ന്യൂസിലാൻഡിലെ നോർത്ത് ഐലന്റായ ഗിസ്ബോണിൽ വച്ച് നടന്ന പുതുവൽസരാഘോ ഷത്തിനിടെ മേൽ വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ പിന്നാലെ എത്തി അശ്ലീലാർത്ഥത്തിൽ സ്പർശിച്ച യുവാവിന് യുവതിയുടെയും കൂട്ടുകാരിയുടെ പക്കൽ നിന്നും പൊതിരെ തല്ല് കിട്ടിയെന്ന് റിപ്പോർട്ട്. ടോപ് ലെസായി ഇരുന്ന യുവതിയെ സ്പർശിച്ച് ഓടിയ ഈ യുവാവിനെ യുവതിയും കൂട്ടുകാരിയും പിന്തുടർന്ന് പിടിച്ച് തല്ലിച്ചതയ്ക്കുകയായിരുന്നു. ഈ പുതുവൽസരാഘോഷ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിത്തീരുകയും ചെയ്തിരുന്നു.

തന്റെ മാറിൽ തിളങ്ങുന്ന ഒരു നേരിയ വസ്ത്രം മാത്രം ധരിച്ചിരിക്കുന്ന യുവതിയെയാണ് യുവാവ് അശ്ലീലാർത്ഥത്തിൽ സ്പർശിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഈ സ്പർശനം നടത്തുന്നതിന് മുമ്പ് യുവാവ് യുവതിയുടെ പുറകിലൂടെ പമ്മി പമ്മി വരുകയായിരുന്നു. ഇവിടെയുണ്ടായിരുന്നു ഗിയാൻ റീസാണീ അപൂർവ വീഡിയോ പകർത്തിയിരിക്കുന്നത്. തന്റെ പുറകിൽ ആരോ സ്പർശിക്കുന്നതറിഞ്ഞ് യുവതി ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ യുവാവ് വെപ്രാളപ്പെട്ട് ഓടുന്നതായിരുന്നു കണ്ടിരുന്നത്. തുടർന്ന് യുവതിയും കൂട്ടുകാരിയും അയാളെ പിന്തുടർന്ന് ഇടിച്ച് വീഴ്‌ത്തുകയായിരുന്നു.

അവിശ്വസനീയമായ പ്രകടനത്തോടെയായിരുന്നു യുവതികൾ ഇയാളെ കൈകാര്യം ചെയ്തിരുന്നതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു. നീല ഷർട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതി ഇടിക്കുന്നത് കാണാം. അതിനിടെ കൂട്ടുകാരി അയാളുടെ മുഖത്ത് ദേഷ്യത്തോടെ മദ്യം ഒഴിക്കുന്നുമുണ്ട്. ഈ അത്ഭുതകരമായ ആക്രമണം കണ്ട് കാഴ്ചക്കാർ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന് കാര്യമായ മുറിവുകളോ പരുക്കോ പറ്റിയിട്ടില്ല. ഇയാൾ തിരിച്ച് യുവതിയെ ആക്രമിക്കാനും ശ്രമിച്ചിരുന്നില്ല. വീഡിയോയിലെ യുവതികളും യുവാവും ആരൊക്കെയാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ഓൺലൈനിൽ ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ ആയിരക്കണക്കിന് പേരാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടിരിക്കുന്നത്. ആരാണ് കുറ്റക്കാർ എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ യൂസർമാർ ചേരിതിരിഞ്ഞ് വാഗ്വാദങ്ങളും നടത്തിയിരുന്നു. യുവതി മാറ് കാണത്തക്ക വിധത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് നൂറ് കണക്കിന് പേർ കമന്റിട്ടിരിക്കുന്നത്. എന്നാൽ ഭൂരിഭാഗം പേരും ഈ യുവതിയുടെ പ്രതികരണത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഗിസ്ബോണിൽ വച്ച് നടന്ന റിഥം ആൻഡ് വൈൻസ് ഫെസ്റ്റിവലിനിടെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഈ ഫെസ്റ്റിവലിൽ 20,000 പേരാണ് എത്തിയിരുന്നത്. മൂന്ന് ദിവസത്തെ ഇവന്റ് ഇവിടുത്തെ വൈയോഹിക എസ്റ്റേറ്റിൽ വച്ചാണ് നടന്നിരുന്നത്.