- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുക ഇനി എളുപ്പമാവില്ല; സിറ്റിസൺഷിപ്പ് ടെസ്റ്റ് കടുപ്പമേറിയതാക്കാൻ നീക്കമെന്ന് വ്യക്തമാക്കി ഇമിഗ്രേഷൻ മന്ത്രി
മെൽബൺ: വിദേശികൾക്ക് ഓസ്‌ട്രേലിയൻ പൗരത്വം നേടുകയെന്നത് ഇനി പഴയതുപോലെ എളുപ്പമായിരിക്കില്ല. ഓസ്‌ട്രേലിയൻ പൗരത്വം നേടുന്നതിനുള്ള ടെസ്റ്റുകൾ കടുപ്പമുള്ളതാക്കാൻ ഫെഡറൽ സർക്കാർ തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി ഇമിഗ്രേഷൻ മന്ത്രി പീറ്റർ ഡട്ടൻ രംഗത്തെത്തി. ഭീകരവാദത്തിന് തടയിടാനുള്ള ആദ്യപടിയെന്ന നിലയിലാണ് കുടിയേറ്റം കടുപ്പമുള്ളതാക്കുന്നത്. രാജ്യത്തെത്തുന്ന ഓരോ വിദേശിയും ഓസ്‌ട്രേലിയൻ സമൂഹവുമായി ഇഴുകിച്ചേരുകയും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടി മുഖ്യധാരയിലേക്ക് വരികയുമാണ് വേണ്ടതെന്ന് ഡട്ടൻ വ്യക്തമാക്കി. എളുപ്പമാർഗത്തിലൂടെ സിറ്റിസൺഷിപ്പ് നേടുകയെന്നതിനെക്കാൾ ഓസ്‌ട്രേലിയൻ സംസ്‌കാരം സാംശീകരിച്ച് അതിനനുസരിച്ചു വേണം പൗരത്വം സ്വീകരിക്കാൻ. ഇതിനു വേണ്ടി തന്നെയാണ് കടുപ്പമേറിയ പൗരത്വ ടെസ്റ്റ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. 2007-ൽ ഹോവാർഡ് സർക്കാർ കൊണ്ടുവന്ന രീതിയിലുള്ള ടെസ്റ്റാണ് നിലവിലുള്ള സർക്കാർ പ്രാബല്യത്തിലാക്കാൻ ഉദ്ദേശിക്കുന്നത്. ഓസ്‌ട്രേലിയൻ ചരിത്രം, പാരമ്പര്യം, ഭൂമിശാസ്ത്രം, സർക്കാർ മേഖലകൾ തുടങ്ങിയവയെ കുറി
മെൽബൺ: വിദേശികൾക്ക് ഓസ്‌ട്രേലിയൻ പൗരത്വം നേടുകയെന്നത് ഇനി പഴയതുപോലെ എളുപ്പമായിരിക്കില്ല. ഓസ്‌ട്രേലിയൻ പൗരത്വം നേടുന്നതിനുള്ള ടെസ്റ്റുകൾ കടുപ്പമുള്ളതാക്കാൻ ഫെഡറൽ സർക്കാർ തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി ഇമിഗ്രേഷൻ മന്ത്രി പീറ്റർ ഡട്ടൻ രംഗത്തെത്തി. ഭീകരവാദത്തിന് തടയിടാനുള്ള ആദ്യപടിയെന്ന നിലയിലാണ് കുടിയേറ്റം കടുപ്പമുള്ളതാക്കുന്നത്.
രാജ്യത്തെത്തുന്ന ഓരോ വിദേശിയും ഓസ്‌ട്രേലിയൻ സമൂഹവുമായി ഇഴുകിച്ചേരുകയും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടി മുഖ്യധാരയിലേക്ക് വരികയുമാണ് വേണ്ടതെന്ന് ഡട്ടൻ വ്യക്തമാക്കി. എളുപ്പമാർഗത്തിലൂടെ സിറ്റിസൺഷിപ്പ് നേടുകയെന്നതിനെക്കാൾ ഓസ്‌ട്രേലിയൻ സംസ്‌കാരം സാംശീകരിച്ച് അതിനനുസരിച്ചു വേണം പൗരത്വം സ്വീകരിക്കാൻ. ഇതിനു വേണ്ടി തന്നെയാണ് കടുപ്പമേറിയ പൗരത്വ ടെസ്റ്റ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.
2007-ൽ ഹോവാർഡ് സർക്കാർ കൊണ്ടുവന്ന രീതിയിലുള്ള ടെസ്റ്റാണ് നിലവിലുള്ള സർക്കാർ പ്രാബല്യത്തിലാക്കാൻ ഉദ്ദേശിക്കുന്നത്. ഓസ്‌ട്രേലിയൻ ചരിത്രം, പാരമ്പര്യം, ഭൂമിശാസ്ത്രം, സർക്കാർ മേഖലകൾ തുടങ്ങിയവയെ കുറിച്ച് വിശദമായി ചോദ്യങ്ങൾ ഇനിയുള്ള ടെസ്റ്റുകളിൽ പ്രതീക്ഷിക്കാം. അൻസാക് ദിവസത്തിന്റെ പ്രത്യേകത, ഗവർണർ ജനറലിന്റെ പ്രാധാന്യം, പൗരന്മാരുടെ കടമകളും ഉത്തരവാദിത്വങ്ങളും തുടങ്ങിയ ചോദ്യാവലിയിൽ ഉൾപ്പെടുത്തും. 20 ചോദ്യങ്ങളിൽ 15 എണ്ണത്തിനെങ്കിലും ശരിയായ ഉത്തരം നൽകിയിരിക്കണം. പഴയ ടെസ്റ്റിൽ 60 ശതമാനമെന്നുള്ളത് വർധിപ്പിക്കുകയും ചെയ്യും.
അതേസമയം പതിനെട്ടു വയസിൽ താഴെയുള്ളവർ, 60 വയസിനു മുകളിലുള്ളവർ, കാഴ്ചയ്ക്കും കേൾവിക്കും തകരാറുള്ളവർ എന്നിവർക്കും ടെസ്റ്റിൽ നിന്ന് ഒഴിവാകാം.