സൽമാൻ ഖാൻ നായകനാകുന്ന ധബാംഗ് മൂന്നാംഭാഗത്തിലെ നായികയുടെ ടോപ്‌ലെസ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ. ചിത്രത്തിലെ നായികയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പതിനെട്ടുകാരി പേൾ റായുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എൻ ആർ ഐ മോഡലിങ് രംഗത്ത് തിളങ്ങി നിൽകുന്ന താരമാണ് പേൾ റാ

എന്നാൽ മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റാനും ധബാംഗ് 3യിലെ നായിക എന്ന ടാഗ് നേടിയെടുക്കാനും നടി തന്നെയാണ് ടോപ്‌ലെസ് ചിത്രങ്ങൾ പുറത്തുവിട്ടതെന്നാണ് ബോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൽമാൻ ഖാന്റെ അടുത്ത സുഹൃത്താണ് പേൾ റാ എന്നും ചിത്രത്തിൽ നായികയായി യുവതിയെ തെരഞ്ഞെടുത്തുവെന്നുമാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന വാർത്തകൾ. പേളിന് സൽമാനുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും ഡിന്നർ കഴിക്കാൻ സൽമാൻ ക്ഷണിച്ചുവെന്നും വാർത്തകളിൽ പറയുന്നു.

അതേസമയം, പേൾ റാ ആണ് ചിത്രത്തിലെ നായികയെന്ന വാർത്തകൾ നിഷേധിച്ച് സൽമാൻ രംഗത്തെത്തി. നായികയുടെ ചിത്രങ്ങൾ ലീക്കായെന്ന വാർത്ത ഞെട്ടിച്ചെന്ന് സൽമാൻ ഒരു പ്രമുഖ ചലച്ചിത്രമാദ്ധ്യമത്തോട് പറഞ്ഞു. പെൺകുട്ടിയെ അടുത്തറിയില്ലെന്നും ധബാംഗ് 3യിൽ നായികയെ തീരുമാനിച്ചിട്ടു പോലുമില്ലെന്നും സൽമാൻ പറഞ്ഞു. ശ്രദ്ധ പിടിച്ചു പറ്റുന്നതിനാണ് പെൺകുട്ടി ഇക്കാര്യങ്ങൾ ചെയ്യുന്നതെന്നാണ് സൽമാനും അഭിപ്രായപ്പെടുന്നത്.