- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ടോപ്പ്ലെസ് ആകാനുള്ള അവകാശം ഉറപ്പിക്കാൻ വാട്ടർലൂവിൽ ടോപ്പ്ലെസ് റാലി; കിച്ച്നെർ സഹോദരിമാർക്ക് പിന്തുണയേകാൻ എത്തിയത് നൂറുകണക്കിന് സ്ത്രീകൾ
വാട്ടർലൂ: മാറു പ്രദർശിപ്പിക്കുകയെന്നത് തങ്ങളുടെ അവകാശമാണെന്നും ഇത് ഉറപ്പിച്ചു ലഭിക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് സ്ത്രീകൾ ടോപ്പ് ലെസായി പ്രതിഷേധപ്രകടനം നടത്തി. ടോപ്പ് ലെസ് ആയി സൈക്കിൾ യാത്ര നടത്തിയതിന് ഒന്റാറിയോയിൽ വച്ച് പൊലീസ് മൂന്നു യുവതികളെ തടഞ്ഞതാണ് ടോപ് ലെസ് പ്രതിഷേധത്തിന് സാഹചര്യമൊരുക്കിയത്. ഒരാഴ്ച മുമ്പാണ് തമ
വാട്ടർലൂ: മാറു പ്രദർശിപ്പിക്കുകയെന്നത് തങ്ങളുടെ അവകാശമാണെന്നും ഇത് ഉറപ്പിച്ചു ലഭിക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് സ്ത്രീകൾ ടോപ്പ് ലെസായി പ്രതിഷേധപ്രകടനം നടത്തി. ടോപ്പ് ലെസ് ആയി സൈക്കിൾ യാത്ര നടത്തിയതിന് ഒന്റാറിയോയിൽ വച്ച് പൊലീസ് മൂന്നു യുവതികളെ തടഞ്ഞതാണ് ടോപ് ലെസ് പ്രതിഷേധത്തിന് സാഹചര്യമൊരുക്കിയത്.
ഒരാഴ്ച മുമ്പാണ് തമീറ, നാദിയ, അലീഷ എന്നീ സഹോദരിമാർ മാറിടം പ്രദർശിപ്പിച്ചുകൊണ്ട് ഒന്റാറിയയിലൂടെ സൈക്കിൾ സവാരി നടത്തിയത്. എന്നാൽ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തിയതാണ് സഹോദരിമാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഒന്റാറിയോയിലെ നിയമം തങ്ങൾക്ക് മാറുപ്രദർശിപ്പിക്കാൻ അനുമതി നൽകുന്നുണ്ടെന്നും ചൂട് അധികമായാതിനാലാണ് വസ്ത്രമുരിഞ്ഞതോന്നും പെൺകുട്ടികൾ വിശദീകരണം നൽകി. എന്നാൽ പൊതുജനങ്ങൾക്കിടയിൽ നിന്നും ഇതിനെതിരേ പരാതി ഉണ്ടെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ ഇവരെ വസ്ത്രം ധരിക്കാൻ നിർബന്ധിക്കുകയായിരുന്നു.
പൊലീസ് തടഞ്ഞതിനെ തുടർന്ന് പെൺകുട്ടികൾ നേരെ പൊലീസ് സ്‌റ്റേഷനിൽ ചെന്ന് ഇതിനെതിരേ പരാതി നൽകിയിരുന്നു. 1996ലെ നിയമം അനുസരിച്ച് ഒന്റാറിയോയിൽ സ്ത്രീകൾക്ക് ടോപ് ലെസ് ആകാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം കോടതി അനുവദിച്ച സൗകര്യം തങ്ങൾക്ക് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സഹോദരിമാർ പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തത്. സ്ത്രീകൾക്ക് പൊതുസ്ഥലത്ത് ടോപ് ലെസായി നടക്കാമെന്നുള്ളത് നിയമാനുസൃതമാണെന്നും ഇതിനെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് ഉദ്ദേശമെന്നും പ്രകടനക്കാർ വ്യക്തമാക്കി. ഈ സഹോദരമാരിൽ ഒരാളായ അലീഷ ജൂനോ നോമിനേഷൻ ലഭിച്ച ഗായകിയാണ്. വാട്ടർലൂ പൊലീസിന്റെ അകമ്പടിയോടെ നടന്ന ഈ പ്രകടനം ഏറെ സമാധാനപരമായിരുന്നു.