ഇടുക്കി: പിറവത്തു നിന്നുള്ള വിനോദ യാത്ര സംഘം സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ വാഗമൺ കാരിയാടിന് സമീപമായിരുന്നു സംഭവം. ടെമ്പോ ട്രാവലർ പൂർണ്ണമായും കത്തിനശിച്ചു.

പുക കണ്ട് ഡ്രൈവർ വാഹനം നിർത്തുകയും യാത്രക്കാരോട് ഇറങ്ങി മാറി നിൽക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിനുള്ളിൽ നിന്നും തീ ആളിപ്പടർന്നു. ഫയർ ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല