- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൈഡ് എ സൈക്കിൾ ഫൗണ്ടേഷൻ 'ടൂർ ഓഫ് നീൽഗിരീസ്' പത്താമത് എഡിഷൻ ഡിസംബർ 10 മുതൽ 17 വരെ
കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 128 സൈക്ലിസ്റ്റുകൾപങ്കെടുക്കുന്ന 'ടൂർ ഓഫ് നീൽഗിരീസ്' പത്താമത് എഡിഷൻ ഡിസംബർ 10 മുതൽ17 വരെ നടക്കും. സൈക്കിൾ യാത്ര പ്രോൽസാഹിപ്പിക്കൽ, വിനോദം, സാമൂഹികമാറ്റം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റൈഡ് എ സൈക്കിൾ ഫൗണ്ടേഷൻആണ് പരിപാടി സംഘടിപ്പിക്കുന്നത്. കർണാടക, കേരളം ,തമിഴ്‌നാട് എന്നീസംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന രീതിയിലാണ് ' ടൂർ ഓഫ് നീൽഗിരീസ്'ഒരുക്കിയിരിക്കുന്നത്. ബംഗലൂരുവിൽ നിന്ന് ആരംഭിക്കുന്ന യാത്ര മൈസൂരു,മടിക്കേരി,സുൽത്താൻ ബത്തേരി ,ഉദഗമണ്ഡലം എന്നിവ പിന്നിട്ട് തിരിച്ച് മൈസൂരുവിൽ തന്നെ സമാപിക്കും . ദുർഘടമായ പാതകൾ, ഹൈറേഞ്ച് ഏരിയ, കൃഷിതോട്ടങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിലൂടെയാണ് യാത്ര കടന്നു പോവുക. ആകെആയിരം കിലോമീററർ ദൂരം ആണ് സൈക്ലിസ്റ്റുകൾ സഞ്ചരിക്കുക 'ടൂർ ഓഫ് നീൽഗിരീസിൽ' പങ്കെടുക്കുന്ന 128 പേരിൽ 8 പേർ വനിതകളാണ്.ഇതിൽ 110 പേർ ഇന്ത്യാക്കാരാണ്. ബാക്കിയുള്ളവർ നെതർലാന്റ്, ജർമനി,സ്വീഡൻ , ഡെന്മാർക്ക്, ആസ്ട്രേലിയ, യുഎസ്എ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവ
കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 128 സൈക്ലിസ്റ്റുകൾപങ്കെടുക്കുന്ന 'ടൂർ ഓഫ് നീൽഗിരീസ്' പത്താമത് എഡിഷൻ ഡിസംബർ 10 മുതൽ17 വരെ നടക്കും. സൈക്കിൾ യാത്ര പ്രോൽസാഹിപ്പിക്കൽ, വിനോദം, സാമൂഹികമാറ്റം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റൈഡ് എ സൈക്കിൾ ഫൗണ്ടേഷൻആണ് പരിപാടി സംഘടിപ്പിക്കുന്നത്.
കർണാടക, കേരളം ,തമിഴ്‌നാട് എന്നീസംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന രീതിയിലാണ് ' ടൂർ ഓഫ് നീൽഗിരീസ്'ഒരുക്കിയിരിക്കുന്നത്. ബംഗലൂരുവിൽ നിന്ന് ആരംഭിക്കുന്ന യാത്ര മൈസൂരു,മടിക്കേരി,സുൽത്താൻ ബത്തേരി ,ഉദഗമണ്ഡലം എന്നിവ പിന്നിട്ട് തിരിച്ച് മൈസൂരുവിൽ തന്നെ സമാപിക്കും . ദുർഘടമായ പാതകൾ, ഹൈറേഞ്ച് ഏരിയ, കൃഷിതോട്ടങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിലൂടെയാണ് യാത്ര കടന്നു പോവുക. ആകെആയിരം കിലോമീററർ ദൂരം ആണ് സൈക്ലിസ്റ്റുകൾ സഞ്ചരിക്കുക
'ടൂർ ഓഫ് നീൽഗിരീസിൽ' പങ്കെടുക്കുന്ന 128 പേരിൽ 8 പേർ വനിതകളാണ്.ഇതിൽ 110 പേർ ഇന്ത്യാക്കാരാണ്. ബാക്കിയുള്ളവർ നെതർലാന്റ്, ജർമനി,സ്വീഡൻ , ഡെന്മാർക്ക്, ആസ്ട്രേലിയ, യുഎസ്എ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. സൈക്ലിസ്റ്റുകളിൽ 65 ശതമാനം പേരും മുതിർന്നവരും വിവിധവ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുമാണ്. 1984 ലെഒളിമ്പിക്സിൽ സൈക്ലിംഗിൽ സ്വർണമെഡൽ നേടിയ ഇന്തോ അമേരിക്കൻസൈക്ലിസ്റ്റ് അലക്സി ഗ്രിവാൽ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. റേസ്എക്രോസ് അമേരിക്ക ആദ്യമായി പൂർത്തീകരിച്ച ഇന്ത്യക്കാരൻ ലെഫ്. കേണൽ ഡോ.ശ്രീനിവാസ് ഗോകുൽനാഥും ' ടൂർ ഓഫ് നീൽഗിരീസിൽ' പങ്കാളിയാകും