചത്. ഇതിന് പിറകേ ഡൽഹി, ഗുഡ്ഗാവ് ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു.
കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരേ കോൺഗ്രസ് പാർട്ടി ടൂൾകിറ്റ് നിർമ്മിച്ചുവെന്നായിരുന്നു സംബിത് പത്രയുടെ ട്വീറ്റ്.