- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
നാല് വയസിന് മുകളിലുള്ളവർക്ക് നഴ്‌സറിയിൽ പ്രവേശനം ഇല്ല; ലൈസൻസിന് അപേക്ഷിക്കാൻ യോഗ്യത ബിരുദധാരികളായ ഖത്തരികൾക്ക് മാത്രം; ഖത്തറിലെ നഴ്‌സറി മേഖലയിലെ പുതിയ ചട്ടങ്ങൾ ഇങ്ങനെ
ദോഹ: രാജ്യത്തെ നഴ്‌സറി മേഖലയിൽ കനത്ത ചട്ടങ്ങൾ പ്രാബല്യത്തിലാകുന്നു. 2012ലെ വില്ലാജിയോ മാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൈൽഡ് കെയർ നെഴ്‌സറി സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള നിയമങ്ങൾ കർക്കശമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു പുതിയ ചില നിബന്ധനകൾ കൂടി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് സ്വദേശ
ദോഹ: രാജ്യത്തെ നഴ്‌സറി മേഖലയിൽ കനത്ത ചട്ടങ്ങൾ പ്രാബല്യത്തിലാകുന്നു. 2012ലെ വില്ലാജിയോ മാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൈൽഡ് കെയർ നെഴ്‌സറി സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള നിയമങ്ങൾ കർക്കശമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു പുതിയ ചില നിബന്ധനകൾ കൂടി നടപ്പിലാക്കുന്നത്.
ഇതനുസരിച്ച് സ്വദേശികളായ ബിരുദ ധാരികൾ മാത്രമേ ഇനി മുതൽ ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ പാടുള്ളൂ. ഇതു സംബന്ധിച്ച നിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നല്കി.
സർവകലാശാല ബിരുദമുള്ള ഖത്തരി വനിതയെ നഴ്‌സറി മാനേജരായി നിയമിച്ചിരിക്കണം. ലൈസൻസ് ലഭിച്ച വ്യക്തി വനിത യാണെങ്കിലും മാനേജരായി പ്രവർത്തിക്കാൻ കഴിയില്ല. നഴ്‌സറികളുടെ തരംതിരിവും ജീവനക്കാരുടെ യോഗ്യതയും സംബന്ധിച്ച് തൊഴിൽ, സാമൂഹ്യകാര്യമന്ത്രാലയം തയാറാക്കിയ ചട്ടങ്ങൾ അടങ്ങിയ കരട് റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകി.
നഴ്‌സറി ഫീസ് സംബന്ധിച്ച നിർദേശങ്ങളും റിപോർട്ടിലുണ്ട്. നഴ്‌സറികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള അധികാരം തൊഴിൽ മന്ത്രാലയത്തിലെ കുടുംബ വികസന വകുപ്പിനാണ്. പുതിയ നിയമപ്രകാരം നാലു വയസിൽ താഴെയുള്ള കുട്ടികളുടെ പരിചരണത്തിനായി സജ്ജമാക്കുന്ന സ്ഥലം എന്നതാണ് നഴ്‌സറി സ്‌കൂളിന്റെ നിർവചനം. രണ്ടു മാസം മുതൽ നാലു വയസുവരെ പ്രായമുള്ള കുട്ടികളെ നഴ്‌സറിയിൽ അയയ്ക്കാം. എന്നാൽ നാലു വയസിനുമുകളിൽ പ്രായമുള്ള കുട്ടികളെ നഴ്‌സറിയിൽ പ്രവേശിച്ചാൽ ശക്തമായ നടപടികളെടുക്കും.
നഴ്‌സറി തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി ആദ്യം ആഭ്യന്തരമന്ത്രാലയത്തിലെ ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റി(സി.ഇ.ഐ.ഡി.)ൽ നിന്നു സ്വഭാവ സർട്ടിഫിക്കറ്റ് സ്വന്തമാക്കണം. സമാനമായരീതിയിൽ അംഗീകൃത നഴ്‌സറിയുടെ മാേനജരും മറ്റു ജീവനക്കാരും സി.ഇ.ഐ.ഡി.യിൽ നിന്നു സ്വഭാവസർട്ടിഫിക്കറ്റ് നേടണം. അതിനുശേഷം സിവിൽ ഡിഫൻസ് ഇൻസ്‌പെക്ടർ മാർ നഴ്‌സറി പരിസരം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തും. പിന്നീട് സാമ്പത്തിക, വാണിജ്യമന്ത്രാലയത്തിൽ നിന്നും ബിസിനസ് രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിങ് നേടണം. നഴ്‌സറികളിൽ കുട്ടികളെ താഴത്തെ നിലയിലായിരിക്കണം സംരക്ഷിക്കേണ്ടത്. വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളിലും നഴ്‌സറി പ്രവർത്തിപ്പിക്കാമെന്നും നിബന്ധനയിൽ പറയുന്നു.