ഡൊമിനിഷ്യൻ റിപ്പബ്ലിക്കിൽ ഹോളിഡേ ആഘോഷിച്ച് കൊണ്ടിരിക്കെ ഉണ്ടായ അപകടത്തിൽ റഷ്യൻ യുവതിയായ നതാലിയ ബോറോഡിന (35) ദാരുണമായി കൊല്ലപ്പെട്ടു. മേൽവസ്ത്രം ധരിക്കാതെ കാർ വിൻഡോ തുറന്ന് തല പുറത്തേക്കിട്ട് നൃത്തം ചെയ്ത ഈ യുവതിയുടെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തൽക്ഷണം കൊല്ലപ്പെടുകയായിരുന്നു. ഈ ദുരന്തത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്. മോസ്‌കോക്കാരിയായ യുവതി ഈ വിധത്തിൽ സാഹസികമായി നൃത്തം ചെയ്യുന്നത് കാർ ഡ്രൈവർ മൊബൈലിൽ പകർത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ബിക്കിനി ബോട്ടംസ് മാത്രമായിരുന്നു ആ സമയത്ത് നതാലിയയുടെ വസ്ത്രം.

ഡൊമിനിഷ്യൻ റിപ്പബ്ലിക്കിലെ പുന്റ കാന ഹൈവേയ്ക്കടുത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. തന്റെ വിരൽ വായക്ക് മുകളിൽ വയ്ക്കുകയും ചിരിക്കുകയും ചെയ്യുന്ന നതാലിയയുടെ ചലനങ്ങൾ ക്യാമറയിൽ കാണാം. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ ക്യാമറയിൽ ഇടിയുടെ ആഘാതം ദൃശ്യമാകുന്നുണ്ട്. അപകടത്തെ തുടർന്ന് യുവതിയെ തൽക്ഷണം ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പരുക്കേറ്റതിനാൽ മരിക്കുകയായിരുന്നുവെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നതാലിയ തന്റെ നഗ്‌നമാറിടം പ്രദർശിപ്പിച്ച് ആഘോഷിക്കുമ്പോൾ കൂടെയുള്ള ആൾ ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ഡ്രൈവ് ചെയ്യുകയായിരുന്നുവെന്നാണ് പൊതുവെ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. തന്റെ എട്ട് വയസുകാരനായ മകനും ഹോളിഡേ ആഘോഷിക്കാൻ നതാലിയക്ക് ഒപ്പം എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഉറാൽസിലെ വ്യവസായ നഗരമായ സ്ലാടൗസ്റ്റുകാരിയാണ് നതാലിയ. തുടർന്ന് ചെലിയബിൻസ്‌കിലേക്കും പിന്നീട് മോസ്‌കോയിലേക്കും താമസം മാറുകയായിരുന്നു. അടുത്തിടെ ഫ്രാൻസിലെ കാനെസിൽ എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്യുകയായിരുന്നു അവർ. ഇവിടെ പ്രോപ്പർട്ടികൾ ധനികരമായ റഷ്യക്കാർക്ക് സംഘടിപ്പിച്ച് കൊടുക്കലായിരുന്നു പ്രധാന ജോലി.