- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ പരത്വം നേടാനുള്ള സിറ്റിസൺഷിപ്പ് ടെസ്റ്റിൽ ഇനി വ്യക്തിഗത ചോദ്യങ്ങളും ഉൾപ്പെടുത്തും; തീവ്രവാദികൾക്ക് പൗരത്വം ലഭിക്കുന്നത് തടയാൻ പരീക്ഷകൾ കടുകട്ടിയാക്കാനൊരുങ്ങി ഗവൺമെന്റ്
ഓസ്ട്രേലിയൻ പരത്വം നേടാനുള്ള സിറ്റിസൺഷിപ്പ് ടെസ്റ്റിൽ ഇനി വ്യക്തിഗത ചോദ്യങ്ങളും ഉൾപ്പെടുത്തുന്നതുൾപ്പെടെ അടിമുടി പരിഷ്‌കരിക്കാൻ ഗവൺമെന്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പുതിയ പദ്ധതിയനുസരിച്ച പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ അയാളുടെ തൊഴിലിന്റെ ചരിത്രം, പങ്കാളി ഇംഗ്ലീഷ് ലെസണുകൾക്ക് പങ്കെടുക്കുന്നുണ്ടോ, കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കുന്നതാണ്. നിലവിൽ ഇത്തരം ടെസ്റ്റുകളിൽ ഓസ്ട്രേലിയയുടെ രാഷ്ട്രീയ ഘടന, പാർലിമെന്റ്, തെരഞ്ഞെടുപ്പ്, പൗരന്റെ കടമകൾ, തുടങ്ങയി അടിസ്ഥാന ചോദ്യങ്ങൾ മാത്രമാണ് ചോദിക്കാറുള്ളത്. ഇതിന് പകരമായിട്ടാണ് തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്താൻ ഒരുങ്ങുന്നത്. ഓസ്ട്രേലിയൻ രീതിയിലുള്ള ജീവിതവുമായും ഓസ്ട്രേലിയൻ മൂല്യങ്ങളുമായും അവർ ഇണങ്ങിച്ചേരുമോ എന്ന് മുൻകൂട്ടി അറിയുന്നതിന് വേണ്ടിയാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കാനൊരുങ്ങുന്നത്.നിലവിൽ ഇത്തരം ടെസ്റ്റിനായി 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുള്ളത്. തീവ്രവാദികൾ ഓസ്ട്രേലിയൻ പൗരത്വം നേടുന്
ഓസ്ട്രേലിയൻ പരത്വം നേടാനുള്ള സിറ്റിസൺഷിപ്പ് ടെസ്റ്റിൽ ഇനി വ്യക്തിഗത ചോദ്യങ്ങളും ഉൾപ്പെടുത്തുന്നതുൾപ്പെടെ അടിമുടി പരിഷ്‌കരിക്കാൻ ഗവൺമെന്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പുതിയ പദ്ധതിയനുസരിച്ച പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ അയാളുടെ തൊഴിലിന്റെ ചരിത്രം, പങ്കാളി ഇംഗ്ലീഷ് ലെസണുകൾക്ക് പങ്കെടുക്കുന്നുണ്ടോ, കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കുന്നതാണ്. നിലവിൽ ഇത്തരം ടെസ്റ്റുകളിൽ ഓസ്ട്രേലിയയുടെ രാഷ്ട്രീയ ഘടന, പാർലിമെന്റ്, തെരഞ്ഞെടുപ്പ്, പൗരന്റെ കടമകൾ, തുടങ്ങയി അടിസ്ഥാന ചോദ്യങ്ങൾ മാത്രമാണ് ചോദിക്കാറുള്ളത്. ഇതിന് പകരമായിട്ടാണ് തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്താൻ ഒരുങ്ങുന്നത്.
ഓസ്ട്രേലിയൻ രീതിയിലുള്ള ജീവിതവുമായും ഓസ്ട്രേലിയൻ മൂല്യങ്ങളുമായും അവർ ഇണങ്ങിച്ചേരുമോ എന്ന് മുൻകൂട്ടി അറിയുന്നതിന് വേണ്ടിയാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കാനൊരുങ്ങുന്നത്.നിലവിൽ ഇത്തരം ടെസ്റ്റിനായി 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുള്ളത്. തീവ്രവാദികൾ ഓസ്ട്രേലിയൻ പൗരത്വം നേടുന്നതിന് തടയിടുകയെന്നത് ഈ മാറ്റത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്.
ഓസ്ട്രേലിയയിൽ ഭീകരവാദം വർധിച്ച് വരുന്നതിന് തടയിടുകയാണ് പുതിയ പരിഷ്‌കാരങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ ടെസ്റ്റ് പ്രകാരം ക്രിമിനിൽ പശ്ചാത്തലമില്ലാത്ത അപേക്ഷകകർക്കെല്ലാം ഓസ്ട്രേലിയൻ പൗരത്വം അനുവദിക്കാറുണ്ട്. തീവ്രവാദ ബന്ധമുള്ള ഇരട്ടപൗരത്വമുള്ളവരുടെ ഓസ്ട്രേലിയൻ പൗരത്വം റദ്ദാക്കുമെന്ന നിയമം ഗവൺമെന്റ് നേരത്തെ തന്നെ പാസാക്കിയതാണ്. നിലവിലുള്ള സിറ്റസൺഷിപ്പ് ടെസ്റ്റ് നിലവിൽ വന്നത് 2006ൽ ഹാവാർഡ് സർക്കാരിന്റെ കാലത്തായിരുന്നു.