- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തിൽ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 9 വരെയുള്ള തീയതികളിൽ ഭക്തിയാദരപൂർവം കൊണ്ടാടി. പ്രധാന തിരുന്നാൾ ദിവസമായ സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി റവ. ഫാ . പത്രോസ് ചമ്പക്കര പതാക ഉയർത്തിയതോടെ ആരംഭിച്ച തിരുകർമങ്ങൾക്കും,വചന ശുശ്രുഷക്കും റെവ. ഫാ . ഷിബിൾ പരിയാത്തുപടവിൽ മുഖ്യ കാർമികനായി.തിരുന്നാൾ കുർബാനക്കും ലദീഞ്ഞിനും ശേഷം പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തിൽ വിശ്വാസികൾ ഭക്തിയാദരപൂർവം പങ്കെടുത്തു. നയാഗ്ര തരംഗത്തിന്റെ വാദ്യമേളം പ്രദിക്ഷണത്തിനു മാറ്റുകൂട്ടി .തുടർന്നു നടന്ന സ്‌നേഹവിരുന്നിലും,ഏലക്കാമാല ലേലത്തിലും എല്ലാവരും പങ്കാളികളായി .തിരുന്നാൾ പ്രസുദേന്തി മാത്യു & ആലീസ് കുടിയിരുപ്പിൽ , കൈക്കാരന്മാരായ സാബു തറപ്പേൽ ,ബിജു കിഴക്കെപുറത്തു സെക്രട
ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തിൽ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 9 വരെയുള്ള തീയതികളിൽ ഭക്തിയാദരപൂർവം കൊണ്ടാടി.
പ്രധാന തിരുന്നാൾ ദിവസമായ സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി റവ. ഫാ . പത്രോസ് ചമ്പക്കര പതാക ഉയർത്തിയതോടെ ആരംഭിച്ച തിരുകർമങ്ങൾക്കും,വചന ശുശ്രുഷക്കും റെവ. ഫാ . ഷിബിൾ പരിയാത്തുപടവിൽ മുഖ്യ കാർമികനായി.തിരുന്നാൾ കുർബാനക്കും ലദീഞ്ഞിനും ശേഷം പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തിൽ വിശ്വാസികൾ ഭക്തിയാദരപൂർവം പങ്കെടുത്തു.
നയാഗ്ര തരംഗത്തിന്റെ വാദ്യമേളം പ്രദിക്ഷണത്തിനു മാറ്റുകൂട്ടി .തുടർന്നു നടന്ന സ്‌നേഹവിരുന്നിലും,ഏലക്കാമാല ലേലത്തിലും എല്ലാവരും പങ്കാളികളായി .തിരുന്നാൾ പ്രസുദേന്തി മാത്യു & ആലീസ് കുടിയിരുപ്പിൽ , കൈക്കാരന്മാരായ സാബു തറപ്പേൽ ,ബിജു കിഴക്കെപുറത്തു സെക്രട്ടറി സിനു മുളയാനിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ തിരുനാൾ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു.