ടൊറന്റോയടക്കമുള്ള രാജ്യത്തെ പ്രധാനപ്പെട്ട സിറ്റികളില്ലെല്ലാം വീട് വാടക കുതിച്ചു യരുന്നതായി റിപ്പോർട്ട്. ടൊറന്റോ റിയർ എസ്റ്റേറ്റ് ബോർഡാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.ടൊറന്റോയിലെ ശരാസരി മാസാന്ത വീട്ട് വാടക ഏതാണ്ട് 1800 ഡോളർ വരെ ഉയർന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.ഇതോടെ വിദേശികൾക്കും ജീവിതച്ചെലവ് കുതിച്ചുയർന്നിരിക്കുകയാണ്.

ശരാശരി വൺ ബെഡ്റൂം കോൺഡോ അപ്പാർട്ട്മെന്റിന്റെ വാടക കൃത്യമായി പറഞ്ഞാൽ 1776 ഡോളറായിട്ടാണ് 2016ലെ നാലാമത്തെ ക്വാർട്ടറിൽ കുതിച്ചുയർന്നിരിക്കുന്നത്. ടൊറന്റോയിൽ ഒരു ബെഡ്റൂം വീട് വാടകയ്ക്കെടുക്കുന്ന പണത്തിന് ചാർലറ്റ്ടൗൺ,റജിന സെന്റ്ജോൺസ് തുടങ്ങിയ സ്ഥലങ്ങളിൽ 4 ബെഡ്റൂം വരെയുള്ള വീട് വാടകയ്ക്കെടുക്കാൻ സാധിക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

വാൻകൂവറിലെ യാലെടൗണിൽ ഒരു ബെഡ്‌റൂം വീടിന് വാടക 1795 ഡോളറാണ്. ടൊറന്റോയിൽ രണ്ട് ബെഡ്റൂം കോൺഡോ അപാർട്ട്മെന്റിന് 2400 ഡോളർ വരെ നല്‌കേണ്ടി വരുന്നുണ്ട്. എന്നാൽ റെഗിനയിലെ ഹാർബർ ലാൻഡിംഗിൽ രണ്ട് ബെഡ്റൂം ടൗൺ ഹൗസിന് 1650 ഡോളർ മാത്രമേ വാടക ഈടാക്കുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ഹാലിഫാക്സിലെ ലോംഗ് ലെയ്ക്ക് വില്ലേജിൽ 3 ബെഡ്റൂം ടൗൺഹൗസിന് വെറും 1650 ഡോളറാണ് വാടക നല്കിയാൽ മതി.