മോൺട്രീൽ: ടൊറോന്റോ വിമാനത്താവളത്തിൽ സൺവിങ് വിമാനവും വെസ്റ്റ് ജെറ്റും തമ്മിൽ കൂട്ടിയിടിച്ചു. സൺവിങ് വിമാനത്തിന്റെ വാൽ വെസ്റ്റ് ജെറ്റിൽ ഇടിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ ആർക്കും അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

അടിയന്തര ഘട്ടങ്ങളിൽ തുറക്കുന്ന വാതിലിലൂടെയാണ് വെസ്റ്റ് ജെറ്റിൽ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ചത്. സംഭവസമയം വെസ്റ്റ് ജെറ്റിൽ 168 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു.സൺവിംഗുമായി കൂട്ടിമുട്ടൽ നടന്നതായി വെസ്റ്റ് ജെറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.