- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർഥി നിയമങ്ങൾ കടുപ്പിച്ച് ഓസ്ട്രിയ; അഭയാർഥിത്വം നൽകുന്ന കാര്യത്തിൽ ഒട്ടേറെ പരിഷ്‌ക്കാരങ്ങൾ; അതിർത്തിയിൽ തന്നെ അഭയാർഥികളെ നിരസിക്കാൻ തക്കവിധം നിയമനിർമ്മാണം
വിയന്ന: അഭയാർഥി നിയമങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഓസ്ട്രിയയിൽ നിയമനിർമ്മാണം. അഭയാർഥിത്വം നൽകുന്ന കാര്യത്തിൽ ഒട്ടേറെ പരിഷ്‌ക്കാരങ്ങൾ വരുത്തുകയും അതിർത്തിയിൽ വച്ചു തന്നെ അഭയാർഥികളെ തള്ളിക്കളയാൻ പറ്റുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തിയുമാണ് ഓസ്ട്രിയ പുതിയ അഭയാർഥി നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അയൽരാജ്യങ്ങളിൽ ഭീഷണി നേരിടുന്ന അഭയാർഥികളേയും ഓസ്ട്രിയയിൽ ബന്ധുക്കൾ ഉള്ള അഭയാർഥികളേയും മാത്രം സ്വീകരിക്കാനാണ് നിലവിൽ ഓസ്ട്രിയ തീരുമാനിച്ചിരിക്കുന്നത്. മറ്റു നിബന്ധനകൾ അടിസ്ഥാനമാക്കി ആരുടേയും അഭയാർഥിത്വ അപേക്ഷ സ്വീകരിക്കേണ്ടെന്നു തന്നെയാണ് ഓസ്ട്രിയ തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ തീരുമാനം യൂറോപ്യൻ യൂണിയൻ നിയമങ്ങൾ അനുസരിച്ചാണെന്നും അടിയന്തിര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെയാണ് അഭയാർഥി നിയമങ്ങൾ പരിഷ്‌ക്കരിച്ചതെന്നും ഓസ്ട്രിയൻ ഇന്റീരീയർ മിനിസ്റ്റർ ജോവന്ന മിക്കൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ അഭയാർഥികളെ ഏറെ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് ഓസ്ട്രിയയെന്നും ഇനിയും
വിയന്ന: അഭയാർഥി നിയമങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഓസ്ട്രിയയിൽ നിയമനിർമ്മാണം. അഭയാർഥിത്വം നൽകുന്ന കാര്യത്തിൽ ഒട്ടേറെ പരിഷ്‌ക്കാരങ്ങൾ വരുത്തുകയും അതിർത്തിയിൽ വച്ചു തന്നെ അഭയാർഥികളെ തള്ളിക്കളയാൻ പറ്റുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തിയുമാണ് ഓസ്ട്രിയ പുതിയ അഭയാർഥി നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
അയൽരാജ്യങ്ങളിൽ ഭീഷണി നേരിടുന്ന അഭയാർഥികളേയും ഓസ്ട്രിയയിൽ ബന്ധുക്കൾ ഉള്ള അഭയാർഥികളേയും മാത്രം സ്വീകരിക്കാനാണ് നിലവിൽ ഓസ്ട്രിയ തീരുമാനിച്ചിരിക്കുന്നത്. മറ്റു നിബന്ധനകൾ അടിസ്ഥാനമാക്കി ആരുടേയും അഭയാർഥിത്വ അപേക്ഷ സ്വീകരിക്കേണ്ടെന്നു തന്നെയാണ് ഓസ്ട്രിയ തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ തീരുമാനം യൂറോപ്യൻ യൂണിയൻ നിയമങ്ങൾ അനുസരിച്ചാണെന്നും അടിയന്തിര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെയാണ് അഭയാർഥി നിയമങ്ങൾ പരിഷ്‌ക്കരിച്ചതെന്നും ഓസ്ട്രിയൻ ഇന്റീരീയർ മിനിസ്റ്റർ ജോവന്ന മിക്കൽ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനിൽ അഭയാർഥികളെ ഏറെ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് ഓസ്ട്രിയയെന്നും ഇനിയും അഭയാർഥികൾ വരുന്നത് രാജ്യത്തിന്റെ പൊതുസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി വരുത്തിത്തീർക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. ഇനിയും രാജ്യത്തേക്ക് വരുന്ന അഭയാർഥികളുടെ അഭയാർഥിത്വ അപേക്ഷകൾ അതിർത്തിയിൽ വച്ചു തന്നെ പരിശോധിക്കുമെന്നും 120 മണിക്കൂറോളം അവർക്ക് അവർക്കവിടെ ചെലവഴിക്കേണ്ടി വരുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നവരെ പിന്നീട് നാടുകടത്തലിന് വിധേയമാക്കുമെന്നും ജോവാന്ന ചൂണ്ടിക്കാട്ടി.