ന്ന് മുതൽ ഓസ്‌ട്രേലിയൻ റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ അലപ്പം കരുതൽ കൂടുതൽ എടുത്തോളൂ. കാരണം ഇന്ന് മുതൽ വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള ശിക്ഷ കഠിനമാവുകയാണ്. നിലവിൽ നിന്ന് വ്യത്യസ്തമായി പിടിയിലായാൽ അധികമായി അഞ്ച് ഡീമെറിറ്റ് പോയിന്റുകളാകും നിങ്ങളുടെ ലൈസൻസിൽ വീഴുക.

പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ലേണേഴ്‌സ്, പ്രൊവിഷണൽ ഡ്രൈവർമാരെണെങ്കിൽ അവരുടെ ലൈസൻസ് നഷ്ടമാവുകയും ചെയ്യും. കൂടാതെ അവധി ദിനങ്ങളിൽ അഞ്ച് പോയിന്റുകൾക്ക് പകരം നിങ്ങൾക്ക്, പത്ത്, എട്ട് ഡിമെറിറ്റ് പോയിന്റുകളാകും നിങ്ങളുടെ ലൈസൻസിൽ വീഴുക,

സ്‌കൂൾ മേഖലയിലുള്ള പിഴ 337 ഡോളർ അല്ലെങ്കിൽ 448 ഡോളർ തന്നെയാകും. നിയമങ്ങൾ നിലനിന്നിട്ടും പിടിക്കപ്പെടുന്നവരുടെയും അപകടങ്ങൾ ഉണ്ടാക്കുന്നവരുടെയും എണ്ണം കുറയാത്തതാണ് ശിക്ഷ കഠിനമാക്കാൻ കാരണം.