തലശേരി: പൈതൃക പാരമ്പര്യം വിളിച്ചോതി തലശേരിയിൽ പൈതൃക സംരക്ഷണ വിളംബര കൂട്ട ഓട്ടം നടത്തി. തലശേരി നഗരത്തെ ആവേശഭരിതമാക്കിയാണ് ഹെറിറ്റേജ് റൺനടത്തി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തലശേരി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും ചേർന്നാണ് പൈതൃക സംരക്ഷണ കൂട്ട ഓട്ടം നടത്തിയത് ജനുവരി രണ്ടി പുലർച്ചെ 6.30ന് സ്റ്റേഡിയം കോർണറിൽ കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമൻ ഫ്‌ളാഗ് ഓഫ് ചെയ്തു തലശേരി സ്റ്റേഡിയം കോർണറിൽ നിന്നും തുടങ്ങി ജവഹർഘട്ട്, കടൽ പാലം, പിയാർ റോഡ്, സെന്റ് പീറ്റേഴ്‌സ് ചർച്ച്, ജഗന്നാഥ ടെംപിൾ, മഞ്ഞോടി, ചിറക്കര ,ഓടത്തിൽ പള്ളി എന്നിവടങ്ങളിലൂടെ ഒൻപതു കിലോമീറ്റർ പൂർത്തീകരിച്ച് സ്റ്റേഡിയത്തിൽ തിരിച്ചെത്തി.

ഹെറിറ്റേജ് റണ്ണിൽ പങ്കെടുത്ത് ആദ്യമോടിയെത്തിയ കായികതാരത്തിന് 25000 രൂപയും രണ്ടാമത് ഫിനിഷ് ചെയ്തയാൾക് 15,000 രൂപയും സമ്മാനമായി നൽകി.എംഎ‍ൽഎമാരായ എ.എൻ ഷംസീർ ,കെ.വി സുമേഷ്, എം.വി ജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കണ്ണുർ കലക്ടർ എസ്.ചന്ദ്രശേഖർ ' തലശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാ റാണി, സംഘാടക സമിതി കൺവീനർ ജെ.കെ ജി ജേഷ് കുമാർ, കോ-ഓർഡിനേറ്റർ പി.കെ സുരേഷ് എന്നിവർ പങ്കെടുത്തു.