- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ഡ്രൈവറെയോ ടിക്കറ്റ് കളക്ടറെയോ ആക്രമിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവ്; പൊതുഗതാഗത ജീവനക്കാർക്കു നേരെയുള്ള ആക്രമണങ്ങൾ നേരിടാൻ കർശന നടപടികളുമായി ഓസ്ട്രിയ
വിയന്ന: ഓസ്ട്രിയയിൽ ബസ് ഡ്രൈവറെയോ ടിക്കറ്റ് കളക്ടറെയോ ആക്രമിക്കുന്നവർക്ക് രണ്ടു വർഷം വരെ ജയിൽ ശിക്ഷ നൽകുന്ന തരത്തിൽ നിയമം വരുന്നു. അടുത്ത സെപ്റ്റംബർ മുതൽ നടപ്പിലാക്കുന്ന നിയമം കൊണ്ടുവരുന്നത് രാജ്യത്ത് പൊതുഗതാഗത ജീവനക്കാർക്കു നേരെയുള്ള ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ്. നിലവിൽ പൊലീസ് ഓഫീസറെയോ പ്രിസൺ ഗാർഡിനെയോ ആക്രമിക്കുന്നവർക്ക് ആറു മാസം വരെ തടവ് നൽകുന്നതാണ്. അതേസമയം പുതിയ ക്രിമിനൽ കോഡ് നടപ്പിൽ വരുത്തുന്നതോടെ ശിക്ഷ രണ്ടു വർഷമായി ഉയർത്തുന്നതാണ്. പുതിയ നിയമപ്രകാരം പബ്ലിക് ട്രാൻസ്‌പോർട്ട് വർക്കർമാരേയും പൊലീസ് ഓഫീസർമാർക്കും പ്രിസൺ ഗാർഡുകൾക്കും തുല്യരായി പരിഗണിക്കുമെന്നതാണ് വ്യക്തമാക്കുന്നത്. അടുത്ത കാലത്തായി പബ്ലിക് ട്രാൻസ്‌പോർട്ട് വർക്കർമാർക്കെതിരേ ആക്രമണം വർധിച്ചതോടെയാണ് ഇതിനുള്ള ശിക്ഷ വർധിപ്പിക്കാൻ തീരുമാനമായത്. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ പൊതുഗതാഗത ജീവനക്കാരിലൊരാൾ ആക്രമണത്തിന് വിധേയരാകുന്നതായി യൂണിയൻ വ്യക്തമാക്കുന്നു. 2016-ൽ 164 ട്രെയിൻ അറ്റൻഡർമാരാണ് ആക്രമിക്കപ്പെട്ടത്. വിയന്ന ട്രാൻസ്പോർ
വിയന്ന: ഓസ്ട്രിയയിൽ ബസ് ഡ്രൈവറെയോ ടിക്കറ്റ് കളക്ടറെയോ ആക്രമിക്കുന്നവർക്ക് രണ്ടു വർഷം വരെ ജയിൽ ശിക്ഷ നൽകുന്ന തരത്തിൽ നിയമം വരുന്നു. അടുത്ത സെപ്റ്റംബർ മുതൽ നടപ്പിലാക്കുന്ന നിയമം കൊണ്ടുവരുന്നത് രാജ്യത്ത് പൊതുഗതാഗത ജീവനക്കാർക്കു നേരെയുള്ള ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ്.
നിലവിൽ പൊലീസ് ഓഫീസറെയോ പ്രിസൺ ഗാർഡിനെയോ ആക്രമിക്കുന്നവർക്ക് ആറു മാസം വരെ തടവ് നൽകുന്നതാണ്. അതേസമയം പുതിയ ക്രിമിനൽ കോഡ് നടപ്പിൽ വരുത്തുന്നതോടെ ശിക്ഷ രണ്ടു വർഷമായി ഉയർത്തുന്നതാണ്. പുതിയ നിയമപ്രകാരം പബ്ലിക് ട്രാൻസ്‌പോർട്ട് വർക്കർമാരേയും പൊലീസ് ഓഫീസർമാർക്കും പ്രിസൺ ഗാർഡുകൾക്കും തുല്യരായി പരിഗണിക്കുമെന്നതാണ് വ്യക്തമാക്കുന്നത്. അടുത്ത കാലത്തായി പബ്ലിക് ട്രാൻസ്‌പോർട്ട് വർക്കർമാർക്കെതിരേ ആക്രമണം വർധിച്ചതോടെയാണ് ഇതിനുള്ള ശിക്ഷ വർധിപ്പിക്കാൻ തീരുമാനമായത്.
ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ പൊതുഗതാഗത ജീവനക്കാരിലൊരാൾ ആക്രമണത്തിന് വിധേയരാകുന്നതായി യൂണിയൻ വ്യക്തമാക്കുന്നു. 2016-ൽ 164 ട്രെയിൻ അറ്റൻഡർമാരാണ് ആക്രമിക്കപ്പെട്ടത്. വിയന്ന ട്രാൻസ്‌പോർട്ട് കമ്പനിയിലെ ജീവനക്കാർക്കു നേരേയുള്ള ആക്രമണവും കഴിഞ്ഞ വർഷം വർധിച്ചിരുന്നു എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പൊതുഗതാഗത ജീവനക്കാർക്കു നേരെയുള്ള ആക്രമണങ്ങൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കുന്നതല്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രാൻസ്‌പോർട്ട് മിനിസ്റ്റർ ജോർജ് ലെയ്ച്ച്ഫ്രീഡ് നിയമം ഭേദഗതി ചെയ്തു പ്രഖ്യാപനം നടത്തിയത്.
പൊതുഗതാഗത ജീവനക്കാർക്കു നേരേ മനപ്പൂർവം തല്ലുക, വസ്തുക്കൾ വലിച്ചെറിയുക, തൊഴിക്കുക എന്നിവയെല്ലാം കുറ്റകൃത്യമായി കരുതപ്പെടും. ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു പറ്റിയില്ലെങ്കിലും പ്രതി ശിക്ഷിക്കപ്പെടുന്ന തരത്തിലാണ് പുതിയ നിയമഭേദഗതി.