- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് മലയാള ഗാനങ്ങളുടെ സമാഹാരവുമായി 'ബെസ്റ്റ് ഓഫ് 2016'; ജനപ്രീതി നേടിയ ഗാനങ്ങൾ കേൾക്കാം
കൊച്ചി: കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിലെ 30 സൂപ്പർ ഹിറ്റ് മലയാള സിനിമാഗാനങ്ങളുടെ സമാഹാരം റിലീസ് ചെയ്തു. മ്യൂസിക് 247 ആണ് 'ബെസ്റ്റ് ഓഫ് 2016' എന്ന പേരിൽ യൂട്യൂബിൽ ഗാനസമാഹാരം റിലീസ് ചെയ്തത്. പൂമരം, എസ്ര, ജോമോന്റെ സുവിശേഷങ്ങൾ, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മഹേഷിന്റെ പ്രതികാരം, കിസ്മത്ത്, ഒരു മുത്തശ്ശി ഗദ, കൊച്ചൗവ്വ പൗലോ അയ്യപ്പ കോയ്ലോ, കമ്മട്ടിപ്പാടം, ജയിംസ് ആൻഡ് ആലീസ്, വേട്ട, വള്ളീം തെറ്റി പുള്ളീം തെറ്റി, പാവാട തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളാണു റിലീസ് ചെയ്തത്. പൂമരം 2016ലെ ഏറ്റവും കൂടുതൽ വൈറലായ മലയാള ഗാനമായി മാറി. ഒരു ലക്ഷത്തിലധികം ലൈക്കുകളുമായി യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയും കൂടിയാണ് ഇത്. ദുബായ് ഗാനം റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഐ ട്യൂൺസിന്റെ ഇന്ത്യൻ പ്രാദേശിക ഗാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി. ഒരു ഗാനം ഇത് പോലൊരു നേട്ടം കൈവരിക്കുന്നത് മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ ആദ്യമായാണ്. വെറും 24 മണിക്കൂറുകൾ തികയും മുമ്പേ രണ്ടു ലക്ഷം വ്യൂസ് നേടി 'ജോമോന്റെ
കൊച്ചി: കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിലെ 30 സൂപ്പർ ഹിറ്റ് മലയാള സിനിമാഗാനങ്ങളുടെ സമാഹാരം റിലീസ് ചെയ്തു. മ്യൂസിക് 247 ആണ് 'ബെസ്റ്റ് ഓഫ് 2016' എന്ന പേരിൽ യൂട്യൂബിൽ ഗാനസമാഹാരം റിലീസ് ചെയ്തത്.
പൂമരം, എസ്ര, ജോമോന്റെ സുവിശേഷങ്ങൾ, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മഹേഷിന്റെ പ്രതികാരം, കിസ്മത്ത്, ഒരു മുത്തശ്ശി ഗദ, കൊച്ചൗവ്വ പൗലോ അയ്യപ്പ കോയ്ലോ, കമ്മട്ടിപ്പാടം, ജയിംസ് ആൻഡ് ആലീസ്, വേട്ട, വള്ളീം തെറ്റി പുള്ളീം തെറ്റി, പാവാട തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളാണു റിലീസ് ചെയ്തത്.
പൂമരം 2016ലെ ഏറ്റവും കൂടുതൽ വൈറലായ മലയാള ഗാനമായി മാറി. ഒരു ലക്ഷത്തിലധികം ലൈക്കുകളുമായി യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയും കൂടിയാണ് ഇത്. ദുബായ് ഗാനം റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഐ ട്യൂൺസിന്റെ ഇന്ത്യൻ പ്രാദേശിക ഗാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി. ഒരു ഗാനം ഇത് പോലൊരു നേട്ടം കൈവരിക്കുന്നത് മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ ആദ്യമായാണ്.
വെറും 24 മണിക്കൂറുകൾ തികയും മുമ്പേ രണ്ടു ലക്ഷം വ്യൂസ് നേടി 'ജോമോന്റെ സുവിശേഷങ്ങൾ' ചിത്രത്തിന്റെ ഓഡിയോ ജൂക്ക്‌ബോക്‌സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മലയാളം ജൂക്ക്‌ബോക്‌സ് ആയി മാറി. ലൈലാകമേ, തെന്നൽ നിലാവിന്റെ, വാനം മേലേ എന്ന ഗാനങ്ങൾ ആദ്യ 24 മണിക്കൂറുകൾക്കുളിൽ തന്നെ വമ്പൻ വ്യൂസ് നേടി.
മനസ്സിൽ തട്ടുന്ന ഈണവും വരികളും കൊണ്ട് ഖിസ പാതിയിൽ ശ്രോതാക്കളെ വശീകരിച്ചപ്പോൾ തിരുവാവണിരാവ് ഗൃഹാതുരത്വം തുളുമ്പുന്ന അനുഭവങ്ങളാൽ 2016ലെ ഓണപ്പാട്ടായി സ്വീകരിക്കപ്പെട്ടു. രാവ് മായവേ, ഈ ശിശിരകാലം, മഴയെ മഴയെ, നീലക്കണ്ണുള്ള മാനേ, ഇടുക്കി, മൗനങ്ങൾ, തെളിവെയിൽ, മേടപ്പൂമ്പട്ടും ചുറ്റി, നിലമണൽത്തരികളിൽ, നീലശംഖു പുഷ്പമേ, ഇന്നലെയും എന്നീ ഗാനങ്ങൾ വർഷം മുഴുവനും ശ്രുതിമധുരമായ പാട്ടുകളുടെ അഭാവം ഉണ്ടാവാതെ മലയാളികളെ ആസ്വദിപ്പിച്ചു. റോസി, കുരുത്തക്കേടിന്റെ കൂടാണേ, പറ പറ, പാവം പാവാട, വാത്തേ പൂത്തേ, ചെറു പുഞ്ചിരി, എന്നിലെരിഞ്ഞു, പൂരം കാണാൻ, കണ്ണുകൾ കാലിടറി, പുഴു പുലികൾ, അരേ തു ചക്കർ എന്നീ ഗാനങ്ങൾ വ്യത്യസ്ത ഈണങ്ങളാൽ ജനശ്രദ്ധ നേടി.
ബെസ്റ്റ് ഓഫ് 2016 പാട്ടുകൾ കേൾക്കാം: