- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിൻ വരാൻ പോകുന്ന ട്രാഫിക് നിയമം കാഠിന്യമേറിയത്; അമിത വേഗത്തിനുള്ള ശിക്ഷ വേഗതയ്ക്കനുസരിച്ച്; പിഴയ്ക്കൊപ്പം തടവും ഉറപ്പ്; നിയമം നടപ്പിലാകാൻ നാല് ദിവസം കൂടി
മനാമ: ബഹ്‌റൈനിലെ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വരാൻ ഇനി നാലു ദിവസങ്ങൾ കൂടി മാത്രം. വിദേശികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിനും ഇനി വരാൻ പോകുന്ന നിയമം അല്പം കഠിനമാകുമെന്നുറപ്പാണ്.മദ്യപിച്ച് വാഹനമോടിക്കൽ, അമിത വേഗത, സിഗ്‌നൽ അവഗണിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് പുതിയ നിയമത്തിൽ കടുത്ത ശിക്ഷയാണ് ലഭിക്കുക. വർധിച്ച പിഴയും ശിക്ഷാ വ
മനാമ: ബഹ്‌റൈനിലെ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വരാൻ ഇനി നാലു ദിവസങ്ങൾ കൂടി മാത്രം. വിദേശികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിനും ഇനി വരാൻ പോകുന്ന നിയമം അല്പം കഠിനമാകുമെന്നുറപ്പാണ്.മദ്യപിച്ച് വാഹനമോടിക്കൽ, അമിത വേഗത, സിഗ്‌നൽ അവഗണിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് പുതിയ നിയമത്തിൽ കടുത്ത ശിക്ഷയാണ് ലഭിക്കുക.
വർധിച്ച പിഴയും ശിക്ഷാ വിധികളുമടങ്ങുന്ന പരിഷ്‌കരിച്ച പുതിയ നിയമത്തിന് പാർലമെന്റ് പാസാക്കി ഏഴു വർഷത്തിന് ശേഷമാണ് അന്തിമ അംഗീകാരം ലഭിച്ചത്. പുതിയ നിയമം ആർടികിൾ 51 പ്രകാരം മദ്യപിച്ച് വാഹനമോടിച്ചാൽ ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. 500 മുതൽ ആയിരം ദിനാർ വരെ പിഴയും അടക്കണം.
അമിതവേഗം തന്നെ അനുവദനീയ പരിധിക്കപ്പുറം 30 % വരെ, 30 ശതമാനത്തിലേറെ എന്നു തരം തിരിച്ചാണു ശിക്ഷ. 30 % വരെയെങ്കിൽ ഒരു മാസം മുതൽ മൂന്നു മാസം വരെ തടവും 50 മുതൽ 250 ദിനാർ വരെ പിഴയും ചുമത്തും.30 ശതമാനത്തിൽ കൂടിയാൽ ശിക്ഷ ആറു മാസം വരെയും പിഴ 500 ദിനാർ വരെയുമാകും. അമിത ല്പവേഗത്തിനൊപ്പം അപകടം കൂടി സംഭവിച്ചാൽ മൂന്നു വർഷം വരെ തടവും 1000 ദിനാർ വരെ പിഴയും ലഭിക്കും. ഗുരുതര അപകടമാണെങ്കിൽ പിഴ 2000 ദിനാറാകും. ഒരു വർഷത്തിനിടെ ശിക്ഷ ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.ല്പമദ്യപിച്ചു വാഹനമോടിച്ചാൽ ഒരു വർഷം വരെ തടവാണു ശിക്ഷ. 500 മുതൽ 1000 ദിനാർ വരെ പിഴയും അടയ്ക്കണം. ഇതിനിടെ അപകടമുണ്ടാക്കിയാൽ രണ്ടു വർഷം വരെ തടവും 2000 ദിനാർ വരെ പിഴയും ലഭിക്കും.
ഒരു വർഷത്തിനിടെ സമാന സംഭവമുണ്ടായാൽ എല്ലാ ശിക്ഷകളും ഇരട്ടിയാകും. ഈ മാസം എട്ടു മുതൽ നിലവിൽ വരുന്ന പുതിയ ട്രാഫിക് നിയമത്തെക്കുറിച്ച് ഗതാഗത വകുപ്പ് ഒരു മാസമായി 'റീതിങ്ക് എന്ന പേരിൽ ബോധവൽകരണ പരിപാടി സംഘടിപ്പിക്കുകയാണ്.മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള നിലവിലെ ട്രാഫിക് നിയമം മാറുന്നതോടെ ഗതാഗത രംഗം കൂടുതൽ അച്ചടക്കവും കാര്യക്ഷമതയും കൈവരിക്കുമെന്നാണ് അധിക്യതർ പ്രതീക്ഷിക്കുന്നത്