- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൾട്ടിപ്പിൾ എൻട്രി വിസയിൽ 38 രാജ്യങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു; പട്ടികയിൽ ഇന്ത്യയില്ല; ഇളവ് ഗുണകരമാവുക വിനോദ സഞ്ചാരികൾക്ക്
ഒമാനിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസയിൽ 38 രാജ്യങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തെ സമ്പദ് ഘടന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്. നടപടി പ്രാബല്യത്തിലാവുന്നതോടെ രാജ്യത്തേക്ക് കൂടുതൽ പണം എത്തുമെന്നാണ് പ്രതീക്ഷ. പുതിയ നടപടി പ്രകാരം പട്ടികയിലെ 38 രാജ്യങ്ങളിലുള്ളവർക്ക് ഇനിമുതൽ ഒരു വർഷത്തിൽ മൂന്ന് മാസം രാജ്യത്ത് തങ്ങാനാകും. മുൻപിത് മൂന്നാഴ്ചയായിരുന്നു. പുതിയ തീരുമാനത്തിലൂടെ വിനോദസഞ്ചാരികൾക്ക് കൂടുതൽ കാലം രാജ്യത്ത് തങ്ങാനും നിക്ഷേപകർക്കും മറ്റും കൂടുതൽ സമയം ഇവിടെ ചെലവഴിക്കാനും സാധിക്കും. ഇത് ഇരുരാജ്യങ്ങളിലേക്കും പണം എത്തിക്കുകയും ചെയ്യും. ഇരുകൈയും നീട്ടിയാണ് ഒമാന്റെ പുതിയ തീരുമാനത്തെ വ്യവസായികൾ സ്വാഗതം ചെയ്തത്. അതേസമയം, പട്ടികയിലില്ലാത്ത ഇന്ത്യയും ചില അയൽ രാജ്യങ്ങളും ഈ ആനുകൂല്യങ്ങൾ തങ്ങൾക്കും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള ഒമാന്റെ വരുമാനം ഇരട്ടിയായാണ് വർധിച്ചത്. ഈ മേഖലയ്ക്കുണ്ടായ വൻ വളർച്ച കൂടി കണക്കിലെടുത്താണ് പുതിയ
ഒമാനിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസയിൽ 38 രാജ്യങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തെ സമ്പദ് ഘടന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്. നടപടി പ്രാബല്യത്തിലാവുന്നതോടെ രാജ്യത്തേക്ക് കൂടുതൽ പണം എത്തുമെന്നാണ് പ്രതീക്ഷ.
പുതിയ നടപടി പ്രകാരം പട്ടികയിലെ 38 രാജ്യങ്ങളിലുള്ളവർക്ക് ഇനിമുതൽ ഒരു വർഷത്തിൽ മൂന്ന് മാസം രാജ്യത്ത് തങ്ങാനാകും. മുൻപിത് മൂന്നാഴ്ചയായിരുന്നു. പുതിയ തീരുമാനത്തിലൂടെ വിനോദസഞ്ചാരികൾക്ക് കൂടുതൽ കാലം രാജ്യത്ത് തങ്ങാനും നിക്ഷേപകർക്കും മറ്റും കൂടുതൽ സമയം ഇവിടെ ചെലവഴിക്കാനും സാധിക്കും. ഇത് ഇരുരാജ്യങ്ങളിലേക്കും പണം എത്തിക്കുകയും ചെയ്യും.
ഇരുകൈയും നീട്ടിയാണ് ഒമാന്റെ പുതിയ തീരുമാനത്തെ വ്യവസായികൾ സ്വാഗതം ചെയ്തത്. അതേസമയം, പട്ടികയിലില്ലാത്ത ഇന്ത്യയും ചില അയൽ രാജ്യങ്ങളും ഈ ആനുകൂല്യങ്ങൾ തങ്ങൾക്കും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള ഒമാന്റെ വരുമാനം ഇരട്ടിയായാണ് വർധിച്ചത്. ഈ മേഖലയ്ക്കുണ്ടായ വൻ വളർച്ച കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.