- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമൻ പ്രേക്ഷകരുടെ ആവേശവും ടോപ്പ് ഗിയറിലേക്ക്: ബ്രിട്ടീഷ് മോട്ടോറിങ് ടിവി ഷോ ടോപ്പ് ഗിയറിന്റെ ജർമൻ പതിപ്പ് ഒരുങ്ങുന്നു
ബർലിൻ: ലോകപ്രശസ്തമായ മോട്ടർ ടിവി ഷോ ടോപ്പ് ഗിയറിന്റെ ജർമൻ പതിപ്പ് അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. വ്യത്യസ്തമായ മോട്ടോർ ഷോ എന്നതിലുപരി ഏതുതരം വാഹനപ്രേമികളേയും കൈയിലെടുക്കാൻ തക്ക ചേരുവകളുള്ള ടോപ്പ് ഗിയറിനെ ജർമൻ ഭാഷയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പറയുന്നത്. ജർമൻ ബ്രോഡ്കാസ്റ്ററായ ആർടിഎൽ ആണ് ടോപ്പ് ഗിയറിന്റെ ജർമൻ പതിപ്
ബർലിൻ: ലോകപ്രശസ്തമായ മോട്ടർ ടിവി ഷോ ടോപ്പ് ഗിയറിന്റെ ജർമൻ പതിപ്പ് അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. വ്യത്യസ്തമായ മോട്ടോർ ഷോ എന്നതിലുപരി ഏതുതരം വാഹനപ്രേമികളേയും കൈയിലെടുക്കാൻ തക്ക ചേരുവകളുള്ള ടോപ്പ് ഗിയറിനെ ജർമൻ ഭാഷയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പറയുന്നത്.
ജർമൻ ബ്രോഡ്കാസ്റ്ററായ ആർടിഎൽ ആണ് ടോപ്പ് ഗിയറിന്റെ ജർമൻ പതിപ്പ് തയാറാക്കുന്നത്. അതേസമയം കമ്പനിയിൽ നിന്നും ഇതുസംബന്ധിച്ച് സ്ഥിരീകരണമോ നിഷേധക്കുറിപ്പോ വന്നിട്ടില്ലാത്ത സ്ഥിതിക്ക് പരിപാടിയുമായി മുന്നോട്ടു പോകുന്നുണ്ടെന്നു തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ടോപ്പ് ഗിയർ ജർമൻ പതിപ്പ് ഒരുങ്ങുന്നുണ്ടോ എന്നതു സംബന്ധിച്ച് ഒന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് ബിബിസിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ്പ് ഗിയർ ഒറിജിനൽ പതിപ്പിന്റെ വക്താവ് പറയുന്നത്.
എന്നാൽ ടോപ്പ് ഗിയറിന്റെ ജർമൻ പതിപ്പ് ബിബിസിയിൽ സംപ്രേഷണം ചെയ്യുന്നതിന്റെ ഡബ്ബിങ് പതിപ്പ് ആയിരിക്കില്ലെന്നും ജർമൻ മാർക്കറ്റിനെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേക പതിപ്പു തന്നെയായിരിക്കുമെന്നാണ് പറയപ്പെടുന്നത്. നിലവിൽ GRIP എന്ന കാർ ഷോ ആർടിഎൽ അവതരിപ്പിക്കുന്നുണ്ട്. റേസിങ് ഡ്രൈവറായ മത്തിയാസ് മാൽമെഡി ആണ് അവതാരകൻ. എന്നാൽ ടോപ്പ് ഗിയറിന്റെ ഏഴയലത്തുപോലും വരില്ലെന്നാണ് വിലയിരുത്തുന്നത്.
അതേസമയം ടോപ്പ് ഗിയറിന്റെ ഫ്രഞ്ച് പതിപ്പ് ഇറക്കാൻ ബിബിസി ഉദ്ദേശിക്കുന്നതായി കഴിഞ്ഞ വർഷം വാർത്തയുണ്ടായിരുന്നു.